- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കില്ല; ഓൺലൈനായി പങ്കെടുക്കുമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചു ആശംസകൾ അറിയിച്ച് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കില്ലെന്ന് രമേശ് ചെന്നിത്തല. കോവിഡ് സാഹചര്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങൾക്കൊപ്പം ഓൺലൈനായി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന പിണറായി വിജയനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതായും ചെന്നിത്തല ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തിൽ ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആ അഞ്ഞൂറിൽ ഞങ്ങളില്ലെന്ന പ്രഖ്യാപനവുമായി യുഡിഎഫ് എംഎൽഎമാർ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിക്കാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. സത്യപ്രതിജ്ഞക്ക് മുന്നോടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും വയലാർ രക്തസാക്ഷി മണ്ഡപത്തിലും വലിയ ചുടുകാട്ടിലും ആദരമർപ്പിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ