തിരുവനന്തപുരം: പുതുതായി ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ച സംഭവത്തെ തുടർന്നുള്ള വിവാദം കത്തുമ്പോൾ മുഖ്യമന്ത്രിക്ക് ചുട്ട മറുപടി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ ആരോപണം തെറ്റാണെന്നും ബ്രൂവറി അനുവദിച്ചതിൽ യാതൊരു തെറ്റും ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. ഈ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ടാണ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. ബ്രൂവറികൾക്ക് അനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും വൻകിടക്കാരായ മദ്യരാജാക്കന്മാർക്ക് വേണ്ടിയാണ് സർക്കാർ ഇടപെടലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എക്സൈസ് ഉദ്യോഗസ്ഥരെ മറികടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിക്ക് അനുമതി നൽകിയതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അഴിമതി നടത്താൻ വേണ്ടി തീരുമാനം വൈകിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏഴ് മാസത്തോളം ഇതിന്റെ ഫയൽ എക്സൈസ് മന്ത്രിയുടെ ഓഫീസിലുണ്ടായിരുന്നു. പ്രളയത്തിന്റ മറവിൽ ഡീൽ ഉറപ്പിച്ചപ്പോൾ ലൈസൻസ് നൽകുകയാണ് ഉണ്ടായത്. ഡെപ്യൂട്ടി സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറി എക്സൈസും ക്യാബിനറ്റ് തീരുമാനം നയമാണെന്ന കാരണത്താൽ ഡിസ്റ്റിലറികൾ ഇനി അനുവദിക്കാനാകില്ലെന്ന് എഴുതിയ ഫയൽ ഏഴു മാസത്തിലധികം മന്ത്രിയുടെ ഓഫീസിൽ വിശ്രമിച്ചു. ഇത് അഴിമതിക്ക് വേണ്ടിയായിരുന്നു.

8-12-2017 ൽ എക്സൈസ് വകുപ്പ് മന്ത്രിക്ക് ലഭിച്ച ഫയൽ 14-6-2018 ന് എക്സൈസ് മന്ത്രി എല്ലാം മറികടന്ന് ഡിസ്റ്റലറിക്ക് അനുമതി കൊടുക്കുകയാണ് ഉണ്ടായത്. തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യംങ്ങൾ പറയുന്നത്. ഇത് വസ്തുതയാണോയെന്ന് എക്സൈസ് മന്ത്രി പറയണം. അല്ലായെങ്കിൽ അദ്ദേഹം രാജിവെക്കാൻ തയ്യാറാകണം.

കീഴിലുള്ള ഉദ്യോഗസ്ഥർ പോളിസിക്ക് എതിരാണെന്ന് പറഞ്ഞ ഫയലിന് അനുമതി നൽകിയത് എന്തിനാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കണം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഒരു കുംഭകോണമാണിത്. കേരളത്തിനകത്തും പുറത്തുമുള്ള മദ്യരാജാക്കന്മാർക്ക് കൊടുത്ത അനുമതിയാണ് മുഖ്യമന്ത്രി വെള്ളപൂശാൻ ശ്രമിക്കുന്നത്. ആടിനെ പട്ടിയാക്കാൻ മുഖ്യമന്ത്രിക്ക് അസാമാന്യമായ പ്രാവീണ്യമുണ്ടെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാമെന്നും ചെന്നിത്തല മറുപടി പറഞ്ഞു.

ചെന്നിത്തല വാർത്താസമ്മേളനത്തിൽ ഉന്നിയിച്ച കാര്യങ്ങൾ:

1. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ പ്രതിപക്ഷ നേതാവിന് പ്രാവീണ്യമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കാര്യങ്ങൾ വളച്ചൊടിച്ച് ആടിനെ പട്ടിയാക്കുന്നതിലാണ് മുഖ്യമന്ത്രിക്ക്അസാധാരണ പ്രാവീണ്യമാണുള്ളത്. ഞാൻ രേഖകളെല്ലാം വച്ച് വ്യക്തമായാണ് ഓരോ ആരോപണവും ഉന്നയിച്ചത്. അതിൽ ഒന്നിലും മുഖ്യമന്ത്രിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. പകരം എക്സൈസ് മന്ത്രിയും എക്സൈസ് വകുപ്പുംപറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യങ്ങൾ അദ്ദേഹവുംആവർത്തിക്കുകയാണ് ചെയ്തത്.

2 വസ്തുതകൾ വളച്ചൊടിച്ച് മദ്യനിർമ്മാണ ശാലകൾ അനുവദിച്ചതിലെ വൻ അഴിമതി മൂടി വയ്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഉദാഹരണത്തിന് ഇടതു മുന്നണിയുടെ നയം അനുസരിച്ചാണ് പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറയുന്നു. അദ്ദേഹം ഉദ്ധരിച്ചപ്രകട പത്രകിയലെ 552 ഘണ്ഡിക തന്നെ നോക്കുക. മദ്യത്തിന്റെലഭ്യതയും ഉപഭോഗവും പടിപിടിയായി കുറക്കുന്നതിന് നടപടിയെടുക്കും എന്നാണ് ആ ഖണ്ഡകയിൽ പറയുന്നത്. ഇതിനായി സർക്കാരിന്റെ ശക്തമായ ഇടപടെൽ ഉണ്ടാകുമെന്നും അടുത്ത വാചകത്തിൽ പറയുന്നു. ഇത് ഉദ്ധരിച്ചാണ് പുതിയ മദ്യനിർമ്മാണ ശാലകൾക്ക് അനുമതി നൽകിയത് ഇടതുമുന്നണി നയമാണെന്ന് മുഖ്യമന്ത്രി പറയുന്നത്. ആടിനെ പട്ടിയാക്കുന്നതിൽ ഇത്രയും സാമർത്ഥ്യമുണ്ടോ മുഖ്യമന്ത്രിക്ക്.

ഇനി മദ്യനിർമ്മാണ ശാലകൾവേണ്ടെന്ന 1999ലെ ഉത്തരവ് ആ വർഷംലഭിച്ച അപേക്ഷകൾക്കേ് വേണ്ടി യാണെന്നും അത് എക്കാലത്തേയും നയമില്ലന്നാണ് മുഖ്യമന്ത്രി പറയുന്നു. ഇവിടെയുംഅദ്ദേഹം ആടിനെ പട്ടിയാക്കുകയാണ്.99 ലെ ഉത്തരവ് സർക്കാരിന്റെ നയമാണെന്നും, ഇടതുമുന്നണിയേടുതുൾപ്പെടെ മാറി മാറി വന്ന സർക്കാരുകൾഹൈക്കോടതിയിലും സുപ്രിം കോടതിയിലും നിരവധി തവണ സത്യവാങ്ങ്മൂലം നൽകിയിട്ടുള്ളതാണ്. ഈ വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും സുപ്രിം കോടതിയിൽ നിന്നും ഉണ്ടായ ഉത്തരവുകളും 99 ലെ ഉത്തരവ് അടിസ്ഥാനമാക്കിയാണ്

കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽവിവധ സർക്കാരുകൾ ഹൈക്കോടതിയിലുംസുപ്രിം കോടതിയിലും ഫയൽ ചെയ്തിട്ടുള്ള സത്യവാങ്ങ് മൂലങ്ങൾമുഖ്യമന്ത്രി ഒന്ന് പരശോധിക്കേണ്ടതായിരുന്നു. കണ്ടത്ത് ഡിസ്റ്റലറി നടത്തിയ നിയമപരാട്ടാം തന്നെ ഉദാഹരണമാണ്. 99 ലെ ഉത്തരവ് സർക്കാരിന്റെ പോളിസിയാണെന്ന്സുപ്രിം കോടതിയിൽ പോലും സർക്കാർ അഫഡവിറ്റ് നൽകിയിട്ടുള്ളതാണ് (9098/2009). ഇതു കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തായിരുന്നു. ഗുരുദാസനായിരുന്നു അന്ന് എക്സൈസ് മന്ത്രി.

ഇപ്പോഴത്തെ എക്സൈസ് കമ്മീണഷർ ഋഷിരാജ് സിങ് തൃശൂർ ജില്ലയിലെ ശ്രീചക്ര ഡിസ്റ്റലറീസിന്ഡിസ്റ്റലറി അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിലേക്കെഴുതിയ13.11.17 ലെ കത്തിലും 99 ഉത്തരവ് സർക്കാരിന്റെ നയമാണ് എന്നാണ് പറയുന്നത്. അതിനാൽ 99 ഉത്തരവ് പരിഷ്‌കരിച്ച് പുതിയ ഉത്തരവ് ഇറക്കിയ ശേഷം അപേക്ഷ പരിഗണിക്കണമെന്നാണ് ഋഷിരാജ് സിങ് എഴുതിയത്.

മാത്രമല്ല ഇപ്പോൾപുറപ്പെടുവിച്ച നാല് ഉത്തരവുകളിലും 99 ലെ ഉത്തരവ്ക്വാട്ട്ചെയ്തിട്ടുമുണ്ട്.99 ലെ ഉത്തരവ്ആ വർഷം ലഭിച്ച 110 അപേക്ഷകൾക്കും വേണ്ടി മാത്രമുള്ളതാണെങ്കിൽ പിന്നെന്തിന് കഴിഞ്ഞ19 വർഷംമാറി മാറി വന്നസർക്കാരുകളെല്ലാം ആ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനുമതി നിഷേധിച്ചു കൊണ്ടിരുന്നു.ഇപ്പോൾഅപേക്ഷനൽകിയ വിരലിൽ എണ്ണാവുന്നവർക്ക് മാത്രം സർക്കാർ പുതുതായിമദ്യ നിർമ്മാണ ശാലകളും അനുവദിക്കാൻ പോകുന്നത് അവർ എങ്ങിനെ അറിഞ്ഞു എന്നചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

99 ൽ മന്ത്രിസഭയിൽ കൊണ്ടുവന്നാണ് തിരുമാനം എടുക്കുകയും അത് ഉത്തരവായി പുറത്തിറക്കുകയും ചെയ്തതെന്ന് മുഖ്യമന്ത്രി സമ്മതിക്കുന്നു. അത്രയെങ്കിലും അദ്ദേഹം സമ്മതിച്ചതിലും നന്ദിയുണ്ട്. ഒരിക്കൽ മന്ത്രി സഭാ യോഗത്തിൽഎടുക്കുന്ന തിരുമാനം മാറ്റണമെങ്കിൽറൂൾസ് ഓഫ് ബിസിനസ്പ്രകാരം വീണ്ടും മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരണം. അത് എന്തുകൊണ്ട് പാലിച്ചില്ല.

മുഖ്യമന്ത്രി ഇപ്പോഴുംപറയുന്നത്പുതിയ മദ്യ നിർമ്മാണ ശാലകൾക്ക് തത്വത്തിൽ മാത്രമെ അംഗീകാരം നൽകിയുള്ളുവെന്നാണ്. ഇതും ആടിനെ പട്ടിയാക്കുന്നതാണ്.തത്വത്തിൽ അംഗീകാരം എന്നല്ല ഉത്തരവുകളിൽ കാണുന്നത്. കേരളാ ഫോറിൻ ലിക്വർ റൂൾസ് 1975 ലും ബ്രൂവറി റൂൾസ് 67 ലുംതത്വത്തിൽ അംഗീകാരം നൽകാനുള്ള വകുപ്പുണ്ടോ?ഈ പുതിയ മദ്യ ഉൽപ്പാദന ശാലകൾക്ക് ലൈസൻസ് അനുവദിക്കുന്നതിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഈ അനുമതിയാണ് പരമ പ്രധാനം. ബാക്കിയുള്ളതെല്ലാം സാങ്കേതികം മാത്രമാണ്.ചട്ടം അനുസരിച്ചുള്ള നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെങ്കിൽ ഓട്ടോ മാറ്റിക്കായി അവർക്ക് ലൈസൻസ് കിട്ടും.

1998 ൽ നയനാർ സർക്കാർ നൽകിയ അനുമതിഅനുസരിച്ച് 2003 ൽ എ കെ ആന്റണി സർക്കാരിന്റെ കാലത്ത് എക്സൈസ് കമ്മീഷണർ അനുമതി നൽകിയത് ഇതിനാലാണ്.സർക്കാർ അനുമതി കിട്ടിയാൽബാക്കിയില്ലാം സാങ്കേതിരമാണ്. എക്സൈസ് കമ്മീഷണർ ലൈസൻസ് നൽകിയില്ലങ്കിലും ഇവർക്ക് കോടതിയിൽ നിന്ന് വാങ്ങാം.

ഇത്തവണ അനുമതി നൽകിയ നാല് അപേക്ഷകളിലും ദുരൂഹത നിലനിൽക്കുകയാണ്. രണ്ടെണ്ണത്തിൽ സ്ഥലം എവിടെയെന്ന് പോലും പറയുന്നില്ല. ചട്ടപ്രകാരം അപേക്ഷിക്കുമ്പോൾ അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ പ്ളാൻ സ്‌കെച്ച് കെട്ടിടത്തിന്റെ വിശദാംശം മെഷിനറിയുടെ വിശദാംശം തുടങ്ങിയ എല്ലാ കാര്യങ്ങളുംവയ്കണം. ഇത്തവണത്തെ അപേക്ഷയിൽ ഇതൊക്കെ ഉണ്ടായിരുന്നോ. തൃശൂരിലെ ശ്രീ ചക്രയുടെ കാര്യത്തിൽ എവിടെയാണ് തുടങ്ങുന്നതെന്ന് പോലും വ്യക്തമല്ല. സ്ഥലത്തിന്റെ സർവ്വേ നമ്പർ ഉത്തരവിൽ കാണുന്നില്ല.

എറണാകുളത്തെകിൻഫ്രാ പാർക്കിൽ സ്ഥാപിക്കാൻ പോകുന്ന പവർ ഇൻഫ്രാടെക് പ്രൈവറ്റ് ലിമറ്റഡിന്റെ കാര്യത്തിലും ഭൂമി കാര്യത്തിൽ തർക്കമാണ്.പവർ ഇൻഫ്രാടെക് ഈ അപേക്ഷയോടൊപ്പം ഭൂമിയുടെ സെക്ച്ചും പ്ളാനും നൽകിയിരുന്നോ? ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് കിൻഫ്രാ പവർ ഇൻഫ്രാ ടെകിന്സമ്മതപത്രം നൽകിയെതെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. അപേക്ഷ കിട്ടി നാൽപ്പെത്തട്ട് മണിക്കൂറിനുള്ളിലാണ് യാതൊരു പരിശോധനയും കൂടാതെ കിൻഫ്രയുടെ എം ഡി പോലും അറിയാതെ ഉന്നത സി പിഎം നേതാവിന്റെ മകനായ ജനറൽമാനേജർ (പ്രോജക്റ്റ്) ഭൂമി അനുവദിച്ചത്.

ഇദ്ദേഹത്തിന് അതിനുള്ള അധികാരംഇല്ലെന്നാണ് ഇപ്പോൾപുറത്ത് വരുന്ന വിവരം. അപേക്ഷ സ്വീകരിക്കേണ്ടതും മാനേജിങ് ഡയറക്ടറും ഭൂമി അനുവദിക്കേണ്ടത് ബിസിനസ് ഡവലപ്മെന്റ് വിഭാഗം ജനറൽമാനേജറുമാണ്. എറണാകുളം ജില്ലാ വ്യവസായ സമിതി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല.ഇത്തരത്തിൽ അടിമുടി ക്രമക്കേടുകളോടെയാണ് നടന്നിരിക്കുന്നത്. എന്നിട്ടാണ് എല്ലാം നിയമമാനുസൃതമാണെന്നും ചട്ടപ്രകാരമാണെന്നും മുഖ്യമന്ത്രി പറയുന്നത്.

ഈ ഇടപാടിൽ ഒന്നാംപ്രതി മുഖ്യമന്ത്രിയാണ്.മുന്നണിയിലോ മന്ത്രി സഭയിലോ ചർച്ച ചെയ്യാതെ ഘടക കക്ഷികളെ അറിയാക്കാതെയും തങ്ങളുടെ ഇഷ്ടക്കാരെ വിളിച്ച് ഇതനുവദിച്ചത് മുഖ്യമന്ത്രി തന്നെയാണ്. ഉദ്യേഗസ്ഥന്മാരുടെ നിർദ്ദേശങ്ങളെല്ലാം മറികടന്നാണ് ഇത് ചെയ്തിരിക്കുന്നത്.