- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടക്കാല മുഖ്യമന്ത്രിയാവാൻ ചെന്നിത്തല നീക്കങ്ങൾ ആരംഭിച്ചു; ബിജെപിക്കുള്ള ഹിന്ദു മുന്നേറ്റം തടയാൻ ഉമ്മൻ ചാണ്ടിക്ക് സാധിക്കില്ലെന്ന സന്ദേശം ഡൽഹിക്ക്; ആഭ്യന്തരമന്ത്രിയുടെ അവസാന അടവിൽ പരീക്ഷിക്കുന്നത് ആന്റണിയെ ഇറക്കാൻ ഉമ്മൻ ചാണ്ടി പയറ്റിയ അതേ തന്ത്രങ്ങൾ തന്നെ
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബിജെപിയും മുന്നേറ്റമാണ്. കോൺഗ്രസ് ഹൈക്കമാൻഡ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ സാധിച്ചിരുന്നില്ല. അങ്ങനെയുള്ള ഹൈക്കമാൻഡിനെ ഭയപ്പെടുത്തുന്ന ഫലമാണ് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. ബിജെപി അതിവേ
തിരുവനന്തപുരം: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബിജെപിയും മുന്നേറ്റമാണ്. കോൺഗ്രസ് ഹൈക്കമാൻഡ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാൻ സാധിച്ചിരുന്നില്ല. അങ്ങനെയുള്ള ഹൈക്കമാൻഡിനെ ഭയപ്പെടുത്തുന്ന ഫലമാണ് കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. ബിജെപി അതിവേഗം വളരുമ്പോൾ കോൺഗ്രസിന് അടിതെറ്റുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതീക്ഷ നശിച്ച കോൺഗ്രസിന്റെ അവശേഷിക്കുന്ന ഏക പ്രതീക്ഷ കേരളമാണ്. കേരളത്തിൽ ഭരണം തിരിച്ചു പിടിക്കാൻ സാധിച്ചില്ലെങ്കിൽ അത് കനത്ത തിരിച്ചടിയാകുമെന്ന് ആന്റണിക്കും ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ തദ്ദേശത്തിലെ തോൽവിയുടെ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിൽ നിർത്തി ഇടക്കാല മുഖ്യമന്ത്രിയാകാൻ ആഭ്യന്തര രമേശ് ചെന്നിത്തല ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴില്ലെങ്കിൽ പിന്നെ ഇതിലും മികച്ച അവസരം ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും. ഇതിന് ചെന്നിത്തല ഉയർത്തിക്കാട്ടുക ബിജെപിയുടെ വളർച്ചയാകും. ബിജെപിയുടെ മുന്നേറ്റം ഹിന്ദു സമുദായത്തിന്റെ പിന്തുണയോടെ ആണെന്നത് വ്യക്തമാണ്. കോൺഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന സവർണ്ണഹിന്ദുക്കളുടെ വോട്ടുകൾ ഇപ്പോൾ ബിജെപി കൊണ്ടുപോകുകയാണ്. ഇതിന് കാരണം ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ പ്രീണന നയങ്ങളുമാണെന്നെ സന്ദേശം കോൺഗ്രസ് ഹൈക്കമാൻഡിന് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ നേതൃമാറ്റം മാത്രമാണ് പോംവഴിയെന്ന് ചെന്നിത്തല ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.
ഭൂരിപക്ഷ സമുദായം കോൺഗ്രസിനെ കൈവിട്ടതിന്റെ തെളിവാണ് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ കോൺഗ്രസ് നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയെന്ന് ചെന്നിത്തല ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. എസ്എൻഡിപി ബിജെപിയുമായി സഖ്യമുണ്ടാക്കാൻ കാരണം ഉമ്മൻ ചാണ്ടിയുടെ നയങ്ങളാണെന്നുമാണ് മറ്റൊരു കാരണമായി നിരത്തുന്നുത്. ന്യൂനപക്ഷ പ്രീണണം നടക്കുന്ന സർക്കാറാണെന്ന് പൊതുവികാരം ഹിന്ദു സമുദായത്തിനിടയിൽ ശക്തമാണ്. മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തിരിചടിയായെന്ന് ചെന്നിത്തല ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ പോയാൽ ഭരണതുടർച്ചകാര്യം ഒരിക്കലും സാധിക്കില്ലെന്നമാണ് ചെന്നിത്തല വാദിക്കുന്നത്.
മുമ്പ് ന്യൂനപക്ഷങ്ങൾക്ക് അനഭിമതനായി എന്നകാര്യം ചൂണ്ടിക്കാട്ടി എ കെ ആന്റണിയെ ചാടിക്കാൻ വേണ്ടി ഉമ്മൻ ചാണ്ടി പയറ്റിയ അതേ തന്ത്രം തന്നെയാണ് ഇപ്പോൾ ചെന്നിത്തലയും പയറ്റുന്നത്. ബാർകോഴയും സോളാറുമൊക്കെ നേതൃമാറ്റ ആവശ്യങ്ങൾക്ക് ശക്തിപകുന്നുണ്ട്. മന്ത്രിസഭ കാലാവധി പൂർത്തിയാക്കാൻ ഇനി അവശേഷിക്കുന്നത് കേവലം ആറ് മാസം മാത്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈവന്നില്ലെങ്കിൽ പിന്നെ സാധിക്കില്ലെന്ന തിരിച്ചറിവ് ചെന്നിത്തലയ്ക്കുമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല മുന്നിൽ നിന്നും നയിക്കുകയും വിജയിച്ചാൽ മുഖ്യമന്ത്രി പദവിയും അല്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനവും സ്വന്തമാക്കാൻ അവസരം ഒരുക്കുക എന്നതാണ് ഐ ഗ്രൂപ്പുകാരുടെ വാദം.
ആന്റണിയുടെ നേതൃത്വത്തിൽ 2001ൽ അധികാരത്തിൽ വന്ന സർക്കാരിൽ കെ കരുണാകന്റെ നേതൃത്വത്തിലായിരുന്നു കലഹം. എന്നാൽ, ഇതിന് അന്ന് ഉമ്മൻ ചാണ്ടിയും ചുക്കാൻ പിടിച്ചു എന്ന് മാത്രം. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കി എ ഗ്രൂപ്പ് സ്വന്തംമേൽക്കൈ അന്ന് ഉറപ്പിച്ചുവെങ്കിലും നേതൃമാറ്റം എന്നത് യാഥാർഥ്യമുവകായിരുന്നു. ഈ രണ്ട് സർക്കാരുകളും കാലവധി പൂർത്തിയാവാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് നേതൃമാറ്റ വിവാദം ഉയർന്നത്. ഇതേ സാഹചര്യമാണ് ഇപ്പോൾ യുഡിഎഫ് സർക്കാരിന്റെ മുന്നിലുമുള്ളത്. ആന്റണിയുടെ കാലത്ത് എ ഐ ഗ്രൂപ്പുകൾ തമ്മിൽ ഗ്രൂപ്പു യുദ്ധം മുറുകിയപ്പോൾ ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഏറ്റിരുന്നു. ഇപ്പോൾ നിയമസഭയിലും തിരിച്ചടിയായി. ഈ സാഹചര്യത്തിൽ ഭൂരിപക്ഷ സമുദായം അകലാതിരിക്കാൻ വേണ്ടി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ചെന്നിത്തലയുടെയേത്. ഈ ആവശ്യം കോൺഗ്രസിന്റെ പൊതുവികാരമായി ഉയർന്നാൽ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി കസേര ലഭ്യമായേക്കും.
അതേസമയം സംസ്ഥാന ഭരണത്തിന് നേരെ പിടിച്ച കണ്ണാടിയെന്നതിനൊപ്പം പ്രദേശിക ഭരണത്തിനോടുള്ള അതൃപ്തികൂടി തദ്ദേശതിരഞ്ഞെടുപ്പ് ഫലം മുന്നോട്ട് വെക്കുന്നതെന്ന കാര്യം ഉറപ്പാണ്. ബാർകോഴ ആരോപണവും വിജിലൻസ് കോടതിവിധിയും വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്നത് , ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ഗൗരവമുള്ള തിരിച്ചറിവാണ്. പാലയിൽ വിജയിച്ചു എന്ന വാദം കൊണ്ട് മറികടക്കാവുന്നതല്ല ഇത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിക്കും ടീമിനും നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ജനവിധി , ഭരണതുടർച്ചയെന്ന ലക്ഷ്യം ലികേറാമലയാക്കിമാറ്റിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കോൺഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും വിമർശനങ്ങളുടേയും എതിർപ്പുകളുടേയും മൂർച്ചകൂട്ടും. കെ.എം.മാണിയെ ഇനിയും സംരക്ഷിച്ച് നിറുത്തേണ്ട എന്ന അഭിപ്രായം കെപിസിസി പ്രസിഡന്റിന് മാത്രമുള്ളതല്ല. കൂടുതൽ നേതാക്കൾ വിമർശനം ഉയർത്തും എന്ന് ഉറപ്പ്.നേതൃമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും കോൺഗ്രസിനുള്ളിൽ പുകയും, വരും ദിവസങ്ങളിൽ ചേരുന്ന കോൺഗ്രസ് നേതൃയോഗങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വിലയിരുത്തൽ മാത്രമാവില്ല, ഒളിഞ്ഞും തെളിഞ്ഞുമുള്ള അഭിപ്രായ ഭിനന്നതകൾക്കും പോരിനും കൂടിയാവും യുഡിഎഫിൽ ഇതോടെ തുടക്കമാകുക. ഇതിനിടെയാണ് മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള നീക്കങ്ങളും ചെന്നിത്തല ശക്തമാക്കിയത്.