- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനവും ഉദ്ഘാടനമാമാങ്കവും കൊണ്ടു ഹരിപ്പാടിനെ വീർപ്പുമുട്ടിച്ച് രമേശ് ചെന്നിത്തല; ആലപ്പുഴയെ തഴഞ്ഞ് ഹരിപ്പാടു മെഡിക്കൽ കോളജ് തുടങ്ങുന്നതിൽ ആക്ഷേപം
ആലപ്പുഴ : തട്ടകത്തിൽ പണി കിട്ടാതിരിക്കാൻ സംസ്ഥാനത്തെ മുഴുവൻ വികസനവും ഹരിപ്പാട്ടേക്ക് ഒഴുക്കി രമേശ് ചെന്നിത്തല. ഉദ്ഘാടനമാമാങ്കം കൊണ്ട് സംസ്ഥാന ആഭ്യന്ത്രരമന്ത്രിക്ക് മണ്ഡലം വിട്ടു പുറത്തു ചാടാൻ വയ്യാത്ത അവസ്ഥ. ഉള്ളതും ഇല്ലാത്തതുമായ മുഴുവൻ വികസനങ്ങളുടെ പേരിലും ഫ്‌ളെക്‌സ് ബോർഡുകൾ പ്രദർശിപ്പിച്ചാണ് സ്ഥലം എം എൽ എ മണ്ഡലത്തിൽ നിറയു
ആലപ്പുഴ : തട്ടകത്തിൽ പണി കിട്ടാതിരിക്കാൻ സംസ്ഥാനത്തെ മുഴുവൻ വികസനവും ഹരിപ്പാട്ടേക്ക് ഒഴുക്കി രമേശ് ചെന്നിത്തല. ഉദ്ഘാടനമാമാങ്കം കൊണ്ട് സംസ്ഥാന ആഭ്യന്ത്രരമന്ത്രിക്ക് മണ്ഡലം വിട്ടു പുറത്തു ചാടാൻ വയ്യാത്ത അവസ്ഥ.
ഉള്ളതും ഇല്ലാത്തതുമായ മുഴുവൻ വികസനങ്ങളുടെ പേരിലും ഫ്‌ളെക്‌സ് ബോർഡുകൾ പ്രദർശിപ്പിച്ചാണ് സ്ഥലം എം എൽ എ മണ്ഡലത്തിൽ നിറയുന്നത്. മെട്രോസിറ്റി ആയ കൊച്ചിയെ കടത്തിവെട്ടുംവിധമാണ് ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല വികസനം എത്തിക്കുന്നത്.
ഭരണത്തുടർച്ച ഉണ്ടായാൽ മുഖ്യമന്ത്രിയാകാനുള്ള പതിനെട്ടടവും പയറ്റുന്ന ആഭ്യന്തരമന്ത്രിക്ക് സ്വന്തം മണ്ഡലത്തെക്കുറിച്ച് ഇപ്പോഴും ആശങ്കയാണ്. കഴിഞ്ഞതവണ കഷ്ടിച്ചു കടന്നു കൂടിയിടത്ത് ഇക്കുറി വിജയം അനായാസമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ചെന്നിത്തല ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്.
സംസ്ഥാനത്ത മൂന്നു മന്ത്രിമാർ തോറ്റു തുന്നം പാടുമെന്നു ചില ചാനലുകളിൽവന്ന അഭിപ്രായ വോട്ടെടുപ്പ് ഹരിപ്പാട് ആവർത്തിക്കുമോയെന്ന ഭയാശങ്കകളാണ് രമേശ് ചെന്നിത്തലയെ അലട്ടുന്നത്. കഴിഞ്ഞ തവണ നാമമാത്ര വോട്ടുകൾക്കാണ് ആഭ്യന്തര മന്ത്രി ജയിച്ചുകയറിയത്. വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിട്ടെങ്കിലും ഹരിപ്പാടിന്റെ ഫലം പുറത്തുവന്നിരുന്നില്ല. പിന്നീട് രമേശ് ചെന്നിത്തല കുറഞ്ഞ വോട്ടുകൾക്ക് ജയിക്കുകയായിരുന്നു.
നായർ സമുദായത്തിനു നിർണായകവോട്ടുള്ള മണ്ഡലത്തിൽ നായർ വിഭാഗത്തിൽപ്പെട്ട സിപിഐയിലെ കൃഷ്ണപ്രസാദാണു ചെന്നിത്തലയ്‌ക്കെതിരെ കഴിഞ്ഞതവണ മൽസരത്തിനെത്തിയത്. കൃഷ്ണപ്രസാദ് വൻ ചെറുത്തുനിൽപ്പാണ് നടത്തിയത്. എന്നും യു ഡി എഫ് അനുകൂല നിലപാട് പുലർത്തിയിരുന്ന മണ്ഡലത്തിൽ കൃഷ്ണപ്രസാദിന്റെ മുന്നേറ്റം ചെന്നിത്തലയെ ചില്ലറയല്ല വിരട്ടിയത്. ഇത് ഇക്കുറി ആവർത്തിച്ചാൽ പണിപാളും.
മാത്രമല്ല രമേശ് ചെന്നിത്തല ഹരിപ്പാട് മൽസരിക്കാനെത്തിയപ്പോൾ പണികിട്ടിയത് സിറ്റിങ് എം എൽ എ ആയിരുന്ന ബാബു പ്രസാദിനാണ്. പ്രസാദിനെ 'അക്കോമഡേറ്റ്' ചെയ്യാമെന്നേറ്റ ചെന്നിത്തല വർഷം അഞ്ചു പിന്നിട്ടിട്ടും ഒന്നും ചെയ്തില്ല. ബാബു പ്രസാദാകട്ടെ കാത്തിരുന്നു മടുക്കുകയും ചെയ്തു. ചില വേദികളിൽ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇക്കുറി വീണ്ടും രമേശ് ചെന്നിത്തല മൽസരിക്കാൻ എത്തുമ്പോൾ ബാബു പ്രസാദിന് സീറ്റു വാങ്ങിക്കൊടുക്കേണ്ട ദൗത്യംകൂടി ഏറ്റെടുക്കേണ്ടിവരും. ബാബു പ്രസാദിനെ അനുനയിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാകും. ബാബുവിനെ അനുകൂലിക്കുന്ന ഒരുവലിയ വിഭാഗം പ്രവർത്തകർ ആഭ്യന്തരമന്ത്രിക്ക് എതിരെ തിരിയാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതേസമയം വികസന കാര്യത്തിൽ മന്ത്രി പിശുക്കു കാട്ടുന്നില്ലെങ്കിലും എത്തിച്ച വികസനങ്ങൾ കനത്ത വിവാദങ്ങളിലൂടെയാണ് നീങ്ങുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജിന്റെ വികസനം മുടക്കി ഹരിപ്പാട് സ്വകാര്യ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ നീക്കം വൻ വിവാദത്തിലായിരുന്നു. 350 കോടി ചെലവിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ ഹരിപ്പാട് എത്തുന്ന മെഡിക്കൽ കോളേജിനെ കുറിച്ച് നാട്ടുകാർക്കുപ്പോലും മതിപ്പില്ലാത്ത സാഹചര്യത്തിലാണ് തിരിക്കിട്ട് മെഡിക്കൽ കോളേജ് കെട്ടിത്തീർക്കാൻ ആഭ്യന്തര മന്ത്രി കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. എന്നാൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി മെഡിക്കൽ കോളേജിന്റെ ചുക്കാൻ സ്വന്തം വരുതിയിലാക്കാനുള്ള ശ്രമമാണ് ആഭ്യന്തര മന്ത്രി നടത്തുന്നതെന്ന ആക്ഷേപമാണ് നിൽനിൽക്കുന്നത്. മാത്രമല്ല ഹൈടെക്ക് ബസ് സ്റ്റാന്റും ഷെൽട്ടർ ഹോമുകളും പാലങ്ങളും റോഡുകളും ഹരിപ്പാടിനെ മാറ്റിമറിക്കുമെന്നുതന്നെയാണ് കരുതപ്പെടുന്നത്. എന്നാൽ ബാർ കോഴയും സരിതാനായരും ശരണ്യയും, വികസനത്തിനും അപ്പുറം കടന്നാൽ ആഭ്യന്തര മന്ത്രിക്ക് പെട്ടെന്നു ജയിച്ചുകയറാൻ പറ്റിയെന്നുവരില്ല. കൂടാതെ എ ഗ്രൂപ്പിന്റെ അതിപ്രസരം പണ്ടെങ്ങുമില്ലാത്തവിധം ഇക്കുറി ഹരിപ്പാട് തലവേദനയുണ്ടാക്കുന്നുമുണ്ട്.