- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു; കള്ളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യം; താൻ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞ് മുഖ്യമന്തി അപമാനിച്ചു; സൈബർഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു; ജനങ്ങളുടെ റേറ്റിംഗാണ് മുഖ്യം, ചാനലുകളുടെ റേറ്റിങ് അല്ല; എൻഎസ്എസുമായി കോൺഗ്രസിന് അകൽച്ചയില്ല; സിന്ധു സൂര്യകുമാറിന് മുന്നിൽ മനസു തുറന്നു ചെന്നിത്തല
തിരുവനന്തപുരം: കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പഞ്ഞു. കേരളത്തിലെ വോട്ടർ പട്ടിക സുതാര്യമല്ലെന്നും സി പി എം ആസൂത്രിത നീക്കം നടത്തി, നാല് ലക്ഷത്തോളം വ്യാജ വോട്ടർമാരെ ചേർത്തെന്നും ആവർത്തിച്ച് ചെന്നിത്തല ആവർത്തിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുകയാണ്. ഇക്കാര്യത്തിൽ എ ഐ സി സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നൽകുമെന്നും ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.,
'കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു. എൽ ഡി എഫ് സർക്കാരിനെതിരെ ഒരുപാട് വിഷയങ്ങളുന്നയിച്ചു. ഒരു വിഷയം കഴിഞ്ഞപ്പോൾ അടുത്ത വിഷയം വന്നു. എല്ലാത്തിനും എനിക്കൊപ്പം എന്റെ പാർട്ടിയുമുണ്ടായിരുന്നു' എന്നും ചെന്നിത്തല വ്യക്തമാക്കി.താൻ ഉന്നയിച്ച വിഷയങ്ങളിൽ നിന്നെല്ലാം സർക്കാർ പിന്നോട്ട് പോയെന്നു ചെന്നിത്തല പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെതിരെ ഒരുപാട് വിഷയങ്ങളുന്നയിച്ചു. ഒരു വിഷയം കഴിഞ്ഞപ്പോൾ അടുത്ത വിഷയം വന്നു. എല്ലാത്തിനും എനിക്കൊപ്പം എന്റെ പാർട്ടിയുമുണ്ടായിരുന്നു.കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു. താൻ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞ് മുഖ്യമന്തി അപമാനിച്ചു. സൈബർഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു. കാശ് കൊടുത്ത് ആളെ വച്ചാൽ കോൺഗ്രസിനും സൈബർ ആക്രമണം നടത്താം. പക്ഷേ അത് കോൺഗ്രസിന്റെ ശൈലിയല്ല. പക്ഷേ പിന്നീട് ഉന്നയിച്ച വിഷയങ്ങളിൽ നിന്നെല്ലാം സർക്കാർ പിന്നോട്ട് പോയതാണ് കണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും അത്. ഹൈക്കമാൻഡ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കും. ഉമ്മൻ ചാണ്ടി പ്രചാരണ രംഗത്ത് വരുന്നത് നല്ല കാര്യമാണ്. ഹൈക്കമാൻഡ് ഏത് തീരുമാനമെടുത്താലും അംഗീകരിക്കും. എന്നോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടാലും അംഗീകരിക്കും. ഞാൻ പ്രതിപക്ഷനേതാവായി ഇരിക്കുന്ന കാലഘട്ടത്തിൽ യുഡിഎഫ് തിരികെ വരണമെന്നത് മാത്രമാണ് ഇപ്പോൾ എന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. ചാനലുകളുടെ സർവ്വേകളെയും ചെന്നത്തല അഭിമുഖത്തിൽ തള്ളിപ്പറഞ്ഞു. ജനങ്ങളുടെ റേറ്റിംഗാണ് മുഖ്യം. ചാനലുകളുടെ റേറ്റിങ് അല്ല, അഴിമതിക്കെതിരെ നിശബ്ദനായിരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗെന്നല്ല ഒരു കക്ഷിക്കും യുഡിഎഫിൽ അമിത പ്രാധാന്യമില്ല. പിണറായിക്കെതിരെ കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമില്ല. യുഡിഎഫും താനും ഉന്നയിച്ച വിഷയങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി ശക്തമായി പ്രതികരിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേത്തു. എൻഎസ്എസുമായി കോൺഗ്രസിന് അകൽച്ചയില്ല. വറുതിക്ക് നിൽക്കാത്ത സമുദായങ്ങളെ പിണറായി അപമാനിക്കുകയാണ്. വർഗീയ ധ്രുവീകരണത്തിന് പിണറായി വിജയൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
നേമത്ത് ബിജെപിയെ തടയാൻ കോൺഗ്രസിനേ കഴിയൂവെന്ന് ചെന്നിത്തല പറഞ്ഞു. നേമത്ത് യുഡിഎഫ് ജയിക്കും. കെ മുരളീധരൻ വിജയിച്ച് എംഎൽഎയായി വരും. മുരളീധരനെ അതിന് വേണ്ടി നിയോഗിച്ചതാണ്. അദ്ദേഹത്തോട് മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം തയ്യാറാവുകയായിരുന്നു. ജയിച്ചുവന്നാൻ മുരളിക്ക് അർഹമായ സ്ഥാനമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
മറുനാടന് മലയാളി ബ്യൂറോ