തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ ആരും തോക്കിൽ കയറി വെടിവയ്‌ക്കേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തിയാൽ ഉടൻ ചർച്ചകൾ തുടങ്ങും. എത്രയും വേഗം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.