- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാർക്ക് ഔദ്യോഗിക ഫെയ്‌സ് ബുക്കിലൂടെ പ്രചരണം നടത്താമോ? പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരിധിയിൽ സൈബർ ഇടപെടലും വരുമോ? ചെന്നിത്തലയുടെ പോസ്റ്റുകൾ സോഷ്യൽ മിഡിയയിൽ ചർച്ചയാക്കി സിപിഐ(എം)
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ വരുമോ? ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക പേജ് എന്ന് കുറിച്ചാൽ അതിൽ തെരഞ്ഞെടുപ്പ് ചിത്രങ്ങളും കമന്റുകളുമൊന്നും പാടില്ലെന്നാണ് സിപിഐ(എം) അണികളുടെ വാദം. സർക്കാർ സംവിധാനത്തിലൂടെ വോട്ട് ലക്ഷ്യമിട്ടുള്ള പരിപാടി
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തലയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയിൽ വരുമോ? ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക പേജ് എന്ന് കുറിച്ചാൽ അതിൽ തെരഞ്ഞെടുപ്പ് ചിത്രങ്ങളും കമന്റുകളുമൊന്നും പാടില്ലെന്നാണ് സിപിഐ(എം) അണികളുടെ വാദം. സർക്കാർ സംവിധാനത്തിലൂടെ വോട്ട് ലക്ഷ്യമിട്ടുള്ള പരിപാടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്.
അതായത് മന്ത്രിമന്ദിരങ്ങളിലെ രാഷ്ട്രീയ യോഗങ്ങൾ, പത്രസമ്മേളനം, മന്ത്രി വാഹനത്തിൽ പ്രചരണ യാത്രകൾ, ഇതൊന്നും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പാടില്ലെന്നാണ് ചട്ടം. സർക്കാർ സംവിധാനങ്ങളുടെ പ്രചരണ നിരോധനത്തിലൂടെ ഖജനാവിൽ നിന്ന് രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി ചില്ലികാശു പോലും പോകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. സുരക്ഷാ അടമ്പടിക്കാർ മാത്രമേ പ്രചരണങ്ങളിൽ രാഷ്ട്രീയ വിഐപികൾക്കൊപ്പം സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാവുക. എന്നാൽ ഇപ്പോൾ സിപിഐ(എം) ചർച്ചയാക്കുന്നത് ഫെയ്‌സ് ബുക്കിലെ പോസ്റ്റുകളാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ വിശദാംശങ്ങൾ എങ്ങനെ മന്ത്രി തന്റെ ഔദ്യോഗികമെന്ന് കുറിച്ചിരിക്കുന്ന പേജിലിടുമെന്നതാണ് ചോദ്യം.
ഓഫീഷ്യൽ പേജ് ഓഫ് കേരളാ ഹോം മിനിസ്റ്റർ രമേശ് ചെന്നിത്തല എന്ന് സ്വന്തം പേജിൽ എഴുതി വച്ച് രമേശ് ചെന്നിത്തല ഈ പരിപാടി ചെയ്യാൻ പാടില്ലെന്നാണ് സിപിഐ(എം) നിലപാട്. ഒന്നുകിൽ മന്ത്രിയുടെ ഔദ്യോഗിക പേജ് അല്ല എന്ന് പറയണം. അല്ലെങ്കിൽ അതിലൂടെയുള്ള വോട്ടു പിടുത്തം നിർത്തണം. ഔദ്യോഗിക വെബ്‌സൈറ്റായ http://ministerhome.kerala.gov.in/ ഈ പേജിന്റെ ടോപ്പിൽ ഉള്ള ഫെയിസ്ബുക്ക് ബട്ടൻ ക്ലിക്ക് ചെയ്താൽ നേരെ പോകുന്നത് ചെന്നിത്തലയുടെ ഈ പേജിലേക്കു തന്നെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികൾ ഒരുക്കാൻ സർക്കാർ സൗകര്യം ചെയ്തു, പേർസണൽ സ്ടാഫ്ഫിലെ രണ്ടു സർക്കാർ ഉദ്യോഗസ്ഥർ പ്രചാരണത്തിൽ പങ്കെടുത്തു എന്നതായിരുന്നു ഇന്ദിരാ ഗാന്ധിയെ അയോഗ്യ ആക്കാൻ അലാഹാബാദ് ഹൈക്കോടതി കണ്ടെത്തിയ കുറ്റമെന്നും സിപിഐ(എം) ഓർമിപ്പിക്കുന്നു. ദേശാഭിമാനിയിലെ അസോസിയറ്റ് എഡിറ്ററായ പിഎം മനോജാണ് ഈ വിഷയം നവമാദ്ധ്യമങ്ങളിൽ ചർച്ചയാക്കുന്നത്.
ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിന് ഖജനാവിൽ നിന്നും കാശൊന്നും പോകുന്നില്ല. എന്നാൽ വെബ് സൈറ്റ് നിർമ്മാണവും നടത്തിപ്പും സംരക്ഷണവുമെല്ലാം സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ചാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ഫെയ്‌സ് ബുക്ക് പേജിലേക്ക് ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് ലിങ്ക് നൽകുന്നു. ഫെയ്‌സ് ബുക്ക് ലിങ്കിലും ഔദ്യോഗികമാണെന്ന് ചൂണ്ടിക്കാണിക്കുന്നണ്ട്. തെരഞ്ഞെടുപ്പ് ചിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ആക്ഷേപം ഉയരുന്നതെന്നാണ് വസ്തുത. ഏതായാലും തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗിക പരാതി കിട്ടിയാൽ ഈ വിഷയം അവർ പരിശോധിക്കും.
ഇതിലൂടെ വ്യക്തമായ ഉത്തരവും ഫെയ്‌സ് ബുക് പേജിന്റെ കാര്യത്തിലുണ്ടാകും. എന്നാൽ സമൂഹിക വെബ്‌സൈറ്റിലെ ചർച്ചകൾക്ക് അപ്പുറം യാതൊരു പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടില്ലെന്നാണ് കിട്ടുന്ന സൂചന.