- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തരമന്ത്രിയുടെ നാട്ടിലെ പൊലീസ് സ്റ്റേഷനിൽ കുബേരന്മാർക്കു മാത്രം ഇരിപ്പിടം? ചെന്നിത്തലയുടെ കത്തുമായി ചെന്നിട്ടും പരാതിക്കാർക്കു രക്ഷയില്ല; പണം പോയ വീട്ടമ്മമാർ നെട്ടോട്ടത്തിൽ
ആലപ്പുഴ : ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ കുബേരന്മാർ അഴിഞ്ഞാടുന്നു. മുഴുവൻ ഒത്താശകളും ചെയ്യുന്നതു കനകക്കുന്ന് പൊലീസും. മന്ത്രിയുടെ മൂക്കിനു താഴെ പ്രവർത്തിക്കുന്ന സ്റ്റേഷനാണ് കനകക്കുന്ന്. വാറ്റ് , മണൽ, കുബേര എന്നീ കേസുകൾ മാത്രമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. കനകക്കുന്ന് സ്റ്റേഷനിലേക്ക് സ്ഥലംമാറിവരാൻ പൊലീസുകാർക്ക് സന്തോഷമാണെന്നാണ
ആലപ്പുഴ : ആഭ്യന്തര മന്ത്രിയുടെ നാട്ടിൽ കുബേരന്മാർ അഴിഞ്ഞാടുന്നു. മുഴുവൻ ഒത്താശകളും ചെയ്യുന്നതു കനകക്കുന്ന് പൊലീസും. മന്ത്രിയുടെ മൂക്കിനു താഴെ പ്രവർത്തിക്കുന്ന സ്റ്റേഷനാണ് കനകക്കുന്ന്. വാറ്റ് , മണൽ, കുബേര എന്നീ കേസുകൾ മാത്രമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
കനകക്കുന്ന് സ്റ്റേഷനിലേക്ക് സ്ഥലംമാറിവരാൻ പൊലീസുകാർക്ക് സന്തോഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. പെട്ടെന്ന് കോടീശ്വരനാകാമെന്നാണ് വെയ്‌പ്പ്. ഇവിടെ പ്രതികൾക്ക് മാത്രമെ നീതി ലഭിക്കുകയുള്ളു. വാദിയായി ആരെങ്കിലും ചെന്നുപെട്ടിട്ടുണ്ടെങ്കിൽ അവർ പീഡനം സഹിച്ച് കേസ് പിൻവലിച്ച് ജീവനും കൊണ്ട് ഓടും.
ഇത് മൂന്നാം തവണയാണ് വീട്ടമ്മമാർ കുബേരയിൽ കുടുങ്ങി പരാതിയുമായി കനകക്കുന്ന് പൊലീസ് സറ്റേഷനിൽ എത്തുന്നത്. ഇവരെല്ലാവരും തന്നെ ചുമതലയുള്ള എസ് ഐക്കും സി ഐയ്ക്കും എതിരെ പരാതി ഡി ജി പിക്ക് നൽകി മേൽനടപടിക്ക് പോയവരാണ്. ഒടുവിൽ വഞ്ചിക്കപ്പെട്ട് ഇവർ ശരണം പ്രാപിക്കുന്നത് മാദ്ധ്യമങ്ങളെയും. ഹരിപ്പാട് , കായംകുളം എന്നീ പ്രദേശങ്ങളിലാണ് കുബേര•ാർ സ്വൈര്യവിഹാരം നടത്തുന്നത്. ആഭ്യന്തരമന്ത്രിയുടെ നാടായതുെകാണ്ട് കാര്യമായ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. എന്നാൽ പൊലീസ് ആഭ്യന്തര മന്ത്രിയുടെ പേരു പറഞ്ഞ് കാര്യങ്ങൾ മുതലാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം കനകക്കുന്ന് പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയ വീട്ടമ്മമാരാണ് കാർത്തികപള്ളി താലൂക്കിൽ കുളത്തിന്റെ പടീറ്റതിൽ സതി വിശ്വനാഥനും പുതിയവിള മുറിയിൽ അമ്പിളിയും.
ഇവർ സ്റ്റേഷനിലെത്തുന്നത് ആഭ്യന്തര മന്ത്രിയുടെ കത്തുമായാണ്. പ്രദേശത്തെ കുബേരയായ പുതിയവിള മുറിയിൽ മിനി തങ്ങളെ പറ്റിച്ച് കാൽകോടി രൂപയുമായി കടന്നു കളഞ്ഞുവെന്നു കാണിച്ചു പരാതി നൽകാനാണ് വീട്ടമ്മമാർ എത്തിയത്. എന്നാൽ മുങ്ങിയ മിനി കനകക്കുന്ന് പൊലീസ് സ്‌റ്റേഷനിലെ സി ഐ യുമായി സംസാരിച്ചിരിക്കുന്ന കാഴ്ചയാണ് ഇവർക്ക് കാണാൻ കഴിഞ്ഞത്. മുറിക്കുള്ളിൽ പ്രവേശിച്ച വീട്ടമ്മമാർ പരാതിയും മന്ത്രിയുടെ കത്തും സി ഐയ്ക്ക് നൽകിയെങ്കിലും സ്വീകരിക്കാതെ കത്തും പരാതിയും പ്രതിയുടെ മുന്നിൽവച്ച് കീറിക്കളയുകയായിരുന്നു. കായംകുളത്തും ഹരിപ്പാടും കുബേര ഇടപാടുള്ള മിനിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.
വിസ തട്ടിപ്പിന്റെ പേരിൽ വാറണ്ട് നിലനിൽക്കെയാണ് മിനി പൊലീസിന്റെ സംരക്ഷണത്തിൽ കഴിയുന്നത്. നാട്ടുകാരിൽനിന്നും ഉയർന്ന പലിശ വാഗ്ദാനം നൽകി സ്വർണ്ണവും പണവും കൈക്കലാക്കുകയാണ് മിനിയുടെ പ്രധാന പണി. പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ പൊലീസ് ഇടെപട്ട് വാദിയെ വിരട്ടി വിടുന്ന പണിയാണ് സ്റ്റേഷനിൽ നടക്കുന്നത്. നാട്ടിലെ തട്ടിപ്പുവിവരങ്ങൾ അറിഞ്ഞ്, വിദേശത്ത് പണിയെടുക്കുന്ന ഭർത്താവ് കൈയൊഴിഞ്ഞ മട്ടാണ്. ഇയ്യാളുമായി ബന്ധപ്പെട്ട വാദികൾക്ക് തനിക്ക് അവളുമായി യാതൊരു ബന്ധവുമില്ലെന്നാണത്രേ അറിയിച്ചത്.
ഇതോടെ വീട്ടമ്മാർ കൂടുതൽ ദുരിതത്തിലായി. പ്രതികളെ സഹായിക്കുന്ന പൊലീസിന്റെ നടപടിയിൽ മനംനൊന്ത് വീട്ടമ്മാർ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് മാദ്ധ്യമ പ്രവർത്തർക്ക് മുന്നിലെത്തിയത്. നേരത്തെ കുബേരനായ സ്വർണക്കടക്കാരനെതിരെ വീട്ടമ്മയായ വനജ പരാതിപ്പെട്ടപ്പോൾ ആശാ പ്രവർത്തകകൂടിയായ വനജയെ ഉടൻ പ്രതിയെത്തുമെന്ന് അറിയിച്ച് സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകൾ നിർത്തിയശേഷം പറഞ്ഞയക്കുകയാണു പൊലീസ് ചെയ്തത്. ഒടുവിൽ വനജ പീഡനം സഹിച്ച് പരാതി പിൻവലിച്ച് ഡി ജി പി ക്ക് പരാതി നൽകുകയായിരുന്നു.
വീടുപണിക്ക് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചാണ് മിനി വീട്ടമ്മമാരെ സമീപിച്ചത്. പിന്നീട് സൗഹൃദം വളർത്തി പണം മുഴുവൻ തട്ടിച്ചെടുത്തു. ഭർത്താക്കന്മാർ വിദേശത്തായ വീട്ടമ്മാർ പണം നഷ്ടപ്പെട്ട് ഇപ്പോൾ നെട്ടോട്ടമോടുകയാണ്. വിവരങ്ങൾ അറിഞ്ഞ ഭർത്താക്കന്മാർ ഇവരെ ഉപേക്ഷിക്കാനുള്ള ഘട്ടത്തിൽവരെ കാര്യങ്ങൾ എത്തിനിൽക്കുകയാണ്. ഇപ്പോൾ കാൽകോടിയും സ്വർണവും നഷ്ടപ്പെട്ട വീട്ടമ്മാർ നീതി ലഭിക്കാൻ മുഖ്യമന്ത്രി, ഡി ജി പി എന്നിവർക്ക് പരാതി നൽകി കാത്തിരിക്കുകയാണ്.