- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എത്ര ചോരകുടിച്ചാലും സിപിഎമ്മിന് മതിയാകില്ല; അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം; മൺസൂറിനെ കൊന്നത് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനം; വ്യാപക കള്ളവോട്ട് നടന്ന തളിപ്പറമ്പിൽ റീ പോളിങ് വേണം; യുഡിഎഫ് വിജപ്രതീക്ഷയിലെന്ന് ചെന്നിത്തല
ആലപ്പുഴ: തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസ സമൂഹം തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും ചെന്നിത്തല പ്രതീക്ഷ പ്രകടിപ്പിച്ചു. പരാജയഭീതി പൂണ്ട സിപിഎം എല്ലായിടത്തും അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പലയിടത്തും യുഡിഎഫ് പ്രവർത്തകർക്ക് അക്രമങ്ങളും ഭീഷണികളും നേരിടേണ്ടി വന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പാനൂരിൽ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കൊലയാളികളുടെ പാർട്ടിയായ സിപിഎം അക്രമം അവസാനിപ്പിക്കാൻ തയ്യാറാകണം. എത്ര ചോരകുടിച്ചാലും മതിയാകില്ലെന്ന നിലയിലാണ് സിപിഎമ്മിന്റെ അക്രമം വർധിച്ചുവരുന്നത്. കായംകുളത്ത് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപിച്ചു. ഹരിപ്പാട് മണ്ഡലം പ്രസിഡന്റിനെ ഡിവൈഎഫ്ഐ. പ്രവർത്തകർ മർദിച്ചു.
അക്രമത്തിന്റെ ശൈലി ഇനിയെങ്കിലും സിപിഎം ഉപേക്ഷിക്കണം. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് പാനൂരിൽ ഉണ്ടായത്. ആന്തൂരിൽ 35 ബൂത്തുകളിൽ ഒരുബൂത്തിലൊഴികെ എല്ലായിടത്തും മറ്റുപാർട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം പ്രവർത്തിക്കേണ്ടത്. എംവിഗോവിന്ദൻ പറഞ്ഞതനുസരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞതാണ് കാരണം. തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനിയെങ്കിലും സമാധാന അന്തരീക്ഷം നിലനിർത്താനുള്ള ശ്രമങ്ങൾ സിപിഎം സ്വീകരിക്കണം. സാങ്കേതികമായി അവർ അധികാരത്തിലാണ്. നാട്ടിൽ മനസമാധാനം പുലരണം. - ചെന്നിത്തല പറഞ്ഞു.
തളിപ്പറമ്പിൽ വ്യാപകമായി ബൂത്തുപിടിത്തമുണ്ടായെന്നും ഇവിടെ റീപോളിങ് വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.'എം വിഗോവിന്ദർ മാസ്റ്ററുടെ പ്രസ്താവന കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി തളിപ്പറമ്പിൽ ബൂത്ത് പിടിത്തമുണ്ടായി. തളിപ്പറമ്പിൽ ബൂത്ത് പിടിത്തമുണ്ടായിടത്ത് റീപോളിങ് വേണമെന്ന് ആശ്യപ്പെടുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് ഇതുസംബന്ധിച്ച പരാതി റിട്ടേണിങ് ഓഫീസർക്കും ബന്ധപ്പെട്ടവർക്കും നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണം' ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തന്റെ നിർദേശങ്ങൾ ഇന്ന് കമ്മിഷന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 'തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടിക കുറ്റമറ്റതാക്കിയില്ലെങ്കിൽ അത് കമ്മിഷന്റെ പരിശുദ്ധിയെ നശിപ്പിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ വ്യാജവോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഹൈക്കോടതിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു.
അത് ഫലപ്രദമായി തടയാൻ നിലപാട് സ്വീകരിച്ച ഹൈക്കോടതിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അഭിനന്ദിക്കുന്നു. പരമാവധി വ്യാജവോട്ടുകൾ തയാൻ കഴിഞ്ഞു. ംസ്ഥാനത്ത് ഏതാണ്ട് 4,35,000 കള്ള വോട്ടുകൾ ഉണ്ടായി. അതിൽ ഒരുശതമാനം പോലും ചെയ്യാനായിട്ടില്ല.80 വയസ്സുകഴിഞ്ഞവരുടെ തപാൽ വോട്ടുകളിൽ കൃത്രിമം നടന്നതായി വ്യാപകമായി പരാതി ഉണ്ടായിട്ടുണ്ട്. അതിന്റെ വിവരശേഖരണം യുഡിഎഫ് നടത്തും- ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ