തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ സമരത്തിൽ യൂത്ത് കോൺഗ്രസിലെ വിള്ളൽ ഐ ഗ്രൂപ്പിന് അനുകൂലമാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർത്ഥമായി കരുക്കൾ നീക്കി. തിരുവനന്തപുരത്തെ പ്രധാന എ ഗ്രൂപ്പ് നേതാവായ തമ്പാനൂർ രവിക്ക് പണികൊടുത്തായിരുന്നു ചെന്നിത്തലയുടെ നീക്കം. തമ്പാനൂർ രവിയുടെ അനധികൃസ്വത്തുക്കളേയും സരിതാ എസ് നായരുമായുള്ള ബന്ധത്തേയും എല്ലാം പരമാർശിച്ചായിരുന്ന ആക്രമണം. സോഷ്യൽ മീഡിയയിൽ ഐ ഗ്രൂപ്പ് നടത്തിയ ആക്രമണത്തിൽ തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടി അനുയായികൾ പകച്ചു പോയി. ഇതിന് അതേ ഭാഷയിൽ തിരിച്ചടിക്കുകയായാണ് എ വിഭാഗം. ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ട് തമ്പാനൂർ രവിയെയാണ് ഐ ഗ്രൂപ്പ് കളിയാക്കിയതെങ്കിൽ ചെന്നിത്തലയെ തന്നെ കടന്നാക്രമിക്കുകയാണ് എയിലെ ഒരു കൂട്ടർ.

സ്വാശ്രയ സമരത്തിനിടെ ചെന്നിത്തലയുടെ മകന്റെ അമൃതയിലെ പഠനം വിവാദമായിരുന്നു. രണ്ട് കോടി ചെലവിൽ ചെന്നിത്തലയുടെ മകൻ എങ്ങനെ അമൃതയിൽ എംഡിയും എബിബിഎസും പഠിച്ചെന്നായിരുന്നു ഉയർന്ന വാദം. എന്നാൽ ലോണെടുത്താണ് മക്കളുടെ പഠനമെന്ന മറുപടിയുമായി ചെന്നിത്തല എത്തി. ഇതും സമൂഹമാദ്ധ്യമങ്ങൾ ചർച്ചയാക്കി. ഇതിന് പിന്നാലെയാണ് കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി ചെന്നിത്തലയുടെ പൂർവ്വ ചരിത്രം എ വിഭാഗം ചർച്ചായക്കുന്നത്. ചെന്നിത്തലയുടെ ഇപ്പോഴത്തെ ആസ്തിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യമാണ് അവർ പരോക്ഷമായി ഉന്നയിക്കുന്നത്.

ചിത്രത്തിൽ കാണുന്നത് ഒരു പഴയ ഹന്ദി അദ്ധ്യാപകനും ഭാര്യയും കുഞ്ഞുമാണ്. അൻപത് പൈസയുടെ മഞ്ഞപത്രം വിറ്റു നടന്ന തമ്പാനൂർ രവിക്ക് ഇന്ന് 250 കോടിയുടെ ആസ്തുയുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് സുപൃത്തുക്കളേ, നിങ്ങളുടെ ആ വെളിപ്പെടുത്തലിന് നന്ദി. ഈ പഴയ ഹിന്ദി അദ്ധ്യാപകന്റെ ഇന്നത്തെ ആസ്തി കൂടി ഒന്നു വെളിപ്പെടുത്താമോ??-എന്നാണ് എ ഗ്രൂപ്പിന്റെ കളിയാക്കൽ. തമ്പാനൂർ രവിയെ പരിഹസിച്ചതിനുള്ള മറുപടിയാണ് ഇത്. ഇതിനെ പ്രതിരോധിക്കാൻ ഐ ഗ്രൂപ്പിന് കഴിയുന്നുമില്ല. ഇതോടെ സോഷ്യൽ മീഡിയയിലെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലെത്തി. സ്വാശ്രയ വിഷയത്തിൽ ചെന്നിത്തല ഇടപെടൽ തുടങ്ങിയപ്പോൾ തന്നെ ചെന്നിത്തലയുടെ കുടുംബത്തിന്റെ പഴയ കാല ഫോട്ടോ കോൺഗ്രസുകാർ തന്നെ പ്രചരിപ്പിച്ചു. എന്നാൽ അന്നാരും അത് ഏറ്റെടുത്തില്ല. എന്നാൽ തമ്പാനൂർ രവിയെ ആക്രമിച്ചതോടെ തിരിച്ചടിക്കാൻ ഇതേ ഫോട്ടോ എ ഗ്രൂപ്പ് തന്നെ ആയുധമാക്കുകയായിരുന്നു.

കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന് പുതുതലം നൽകുകയാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന യൂത്ത് കോൺഗ്രസ് സമരം. ഗ്രൂപ്പ് സമവാക്യങ്ങളെ പോലും താറുമാറാക്കുന്ന തലത്തിൽ എഐ ഗ്രൂപ്പുകൾ തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുകയാണ്. തമ്പാനൂർ രവി സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് എ വിഭാഗത്തിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിച്ചതു കൊണ്ടാണോ തമ്പാനൂർ രവി ഇത്തരത്തിൽ പെരുമാറിയതെന്ന സംശയമാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയരുന്നത്. ഇതിനെ പ്രതിരോധിച്ച് എ ഗ്രൂപ്പ് നേതാക്കളും സജീവമായതോടെ കോൺഗ്രസിലെ പുനഃസംഘടനയ്ക്ക് തൊട്ട് മുമ്പ് വലിയോരു ഏറ്റുമുട്ടലിന് കളം ഒരുങ്ങുകയാണ്.

സ്വാശ്രയ സമരം സജീവമാക്കിയത് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ യുത്ത് കോൺഗ്രസുകാരാണ്. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നമെന്ന നിലയിൽ കെ എസ് യുവും സമരത്തിനിറങ്ങി. യൂത്ത് കോൺഗ്രസിന്റെ നിരാഹാരത്തോട് ആദ്യമൊന്നും കോൺഗ്രസുകാർ ആരും സജീവമായി സഹകരിച്ചില്ല. പിന്നീട് നിയമസഭ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പിന്തുണയുമായെത്തി. വിഷയം നിയമസഭയിൽ സജീവമായി ഉയർത്തി. ഇതോടെ സ്വാശ്രയ സമരത്തിന് മൈലേജ് കൂടുകയായിരുന്നു. ഇതോടെ കെപിസിസി അധ്യക്ഷൻ വി എം സുധീരനും സമരത്തെ പിന്തുണച്ച് എത്തി. യൂത്ത് കോൺഗ്രസിലെ എ വിഭാഗമാണ് സമരം തുടങ്ങിയതെങ്കിലും ഫലത്തിൽ ഐ പക്ഷത്തേക്ക് സമരം എത്തുകയായിരുന്നു. ഇതോടെ സമരം അട്ടിമറിക്കാൻ എ ഗ്രൂപ്പിലെ പ്രമുഖനായ തമ്പാനൂർ രവി സജീവമായെന്നാണ് തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം ഉന്നയിക്കുന്നത്.

തമ്പാനുർ രവിയെ പേലെ ഉള്ള കിടാങ്ങൾ ഉള്ള പാർട്ടിയിൻ തുടരണമോ എന്ന് പുനർ ചിന്തണം നടത്താൻ സമയം ആയിരികുന്നു. ഖദറിനുള്ളിലെ ക്രിമിനലുകൾ ആണ് ഇവവരെന്ന ചില യൂത്ത് കോൺഗ്രസ് നേതാക്കളെ തമ്പാനുർ രവി വിശേഷിപ്പിച്ചതായാണ് ആരോപണം. ഒരു പൊതു വേദിയിൽ കമ്യൂണിസ്റ്റുകാരും പൊലീസിലെ ചില ഉന്നതരുടെയും സാന്നിധ്യത്തിൽ ആണ് രവിയുടെ ഈ പ്രസ്ഥാവന. കെ എസ് യു യൂത്ത് നേതാക്കളായ നബീൽ, ഷൈൻലാൽ എന്നിവരെ കുറിച്ച് പൊലീസിനോട് പരിഹാസ രൂപേണ സംസാരിക്കുക ആയിരുന്നു ഇയാൾ. ബീടി തുറുപ്പ് കാരന്റ മകൻ, റോഡിൽ 50 പൈസക്ക് മഞ്ഞ പത്രം വിറ്റു നടന്നവൻ, ഇന്ന് തമ്പാനൂർ രവിയുടെ ആസ്ഥി 250 കോടി. ബാംഗ്ലൂരിൽ 4 ഫ്‌ലാറ്റുകൾ. ഇദ്ദേഹത്തിന്റെ വരുമാന സ്രോതസ് അന്വേഷിക്കണം. സരിതാ നായരോട് 526 തവണ ഫോണിൽ വിളിച്ച് സംസാരിച്ചത് എന്തായിരുന്നു എന്ന് പൊതു സമൂഹത്തിന് അറിയാമോ ഞാൻ പറയാം എന്ന തരത്തിൽ ഷാജഹാൻ ഇട്ട പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. യൂത്ത് കോൺഗ്രസിലെ എ വിഭാഗം നേതാവായ ഷാജഹാന്റെ പ്രസ്താന ഉമ്മൻ ചാണ്ടി ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

സരിതയുടെ ഫോണിൽ വിളിക്കാൻ സമയമുണ്ട്. യൂത്ത് കോൺഗ്രസുകാരുടെ സമരത്തെ അഭിവാദനം ചെയ്യാൻ സമയം ഇല്ല. അയാൾ ഈ പാർട്ടിയുടെ ശാപമാണെന്നും വാദമത്തി. ആരാണ് ഈ തമ്പാനൂർ രവിയെന്നായിരുന്നു മറ്റൊരു കോൺഗ്രസ് നേതാവിന്റെ കമന്റ്. സ്വായശ്രയ സമരത്തിൽ ഏറ്റവും കൂടുതൽ കേസ് ഉണ്ടായ നേമം യൂത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റിന്റെ ഈ പോസ്റ്റ് ഏറെ ചർച്ചയായി. ഇതോടെ പ്രതിരോധവുമായി എ ഗ്രൂപ്പുമെത്തി. യൂവജന ക്ഷേമ ബോർഡ് അധ്യക്ഷനായിരുന്ന പ്രശാന്തിനെ രംഗത്തിറക്കിയാണ് തമ്പാനൂർ രവിടെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തമ്പാനൂർ രവിയെ അധിക്ഷേപിക്കരുതെന്ന പ്രശാന്തിന്റെ ആവശ്യം ആരും മുഖവിലയ്‌ക്കെടുത്തില്ല. അങ്ങനെ ചർച്ചകൾ തുടർന്നു. തമ്പാനൂർ രവിയ്‌ക്കെതിരായ കടന്നാക്രമണത്തിൽ രമേശ് ചെന്നിത്തല നിശബ്ദതപാലിക്കുകയും ചെയ്തു.

ഇതെല്ലാം കോൺഗ്രസുകാരെ മുഴുവൻ അടർത്തിയെടുക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായാണ് ഇതിനെ എ ഗ്രൂപ്പ് കാണുന്നത്. എന്നാൽ തമ്പാനൂർ രവിക്ക് എതിരയെ ഉയർന്ന സരിതയുമായി ബന്ധപ്പെട്ട പരിഹാസങ്ങൾ ഒരിടത്തും ഉന്നയിക്കാനും എ ഗ്രൂപ്പിന് കഴിയുന്നില്ല. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നേരത്തെ സജീവമാക്കിയ വാദമാണ് ഇവിടെ ചർച്ചായക്കിയത് എന്നതാണ് ഇതിന് കാരണം. ഇതുകൊണ്ട് കൂടിയാണ് സോഷ്യൽ മീഡിയയിലൂടെ തിരിച്ചടി.