- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നാണാ സുദിനമെങ്കിലും പ്രതിപക്ഷ നേതാവ് തിരക്കിലാണ്; രാവിലെ ഭാര്യ ഫോണിൽ ആശംസകൾ നേർന്നപ്പോഴാണ് ചെറുപുഞ്ചിരിയോടെ സംഗതി ഓർത്തത്; വിവാഹവാർഷിക നാളിൽ ആഘോഷങ്ങളേതുമില്ലാതെ രമേശ് ചെന്നിത്തല കൊച്ചിയിൽ ഉപവാസസമരത്തിൽ
കൊച്ചി: ഒരുദിവസം പതിവില്ലാതെ ഭാര്യ വിളിക്കുന്നു. ഇന്നെന്താ പ്രത്യേകതയെന്നറിയുമോ? എന്താണാവോ...കണ്ടുപിടിച്ചുപറഞ്ഞില്ലെങ്കിൽ ഇന്ന് ദുർഗ്ഗാഷ്ടമിയാകും. തെറ്റിപ്പോയാൽ ചെവിയിൽ പഞ്ഞിവച്ച് വീട്ടിൽ പോകേണ്ടി വരും. വിവാഹവാർഷിക ദിനം മറന്നുപോകുന്ന ഭർത്താക്കന്മാരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. തിരക്കിനിടെ ചിലപ്പോൾ മറന്നുപോകുന്നതാകും. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടാവില്ല. എന്നിരുന്നാലും തെററ്റിദ്ധരിക്കാൻ കാരണം അധികമൊന്നും വേണ്ടല്ലോ ദാമ്പത്യ ജീവിതത്തിൽ. ഈ പൊതുനിയമത്തിൽ നിന്ന് ഇളവ് കിട്ടുന്ന ചിലരുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ. തിരക്കേറിയ ജീവിതത്തിനിടെ പലപ്പോഴും രണ്ടുപേരും രണ്ടുസ്ഥലത്തായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതൊക്കെ പരിചയമായിക്കഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ വിവാഹവാർഷിക ദിനമാണ്.ആഘോഷങ്ങളൊന്നുമില്ലാതെ, അദ്ദേഹം ഉപവാസ സമരത്തിലാണ്. വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഉപവാസസമരത്തിലാണ് പ്രതിപക്ഷ നേതാവ്. പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തു മർദ്ദിച്ചു കൊന്ന
കൊച്ചി: ഒരുദിവസം പതിവില്ലാതെ ഭാര്യ വിളിക്കുന്നു. ഇന്നെന്താ പ്രത്യേകതയെന്നറിയുമോ? എന്താണാവോ...കണ്ടുപിടിച്ചുപറഞ്ഞില്ലെങ്കിൽ ഇന്ന് ദുർഗ്ഗാഷ്ടമിയാകും. തെറ്റിപ്പോയാൽ ചെവിയിൽ പഞ്ഞിവച്ച് വീട്ടിൽ പോകേണ്ടി വരും. വിവാഹവാർഷിക ദിനം മറന്നുപോകുന്ന ഭർത്താക്കന്മാരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. തിരക്കിനിടെ ചിലപ്പോൾ മറന്നുപോകുന്നതാകും. പ്രത്യേകിച്ച് കാരണമൊന്നുമുണ്ടാവില്ല. എന്നിരുന്നാലും തെററ്റിദ്ധരിക്കാൻ കാരണം അധികമൊന്നും വേണ്ടല്ലോ ദാമ്പത്യ ജീവിതത്തിൽ.
ഈ പൊതുനിയമത്തിൽ നിന്ന് ഇളവ് കിട്ടുന്ന ചിലരുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ. തിരക്കേറിയ ജീവിതത്തിനിടെ പലപ്പോഴും രണ്ടുപേരും രണ്ടുസ്ഥലത്തായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇതൊക്കെ പരിചയമായിക്കഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ വിവാഹവാർഷിക ദിനമാണ്.ആഘോഷങ്ങളൊന്നുമില്ലാതെ, അദ്ദേഹം ഉപവാസ സമരത്തിലാണ്. വരാപ്പുഴ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഉപവാസസമരത്തിലാണ് പ്രതിപക്ഷ നേതാവ്.
പൊലീസ് ആളുമാറി കസ്റ്റഡിയിലെടുത്തു മർദ്ദിച്ചു കൊന്ന ശ്രീജിത്തിന്റെ മോൾ മൂന്നരവയസുകാരി ആര്യനന്ദ ഉപവാസ വേദിയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളും മറ്റും അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട്. 24 നമണിക്കൂർ ഉപവാസത്തിനവിടെ വിവാഹവാർഷിക ദിനം ആഘോഷിക്കാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടമൊന്നും അദ്ദേഹത്തെ അലട്ടുന്നില്ല. കാരണം, രാഷ്ട്രീയക്കാരുടെ ജീവിതം എന്തെന്ന് ഭാര്യ അനിതയ്ക്ക് നന്നായി അറിയാം.
32 വർഷം മുമ്പ് ഇതുപൊലൊരു ഏപ്രിൽ 23 നാണ് രമേശ് ചെന്നിത്തല തൊടുപുഴക്കാരിയായ അനിതയെ ഒപ്പം കൂട്ടുന്നത്.അന്നത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയുടെ വിവാഹത്തിന് കാരണവരായത് സാക്ഷാൽ ലീഡർ കെ.കരുണാകരൻ.അനിത ഇപ്പോൾ കേരളത്തിലില്ല. ഇളയ മകൻ രമിത്തിന്റെ സിവിൽ സർവീസ് അഭിമുഖവുമായി ബന്ധപ്പെട്ട് അനിത ഡൽഹിയിലാണ്. രാവിലെ ഭാര്യ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നപ്പോഴാണ് രമേശ് ചെന്നിത്തല ഓ..ഇന്നാണല്ലോ ആ ദിനം എന്നോർത്തത്.
വിവാഹവാർഷികത്തിന് അങ്ങനെ ആഘോഷങ്ങളൊന്നും പതിവില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.അതുകൊണ്ട് ഈ ദിവസം ഉപവാസമനുഷ്ഠിക്കേണ്ടി വന്നതിൽ വിഷമമൊന്നും തോന്നുന്നില്ല.പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി ശ്രീജിത്തിന്റെ ജീവൻ പൊലിഞ്ഞതോടെ അനാഥരായ വിധവയ്ക്കും കുഞ്ഞിനും നീതി നേടിക്കൊടുക്കാനാണ് ഈ സമരം. അതുകൊണ്ടുതന്നെ വിവാഹവാർഷികദിനത്തിലെ ഉപവാസം തനിക്ക് കൂടുതൽ പ്രചോദനമേകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആഘോഷങ്ങളൊന്നും പതിവില്ലെങ്കിലും, 2015 ലെ വിവാഹ വാർഷികദിനത്തിൽ ഭാര്യയുമൊത്ത് കേക്ക് മുറിക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രം കൗതുകകരമാണ്. ഒരു പഴയ കട്ടിലിന്റെ മുകളിൽ വച്ച് കേക്ക് മുറിക്കുന്ന ചിത്രം അന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.