കുവൈത്ത്: സർവ്വലോക രക്ഷിതാവിലേക്ക് കൂടുതൽ അടുക്കുവാനുള്ള സകല മാർഗ്ഗങ്ങളും പൂർവ്വോപരി സ്വീകരിക്കുവാനും മാനവരാശിക്കാകമാനം വഴിയും വെളിച്ചവുമായ വിശുദ്ധ ഖുർആൻ ജീവിതമാക്കി മാറ്റാനും ഈ പുണ്യവേള ഉപയോഗപ്പെടുത്തണമെന്ന് എം.എസ്.എം സംസ്ഥാന സമിതി അംഗം നബീൽ ഫാറൂഖി പാലത്ത് സൂചിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച റമളാൻ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ കാരുണ്യവും പാപമോചനവും നരകമുക്തിയും മറ്റുകാലങ്ങളേക്കാൾ കൂടുതൽ അടങ്ങിയ ദിനങ്ങളാണ് പരിശുദ്ധ റമളാനിലെന്ന് അബ്ദുൽ മജീദ് മദനി വിശദീകരിച്ചു.

+2 പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഷാമിൽ അയ്യൂബിനുള്ള ഉപഹാരം ഐ.ഐ.സി കേന്ദ്ര പ്രസിഡന്റ് എം ടി മുഹമ്മദ് നൽകി. ഐ.ഐ.സി ഫർവാനിയ ഏരിയ കോർഡിനേറ്റർ യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, സിദ്ധീഖ് മദനി, ഫിറോസ് ചുങ്കത്തറ, സിദ്ധീഖ് ചെർപ്പുളശ്ശേരി എന്നിവർ സംസാരിച്ചു. ഹാഷിൽ യൂനുസ് ഖിറാഅത്ത് നടത്തി.