- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തിയുടെ നിറവിൽ വിശുദ്ധ റംസാന് ഇന്ന് തുടക്കം; കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ പ്രഖ്യാപനം; ഗൾഫ് രാജ്യങ്ങളിലും ഇന്ന് പുണ്യമാസാരംഭം
കോഴിക്കോട്: വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച റമദാൻ ഒന്നായി കോഴിക്കോട് ഖാദിമാരായ മുഹമ്മദ്‌കോയ തങ്ങൾ ജമലുെല്ലെലി, കെ.വി. ഇമ്പിച്ചമ്മദ്, പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരും പാണക്കാട് ഹൈദരലി തങ്ങൾ, സമസ്ത കേരള ജംഇയ്യതുൽ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മലപ്പുറം ഖാദി ഒ.പി.എ മുത്തുകോയ തങ്ങൾ എന്നിവരും അറിയിച്ചു. ശനിയാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനിയും അറിയിച്ചു. വിശ്വാസികൾക്ക് ഇനി ഭക്തിയുടെ രാപ്പകലുകലാണ്. റംസാൻ തിന്മകളെ മനസ്സിൽ നിന്ന് ഇല്ലാതാക്കുന്ന മാസമാണ്. ലോകത്തെങ്ങുമുള്ള വിശ്വാസികൾ സൽപ്രവർത്തികൾ നെഞ്ചിലേറ്റുന്ന മാസം കൂടിയാണിത്. എല്ലാ മതങ്ങളിലും വിവിധ രൂപഭാവങ്ങളോടെയാണെങ്കിലും വ്രതാനുഷ്ഠാനമുണ്ട്. എല്ലാ വിശ്വാസ പ്രമാണങ്ങളുടെയും പ്രഭവ കേന്ദ്രം ഒന്നാണെന്ന് സാക്
കോഴിക്കോട്: വിശുദ്ധ റംസാന്മാസത്തിന് ഇന്ന് തുടക്കമായി. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച റമദാൻ ഒന്നായി കോഴിക്കോട് ഖാദിമാരായ മുഹമ്മദ്‌കോയ തങ്ങൾ ജമലുെല്ലെലി, കെ.വി. ഇമ്പിച്ചമ്മദ്, പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവരും പാണക്കാട് ഹൈദരലി തങ്ങൾ, സമസ്ത കേരള ജംഇയ്യതുൽ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മലപ്പുറം ഖാദി ഒ.പി.എ മുത്തുകോയ തങ്ങൾ എന്നിവരും അറിയിച്ചു.
ശനിയാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനിയും അറിയിച്ചു.
വിശ്വാസികൾക്ക് ഇനി ഭക്തിയുടെ രാപ്പകലുകലാണ്. റംസാൻ തിന്മകളെ മനസ്സിൽ നിന്ന് ഇല്ലാതാക്കുന്ന മാസമാണ്. ലോകത്തെങ്ങുമുള്ള വിശ്വാസികൾ സൽപ്രവർത്തികൾ നെഞ്ചിലേറ്റുന്ന മാസം കൂടിയാണിത്. എല്ലാ മതങ്ങളിലും വിവിധ രൂപഭാവങ്ങളോടെയാണെങ്കിലും വ്രതാനുഷ്ഠാനമുണ്ട്. എല്ലാ വിശ്വാസ പ്രമാണങ്ങളുടെയും പ്രഭവ കേന്ദ്രം ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തുക കൂടിയാണ് റംസാൻ മാസം.
ഒരു മാസത്തെ വ്രതം പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിന്റെ ഒരു പരിശീലനം കൂടിയാണ് ഇസ്‌ളാം വിശ്വാസികൾക്ക്. വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടതും ഇതേ മാസത്തിൽ തന്നെ. കേവലം ഒരു അനുഷ്ഠാന കർമമെന്ന രീതിയിൽ അനുഷ്ഠിച്ച് പോകാനുള്ള ആചാരമായി റംസാനിനെ കണ്ടുകൂടെന്നാണ് വിശ്വാസമതം. പ്രഭാതം മുതൽ പ്രദോഷം വരെ പട്ടിണി കിടക്കലാണ് നോമ്പെന്ന ധാരണയ്ക്കപ്പുറം ഇത് മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണ പ്രക്രിയയാണ് വാസ്തവത്തിൽ.
മുൻ തലമുറയ്ക്ക് നോമ്പ് നിർബന്ധമാക്കിയത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു എന്നാണ് ഖുർആൻ നോമ്പിനെ കുറിച്ച് പറയുന്നത്. പുണ്യപ്രവൃത്തികളുടെ മാസം കൂടിയാണ് റംസാൻ. അഗതികൾക്കും അശരണർക്കും സഹായം ചെയ്തും അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയും എല്ലാവരും തങ്ങളാൽ കഴിയുന്ന സേവനങ്ങൾ ചെയ്യുന്ന മാസം കൂടിയാണിത്.
ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് റമദാൻ ആരംഭിക്കുന്നത്. സൗദി,യു.എ. ഇ ,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിൽ വ്യാഴാഴ്ച മാസപിറവി കാണാത്തതിനാൽ റമദാൻ ഒന്ന് ശനിയാഴ്ചയായി പ്രഖ്യാപിച്ചിരുന്നു. മാസപിറവി കണ്ടതിനാൽ ഒമാനിൽ റമദാൻ ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.