- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധനകൾ ചൈതന്യ പൂർണ്ണമാവാൻ സ്വഭാവശുദ്ധി അനിവാര്യം; ആത്മാവിനെ പ്രകാശ പൂരിതമാക്കുന്നതിനാണ് പ്രാധാന്യം കൽപ്പിക്കേണ്ടത്: പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി നൽകുന്ന റംസാൻ സന്ദേശം
ശരീരം നശ്വരമാണ്. ആത്മാവ് അനശ്വരവും. ശരീരപുഷ്ടിയും, ആകാര ഭംഗിയും നിലനിർത്താൻ മനുഷ്യർ സാധാരണ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, സത്യവിശ്വാസി ആത്മാവിനെ പ്രകാശപൂരിതമാക്കുന്നതിനാണ് പ്രാധാന്യം കല്പിക്കേണ്ടത്. ''തീർച്ച,ആത്മാവിനെ പരിശുദ്ധപ്പെടുത്തിയവൻ വിജയിച്ചു. നിശ്ചയം, അതിനെ മലിനപ്പെടുത്തിയവൻ പരാജയപ്പെട്ടു (സൂറത്തുശ്ശംസ്) സത്യ സന്ധമായ ദൈവ വിശ്വാസവും നിഷ്‌ക്കളങ്കമായ ആരാധനാകർമ്മങ്ങളുമാണ് ആത്മ സംസ്‌ക്കരണത്തിനുള്ള അടിസ്ഥാന മാർഗ്ഗം. ശാരീരിക ഇഛ്ചകളുടെയും ഭൗതീക താല്പര്യങ്ങ ളുടെയും തടവറയിൽ നിന്നും വിശ്വാസിയെ വിമുക്തനാക്കി,ഹൃദയ ത്തെ പൂർണ്ണമായും വിമലീകരിക്കുകയെന്നത് വ്രതാനുഷ്ടാനത്തിന്റെ പ്രധാന ലക്ഷ്യമാണ്. നിസ്‌ക്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങി ഇസ്ലാം നിഷ്‌ക്കർഷി ക്കുന്ന ആരാധനാ കർമ്മങ്ങളും എല്ലാ പുണ്യപ്രവർത്ത നങ്ങളും അന്തരംഗത്തെ ശുദ്ധീകരിച്ച് പ്രകാശിതമാക്കുന്നതിനുമുള്ള കർമ്മ പദ്ധതികളായി തന്നെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. സത്യവിശ്വാസികളെ, നിങ്ങളുടെ മുൻഗാമികൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരുന്നത് പോലെ
ശരീരം നശ്വരമാണ്. ആത്മാവ് അനശ്വരവും. ശരീരപുഷ്ടിയും, ആകാര ഭംഗിയും നിലനിർത്താൻ മനുഷ്യർ സാധാരണ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, സത്യവിശ്വാസി ആത്മാവിനെ പ്രകാശപൂരിതമാക്കുന്നതിനാണ് പ്രാധാന്യം കല്പിക്കേണ്ടത്.
''തീർച്ച,ആത്മാവിനെ പരിശുദ്ധപ്പെടുത്തിയവൻ വിജയിച്ചു. നിശ്ചയം, അതിനെ മലിനപ്പെടുത്തിയവൻ പരാജയപ്പെട്ടു (സൂറത്തുശ്ശംസ്) സത്യ സന്ധമായ ദൈവ വിശ്വാസവും നിഷ്‌ക്കളങ്കമായ ആരാധനാകർമ്മങ്ങളുമാണ് ആത്മ സംസ്‌ക്കരണത്തിനുള്ള അടിസ്ഥാന മാർഗ്ഗം. ശാരീരിക ഇഛ്ചകളുടെയും ഭൗതീക താല്പര്യങ്ങ ളുടെയും തടവറയിൽ നിന്നും വിശ്വാസിയെ വിമുക്തനാക്കി,ഹൃദയ ത്തെ പൂർണ്ണമായും വിമലീകരിക്കുകയെന്നത് വ്രതാനുഷ്ടാനത്തിന്റെ പ്രധാന ലക്ഷ്യമാണ്.
നിസ്‌ക്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങി ഇസ്ലാം നിഷ്‌ക്കർഷി ക്കുന്ന ആരാധനാ കർമ്മങ്ങളും എല്ലാ പുണ്യപ്രവർത്ത നങ്ങളും അന്തരംഗത്തെ ശുദ്ധീകരിച്ച് പ്രകാശിതമാക്കുന്നതിനുമുള്ള കർമ്മ പദ്ധതികളായി തന്നെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. സത്യവിശ്വാസികളെ, നിങ്ങളുടെ മുൻഗാമികൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരുന്നത് പോലെ നിങ്ങളുടെ മേലും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു,നിങ്ങൾ തഖ് വയുള്ളവരാവുന്നതിന് വേണ്ടി (സൂറത്തുൽ ബഖറ) ആരാധനാ കർമ്മങ്ങൾ വിശ്വാസിയിൽ സ്വാധീനം ചെലുത്തണ മെങ്കിൽ ഹൃദയത്തെ മലിനപ്പെടുത്തുന്ന രോഗങ്ങളിൽ നിന്നും അവൻ മുക്തനായേ തീരൂ
അഹങ്കാരം, അസൂയ, കോപം, അസഹിഷ്ണുത, ആത്മ നിന്ദ, പരനിന്ദ, തുടങ്ങിയ ദുഃസ്വഭാവങ്ങളെ വേരോടെ പറിച്ചെറിഞ്ഞാലല്ലാതെ ഒരാൾക്കും ആത്മവിശുദ്ധി നേടാൻ കഴിയില്ല. കളവ് പറയൽ, ചതി, വഞ്ചന,പരദൂഷണം, അപവാദ പ്രചരണം, ഏഷണി, അക്രമപ്രവർത്തനങ്ങളിലേർപ്പെടൽ തുടങ്ങിയ ദുഷ്‌കർമ്മ ങ്ങൾ സത്യവിശ്വാസത്തിന്റെ വെളിച്ചത്തോട് ഒരിക്കലും ചേർന്ന് പോവില്ല.
കൃത്യമായി നിസ്‌ക്കരിക്കാറുള്ള ഒരു സഹോദരനെക്കുറിച്ച് അയാൾ പക്ഷെ, മോഷ്ടിക്കാറുണ്ടെന്ന് പ്രവാചകൻ (സ്വ.അ)യോട് പറയപ്പെട്ടപ്പോൾ, അവന്റെ നിസ്‌ക്കാരം വൈകാതെ ആ തിന്മയെ തൊട്ട് അയാളെ തടയുമെന്നും, അല്ലങ്കിൽ ആ നിസ്‌ക്കാരം ശരിക്കും നിസ്‌ക്കാരമേ അല്ല യെന്ന് വ്യക്തമാക്കിയതിലൂടെ ആത്മ സംസ്‌ക്കരണത്തി നുപകരിക്കാത്ത ആരാധനകൾ കേവല പ്രകടനങ്ങൾ മാത്രമാണെന്ന ശക്തമായ സന്ദേശമാണ് നൽകിയത്.
എല്ലാ ദിവസവും പകൽ മുഴുവൻ നോമ്പനുഷ്ടിക്കുകയും രാത്രികളിൽ ധാരാളം നിസ്‌ക്കരിക്കുകയും ചെയ്യുന്നതിനൊപ്പം, നാവ് കൊണ്ട് അയൽവാസികളെ ഉപദ്രവിക്കാറുള്ള ഒരു സ്ത്രീയെക്കുറിച്ച് പ്രവാചക പുംഗവന്റെ അഭിപ്രായം ചോദിച്ചയാളോട് ''അവളിൽ നന്മയില്ല. അവൾ നരകാവകാശി യാണെന്ന്'' പ്രഖ്യാപിച്ച നബി (സ്വ.അ) സ്വഭാവ ശുദ്ധിയില്ലാത്തവരുടെ ആരാധനകളുടെ ആധിക്യം ആകാശ ലോകത്ത് നിന്നുള്ള ഒരു വിധ അംഗീകാരത്തിനും നിമിത്തമാവില്ലയെന്നാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. റമദാൻ ജീവിത വിശുദ്ധി ആഗ്രഹിക്കുന്നവർക്ക് അത് ആർജ്ജിക്കുന്നതിനുള്ള സുവർണ്ണ കാലമാണ്.