കോഴിക്കോട്: കഠിന വ്രതാനുഷ്ാഠനങ്ങളുടെ പുണ്യങ്ങളുമായി ചെറിയ പെരുനാൾ തിങ്കളാഴ്ച. മാസപ്പിറവി കാണാത്തതിനാൽ ചെറിയ പെരുനാൾ തിങ്കളാഴ്ച ആഘോഷിക്കുകയെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും അറിയിച്ചു. ചെറിയ പെരുനാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മാസ പിറവി കണ്ട വിവരം ലഭിക്കാത്തതിനാൽ കേരളത്തിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിൽ റമദാൻ 30 പൂർത്തിയാക്കി 26/06/2017 തിങ്കൾ ശവ്വാൽ ഒന്ന് (ചെറിയ പെരുന്നാൾ) ആയിരിക്കുമെന്ന് വിവിധ ഖാസിമാരും നേതാക്കളും സ്ഥിരീകരിച്ചു. കാസർകോട്ട് ഞായറാഴ്ചയാണ് പെരുന്നാളെന്ന് കാസർകോട് സംയുക്ത ഖാദി ആലിക്കുട്ടി മുസ്ലിയാർ, കാഞ്ഞങ്ങാട് ഖാദി ജിഫ്രി മുത്തുക്കോയതങ്ങൾ എന്നിവർ അറിയിച്ചു. കർണാടകത്തിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനാൽ ഉഡുപ്പി, മംഗളുരു, ഭട്കൽ എന്നിവടങ്ങളിലും ഞായറാഴ്ചയാണ് പെരുന്നാൾ.

സൗദി അറേബ്യയിൽ ശവ്വാൽ പിറ കണ്ടു. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ചെറിയ പെരുന്നാൾ . മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ ചെറിയപെരുന്നാൾ തിങ്കളാഴ്‌ച്ചയാണ്. സൗദി അറേബ്യയിൽ ശവ്വാൽ പിറ കണ്ടു. ഈ സാഹചര്യത്തിലാണ് അവിടെ ആഘോഷങ്ങൾ നടക്കുന്നത്.