- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പിറവി വിവാദം വീണ്ടും മുസ്ലിം സംഘടനകളിൽ സജീവം; മുജാഹിദ് വിഭാഗം നേരത്തെ പെരുന്നാൾ പ്രഖ്യാപിച്ചു; കോവിഡ് കാലത്തെ മുജാഹിദ് തീരുമാനത്തിനെതിരെ പ്രതിഷേധം; മുസ്ലിം സൗഹ്യദ വേദിയിലെ തീരുമാനം ലംഘിച്ചു; മുസ്ലിം സംഘനടകൾക്കെതിരെയും നേതാക്കൾക്കെതിരെയും യുവാക്കളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ
കോഴിക്കോട്:വർഷങ്ങൾക്ക് മുമ്പ് മുസ്ലിം സമുദായത്തിൽ പെരുന്നാൾ ആഘോഷങ്ങൾ രണ്ട് ദിവസമായി.ക്യത്യമായി പറഞ്ഞാൽ ഒരു വീട്ടിൽ തന്നെ രണ്ട് ദിവസങ്ങളിലായി ആഘോഷം.ഒരു വീട്ടിലുള്ള മുജാഹിദ് പ്രവർത്തകന് ഒരു ദിവസവും സഹോദരനായ സുന്നീ പ്രവർത്തകന് അടുത്ത ദിവസവും.ഇത് സമുദായത്തിനിടയിൽ കനത്ത തലവേദന വളർത്തി.ഏറ്റവും സൗഹാർദത്തോടെ ആഘോഷിക്കേണ്ട പെരുന്നാൾ ആഘോഷം പോലും ഭിന്നിപ്പിന്റെ ഭിത്തി തീർക്കുമെന്ന ആവസരത്തിലാണ് എം.എ.യൂസുഫലിയെ പോലുള്ളവർ രംഗത്തെത്തിയത്.അങ്ങനെ പാണക്കാട് ഹൈദറലി തങ്ങളുടെ നേത്യത്വത്തിൽ മുസ്ലിം സൗഹ്യദ വേദി രൂപീകരിച്ചു.
സാധ്യമായ മേഖലകളിൽ സൗഹാർദവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു മുസ്ലിം സൗഹ്യദ വേദിയുടെ ലക്ഷ്യം.വളച്ചു കെട്ടില്ലാതെ പറഞ്ഞാൽ കേരളത്തിൽ നോമ്പും പെരുന്നാളും ഒരു ദിവസം ആഘോഷിക്കുക.അതായിരുന്നു മുസ്ലിം സൗഹ്യദ വേദി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.സൗഹ്യദ വേദിയുടെ ബാനറിൽ വിവിധ മുസ്ലിം മത സംഘനകളെ ഒന്നിച്ചിരുത്തി ഇഫ്താർ സംഘമവും നടത്തുകയായിരുന്നു വേദിയുടെ ലക്ഷ്യം.
മറ്റ് മതവിഭാഗങ്ങളെ പോലെ ജാതി ഇസ്ലാമിൽ ഇല്ലെങ്കിലും സംഘടനപരമായി വ്യത്യസ്ഥ അഭിപ്രായക്കാരെ കൊണ്ട് ഇസ്ലാമിക വ്യവസ്ഥ വളരെ സമ്പുഷ്ടമാണ്.ഇസ്ലാമിൽ അതിന് വിലക്കുകൾഇല്ല.അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇസ്ലാം ഒരു വിട്ട് വീഴ്ചയും നൽകുന്നുമില്ല.ദൈവം ഒന്നാണെന്നും എല്ലാം ദൈവഹിതത്തിൽ മാത്രമേ നടക്കുകയുള്ളൂവെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഇസ്ലാം ഈമാൻ കാര്യങ്ങളിലും ഖുർആൻ ദൈവിക ഗ്രഥമാണെന്നും തുടങ്ങിയ മർമ്മ പ്രധാനമായ കാര്യങ്ങളിൽ യാതൊരു ചർച്ചയും ഇസ്ലാമിൽ ഇടമില്ല.എന്നാൽ ശാഖാപരമായ കാര്യങ്ങളിൽ ഏറെ ചർച്ചകളും തർക്കങ്ങളും കൊണ്ട് സമ്യദമാണ് ഇസ്ലാം മതം.
മുസ്ലിം സൗഹ്യദ വേദിയുടെ കീഴിൽ നടത്തുന്ന ഇഫ്താറുകളായതുകൊണ്ട് എല്ലാ മുസ്ലിം സംഘനകളും പങ്കെടുക്കാറാണ് പതിവ്.എം.എ.യൂസുഫലിയുടെ മുഖ്യകാർമ്മികത്വം ഇഫ്താറിനുണ്ടാകുമ്പോൾ ആരും മാറി നിൽക്കുമെന്ന് കരുതുന്ന ഒരു വിശ്വാസിയും മുസ്ലിം വിഭാഗത്തിലുണ്ടാകാറില്ല.ഗോള ശാസ്ത്ര മനുസരിച്ച് നോമ്പും പെരുന്നാളും മുൻകൂട്ടി പ്രഖ്യാപിക്കരുതെന്നായിരുന്നു മുജാഹിദ് വിഭാഗക്കാരോുള്ള സൗഹ്യദ വേദിയുടെ അപേക്ഷ.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും സൗഹ്യദ വേദിയുടെ ഇഫ്താർ സംഗമം നടക്കാതെ പൊയതുകൊണ്ടാണോ അതോ യൂസുഫലി കേരളത്തിൽ ഇത്തവണ ഇല്ലാത്തതുകൊണ്ടാണോ എന്താണെന്നറിയില്ല ഇത്തവണ മുജാഹിദിന്റെ നേത്യത്വത്തിൽ ആദ്യം തന്നെ പെരുന്നാൾ ബുധനാഴ്ച ആയിരിക്കില്ലെന്നും വ്യാഴായ്ച ആയിരിക്കുമെന്നും മുജാഹിദ് വിഭാഗം പ്രഖ്യാപിച്ചു.ഒരുമിച്ചുള്ള പ്രഖ്യാപനം മുജാഹിദ് വിഭാഗം തെറ്റിച്ചതായാണ് സുന്നീ ഇ.കെ.വിഭാഗത്തിന്റെ പ്രധാന പരാതി.
കെ.എൻ.എമ്മാണ് ആദ്യം പെരുന്നാൽ വ്യാഴായ്ചയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.അതിന് പിന്നാലെ കേരള ഹിലാൽ കമ്മിറ്റിയുടെ നേത്യത്വത്തിലുള്ളവരും പെരുന്നാൽ വ്യാഴ്ചയാണെന്ന് പ്രഖ്യാപിച്ചു.പെരുന്നാൽ ബുധനാഴ്ചയായിരിക്കുമെന്നാണ് കേരള ഹിജ്റ കമ്മിറ്റി പ്രഖ്യാപിച്ചത്.അതിനിടയിൽ ഒരു ദിവസമില്ലാതെ പോയത് വിശ്വാസികളുടെ ഭാഗ്യം.മാസമുറപ്പിക്കാൻ സംഘടനകൾക്കിടയിൽ വിവിധ മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോഴും സൗഹ്യദ വേദിയുടെ ധാരണ എല്ലാവരും പാലിക്കാറുണ്ടായിരുന്നു.
കോവിഡ് വ്യാപന ഭീതിയിൽ എല്ലാവരും ഏറെ പ്രയാസത്തോടെ ഇരിക്കുന്ന ഘട്ടത്തിൽ സംഘടിതമായ സംവിധാനമുപയോഗിച്ച് പെരുന്നാൾ പ്രഖ്യാപനം മുജാഹിദ് വിഭാഗം നടത്തിയത് വിശ്വാസികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.വിവിധ മുസ്ലിം സഹോദരന്മാരുടെ ഗ്രൂപ്പുകളിൽ ഇത്തത്തിലുള്ള ചർച്ച വ്യാപകമായിട്ടുണ്ട്.മുസ്ലിംങ്ങൾക്കുള്ള പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളെ ഇങ്ങനെ വിക്യതമാക്കുന്ന സമീപനം സ്വീകിക്കുന്നത് ഒട്ടും ശരിയല്ലെന്നാണ് സമുഹമാധ്യമങ്ങളിലെ വിമർശനം.
ഇസ്ലാമത നേതാക്കന്മാരെയും പണ്ഡിതന്മാർക്കെതിരെയും രൂക്ഷ വിമർശനമാണ് വിവിധ മുസ്ലിം യുവാക്കളുടെ ഗ്രൂപ്പുകളിൽ നിന്നും ഉയരുന്നത്.ക്ഷമയെ കുറിച്ചും വിട്ടു വീഴ്ചയെ കുറിച്ച് വിശാല മനസ്സിനെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന മത പണ്ഡിതന്മാർ വിശാലമായ കാഴ്ചപാടോടെ സമീപിക്കേണ്ട ആഘോഷ കാര്യങ്ങളിൽ തെറ്റായ സമീപനം സ്വീകരിക്കുന്നത് സമുദായത്തിൽ കടുത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.സ്വന്തം സംഘനകളുടെ പേരും വിലാസവും അച്ചടിച്ച് വരാനും ചാനലിലൂടെ തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് വിളിച്ച് പറയാനും ചില മത പണ്ഡിതന്മാർ കാണിക്കുന്ന വ്യഗ്രതയും ഇസ്ലാമിക മാനമുള്ള സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ കൊണ്ട് പിടിച്ച ചർച്ച നടക്കുന്നത്.
മത പണ്ഡിതന്മാരുടെ തെറ്റായ നിലപാടും സമ്പത്തിനോടുള്ള അമിതമായ ആർത്തിയും വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉടലെടുക്കുന്നുണ്ട്.വിശ്വാസങ്ങളിൽ നിന്ന് പോലും വ്യതിചലിക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ ചില മുസ്ലിം ഗ്രൂപ്പുകളിൽ നിന്നുള്ള ചർച്ചകൾ കേൾക്കുന്ന ആർക്കും ബോധ്യപ്പെടും.മതമെന്നത് പണമുണ്ടാക്കാനുള്ള ഏർപ്പാടായി ചില മതപണ്ഡിതന്മാർ മാറ്റുന്നതായും ഇത്തരക്കാരുടെ തനി നിറം പുറത്തുകൊണ്ട് വരണമെന്നും ആഗ്രഹിക്കുന്ന വിവിധ വാടസ് അപ്പ് ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.ചർച്ചകൾക്ക് ഏറെ അവസരമുള്ള ഇത്തരം വാട്സ് അപ്പ് ഗ്രുപ്പുകളുടെ ചർച്ചകൾ മുസ്ലിം മത പണ്ഡിതന്മാർ ആരും ഗൗനിക്കാറില്ല.
നമസ്‌കാരം,സക്കാത്ത്,സേവന സന്നദ്ധത,വിട്ടു വീഴ്ച എന്നിവയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രവർത്തനങ്ങളുമായി ചില ഗ്രുപ്പുകൾ മുസ്ലിംങ്ങൾക്കിടയിൽ സജീവമാകുന്നുണ്ട്.പണമിടപാട് മേഖലയിൽ പലിശയെ കാര്യമായി ആശ്രയിക്കുന്ന മുസ്ലിം വിഭാഗത്തെ ബോധവൽക്കിക്കാനും ഇത്തരം സംഘങ്ങൾക്ക് പദ്ധതിയുണ്ട്.സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മുസ്ലിം ജീവനക്കാരിൽ പലരും പലിശ ഇടപാടിൽ അറിഞ്ഞ് കൊണ്ട് പങ്ക് പറ്റുന്നതയാണ് കണക്ക്.മത പണ്ഡിതന്മാരെ കുറ്റം പറഞ്ഞ് പലിശയെ പ്രോൽസാഹിപ്പിക്കുന്നവരാണ് ഇവരെന്നാണ് കണക്ക്.പ്രവാചകൻ പലിശ നിരോധിച്ച സമയത്തുള്ള പലിശയും ഇപ്പോഴത്തെ പലിശയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് ഇത്തം കേന്ദ്രങ്ങളുടെ വിശദീകരണം.ഇവരെ ബോധവൽക്കിക്കാനും മുസ്ലിം ഗ്രുപ്പുകൾക്ക് പദ്ധതിയുണ്ട്.