- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളി പൾവാൾ ദേവനോടോ? അഭിമുഖത്തിനിടെ ചോദ്യം പിടിക്കാതെ റാണ ദഗുബാട്ടി അവതാരകയോട് പൊട്ടിത്തെറിച്ചു; അലമ്പ് ചോദ്യം വേണ്ടെന്ന് താക്കീതും
ഹൈദരാബാദ്:സൂപ്പർ താരങ്ങളെ അഭിമുഖം ചെയ്യുമ്പോൾ സൂക്ഷിച്ചുസംസാരിക്കണം. തോന്ന്യവാസം പറഞ്ഞാൽ താരങ്ങൾ ചൂടാവും. ചിലപ്പോൾ അടി തന്നെ പൊട്ടിയെന്ന് വരാം. ടിവി9 ചാനലിലെ അവതാരകയാണ് ഇത്തവണ വിരണ്ടുപോയത്. ബാഹുബലി ഫെയിം റാണ ദഗുബാട്ടിയാണ് അഭിമുഖത്തിനിടെ അവതാരകയോടു ദേഷ്യപ്പെടുകയും താക്കീതു ചെയ്തത്. തെലുങ്കു താരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്നു വിവാദത്തെക്കുറിച്ചു ചോദിച്ചപ്പോഴാണു റാണ ചൂടായത്. അഭിമുഖത്തിനിടയിൽ റാണയുടെ മുഖഭാവം മാറുന്നുണ്ടായിരുന്നു. എന്നാൽ അതു ശ്രദ്ധിക്കാതെ അവതാരക സംസാരം തുടർന്നു. റാണയുടെ വീട്ടിൽ എന്തിനാണ് എക്സൈസ് ഉദ്യോഗസ്ഥർ എത്തിയത് എന്ന ചോദ്യ കേട്ടു റാണ പൊട്ടിത്തെറിക്കുകയായിരുന്നു. റാണ പെട്ടന്നു ദേഷ്യപെടുകയും ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് അവതാരകയ്ക്കു നിർദ്ദേശം നൽകുകയും ചെയ്തു. ടിവി9 അഭിമുഖത്തിനിടയിൽ നടൻ ധനുഷ് മൈക്ക് വലിച്ചുരി എറിഞ്ഞ് ഇറങ്ങി വന്നത് ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ അതേ ചാനലിൽ തന്നെയാണ് സമാന സംഭവം ആവർത്തിച്ചത്.
ഹൈദരാബാദ്:സൂപ്പർ താരങ്ങളെ അഭിമുഖം ചെയ്യുമ്പോൾ സൂക്ഷിച്ചുസംസാരിക്കണം. തോന്ന്യവാസം പറഞ്ഞാൽ താരങ്ങൾ ചൂടാവും. ചിലപ്പോൾ അടി തന്നെ പൊട്ടിയെന്ന് വരാം.
ടിവി9 ചാനലിലെ അവതാരകയാണ് ഇത്തവണ വിരണ്ടുപോയത്. ബാഹുബലി ഫെയിം റാണ ദഗുബാട്ടിയാണ് അഭിമുഖത്തിനിടെ അവതാരകയോടു ദേഷ്യപ്പെടുകയും താക്കീതു ചെയ്തത്.
തെലുങ്കു താരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്നു വിവാദത്തെക്കുറിച്ചു ചോദിച്ചപ്പോഴാണു റാണ ചൂടായത്. അഭിമുഖത്തിനിടയിൽ റാണയുടെ മുഖഭാവം മാറുന്നുണ്ടായിരുന്നു. എന്നാൽ അതു ശ്രദ്ധിക്കാതെ അവതാരക സംസാരം തുടർന്നു.
റാണയുടെ വീട്ടിൽ എന്തിനാണ് എക്സൈസ് ഉദ്യോഗസ്ഥർ എത്തിയത് എന്ന ചോദ്യ കേട്ടു റാണ പൊട്ടിത്തെറിക്കുകയായിരുന്നു. റാണ പെട്ടന്നു ദേഷ്യപെടുകയും ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് അവതാരകയ്ക്കു നിർദ്ദേശം നൽകുകയും ചെയ്തു.
ടിവി9 അഭിമുഖത്തിനിടയിൽ നടൻ ധനുഷ് മൈക്ക് വലിച്ചുരി എറിഞ്ഞ് ഇറങ്ങി വന്നത് ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ അതേ ചാനലിൽ തന്നെയാണ് സമാന സംഭവം ആവർത്തിച്ചത്.