മുംബൈ: അക്ഷമരായിരുന്ന ആരാധകർക്ക് മുന്നിലേക്ക് ആലിയ ഭട്ടിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ആലിയയും രൺബീറും വിവാഹിതരായെന്ന വിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ടായിരുന്നു താരം പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം അതിമനോഹരമായ വിവാഹ ചിത്രങ്ങളും ആലിയ പങ്കുവെച്ചിട്ടുണ്ട്.

 

 
 
 
View this post on Instagram

A post shared by Alia Bhatt ????☀️ (@aliaabhatt)

ഇന്ന്, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ചിലവഴിച്ച, ഞങ്ങളുടെ പ്രിയപ്പെട്ട ഇടമായ, ഈ ബാൽക്കണിയിൽ വെച്ച് ഞങ്ങൾ വിവാഹിതരായി.ഇതിനകം ഒരുപാട് ഓർമ്മകൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. ഇനിയും കാത്തിരിക്കാനാകില്ല..ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഞങ്ങൾക്ക് നൽകിയ സ്നേഹത്തിന് നന്ദി. നിങ്ങളുടെ സ്നേഹം ഈ നിമിഷത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ്..സ്നേഹത്തോടെ, രൺബീറും ആലിയയും..

 

 
 
 
View this post on Instagram

A post shared by Alia Bhatt ????☀️ (@aliaabhatt)

ഇൻസ്റ്റഗ്രാം പോസ്റ്റിനോടൊപ്പം നിരവധി വിവാഹ ചിത്രങ്ങളാണ് ആലിയ ഭട്ട് പങ്കുവെച്ചത്. 62.6 മില്യൺ ഫോളോവേഴ്സുള്ള ആലിയയുടെ പോസ്റ്റ് നിമിഷം നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

 
 
 
View this post on Instagram

A post shared by Alia Bhatt ????☀️ (@aliaabhatt)

 

ഇന്ന് വൈകിട്ട് രൺബീറിന്റെ മുംബൈയിലെ വസതിയിൽ മൂന്ന് മണിയോടെയാണ് ഇരുവരും വിവാഹിതരായത്. ഔദ്യോഗികമായ ഒരറിയിപ്പും പൊതുജനങ്ങൾക്ക് നൽകാതെയായിരുന്നു വിവാഹം. ബോളിവുഡ് കാത്തിരുന്ന വിവാഹദിനത്തിൽ നിരവധി താരങ്ങളാണ് എത്തിച്ചേർന്നത്.

 

 
 
 
View this post on Instagram

A post shared by Alia Bhatt ????☀️ (@aliaabhatt)

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15042022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)