- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വർഷത്തിനു ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ; കുഞ്ചാക്കോ ബോബൻ ആദ്യമായി തമിഴിലും; വിവിധഭാഷകളിൽ ഒരുങ്ങുന്ന ഫെല്ലിനി ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്; ചിത്രമെത്തുക മലയാളത്തിൽ 'ഒറ്റ്' തമിഴിൽ 'രണ്ടകം' എന്നീ പേരുകളിൽ
അരവിന്ദ് സ്വാമിയേയും കുഞ്ചാക്കോ ബോബനേയും പ്രധാന കഥാപാത്രങ്ങളാക്കി ടിപി ഫെല്ലിനി സംവിധാനം ചിത്രത്തിന്റെ ടീസർ പുറത്ത്. വിവിധ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ രണ്ടകത്തിന്റെ ടീസറാണ് പുറത്തുവന്നത്. മലയാളത്തിൽ ഒറ്റ് എന്ന പേരിലാണ് ചിത്രം എത്തുക.
ത്രില്ലർ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗാങ്സ്റ്ററായാണ് അരവിന്ദ് സ്വാമി എത്തുന്നത് എന്നാണ് ടീസർ ൽകുന്ന സൂചന. സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. തീവണ്ടിക്ക് ശേഷം സംവിധായകൻ ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. തെന്നിന്ത്യയിലെ രണ്ട് ചോക്ലേറ്റ് താരങ്ങൾ ത്രില്ലർ സിനിമയിൽ ഒന്നിക്കുന്നതിനെ ആകാംക്ഷയോടെയാണ് സിനിമപ്രേമികൾ നോക്കുന്നത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്. സജീവാണ് തിരക്കഥ. ദ് ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്.




