- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ! മഹാഭാരത നോവലിനെ കഥാപാത്രമാക്കാൻ എംടിക്ക് കഴിയില്ല; കാത്തിരുന്ന് മടുത്തപ്പോൾ 'തിരക്കഥ' വീണ്ടെടുക്കാൻ കേസുമായി പ്രിയ എഴുത്തുകാരൻ; ശ്രീകുമാർ മേനോനിൽ നിന്നും അവകാശം തിരിച്ചു വാങ്ങാൻ നിയമ പോരാട്ടം; ഹർജിയുമായി എംടി കോഴിക്കോട്ടെ കോടതിയിൽ; മോഹൻലാലിന്റെ രണ്ടാമൂഴം പ്രതിസന്ധിയിലേക്ക്; ബിആർ ഷെട്ടി പിൻവാങ്ങും
കോഴിക്കോട്: ''ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്''. എം ടിയുടെ 'രണ്ടാമൂഴം' എന്ന നോവലിലെ വാക്കുകളാണിവ. മഹാഭാരത കഥയിൽ നിന്ന് വേറിട്ട് ഭീമന് നായകവേഷം കൽപ്പിച്ചു കൊടുത്ത രണ്ടാമൂഴം. ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അർജ്ജുനന്റെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. എംടി വാസുദേവൻ നായരുടെ നോവലിലെ ഈ വാക്കുകൾ മലയാളി ഏറ്റെടുത്തതാണ്. ഇതിന് സമാനമാണ് ചരിത്ര നോവലിനെ സിനിമയാക്കാൻ ഇറങ്ങിയ എംടിയുടെ അവസ്ഥയും. എംടി നിരാശനാണ്. കാത്തിരുന്നു മടുത്തു. അതുകൊണ്ട് തന്നെ ഇനിയും രണ്ടാമൂഴത്തിനായി കാത്തിരിക്കാൻ വയ്യ. ഇത് വ്യക്തമാക്കി രണ്ടാമൂഴത്തിൽ നിയമ പോരാട്ടത്തിന് ഇറങ്ങുകയാണ് മലയാളിയുടെ പ്രിയ കഥാകാരൻ. 'രണ്ടാമൂഴം' ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന് മലയാളിയുടെ മനസ്സറിഞ്ഞ കഥാകാരൻ
കോഴിക്കോട്: ''ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്''. എം ടിയുടെ 'രണ്ടാമൂഴം' എന്ന നോവലിലെ വാക്കുകളാണിവ. മഹാഭാരത കഥയിൽ നിന്ന് വേറിട്ട് ഭീമന് നായകവേഷം കൽപ്പിച്ചു കൊടുത്ത രണ്ടാമൂഴം. ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അർജ്ജുനന്റെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. എംടി വാസുദേവൻ നായരുടെ നോവലിലെ ഈ വാക്കുകൾ മലയാളി ഏറ്റെടുത്തതാണ്. ഇതിന് സമാനമാണ് ചരിത്ര നോവലിനെ സിനിമയാക്കാൻ ഇറങ്ങിയ എംടിയുടെ അവസ്ഥയും. എംടി നിരാശനാണ്. കാത്തിരുന്നു മടുത്തു. അതുകൊണ്ട് തന്നെ ഇനിയും രണ്ടാമൂഴത്തിനായി കാത്തിരിക്കാൻ വയ്യ. ഇത് വ്യക്തമാക്കി രണ്ടാമൂഴത്തിൽ നിയമ പോരാട്ടത്തിന് ഇറങ്ങുകയാണ് മലയാളിയുടെ പ്രിയ കഥാകാരൻ.
'രണ്ടാമൂഴം' ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന് മലയാളിയുടെ മനസ്സറിഞ്ഞ കഥാകാരൻ എം ടി വാസുദേവൻ നായർ പിന്മാറുകയാണ്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് ഇതിന് കാരണം. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ എംടി സമീപിച്ചു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു. ഇതോടെ രണ്ടാമൂഴം പുതിയ പ്രതിസന്ധിയിലേക്ക് എത്തുകയാണ്. എംടിയുടെ ഭീമനെ മലയാളി അഭ്രപാളികളിൽ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ നീക്കം. അതിനിടെ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും ബി ആർ ഷെട്ടി പിൻവാങ്ങുമെന്നും സൂചനയുണ്ട്.
ചിത്രത്തിൽ ഭീമന്റെ റോളിൽ മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത്' എന്ന പേരിൽ രണ്ട് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമ്മാതാവ്. ഒടിയൻ സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തനം തുടങ്ങുമെന്ന് ശ്രീകുമാർ മേനോൻ അറിയിച്ചിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവർക്ക് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് എംടിയുടെ പിന്മാറ്റം. ഇതോടെ രണ്ടാമൂഴം പ്രതിസന്ധിയിലായി. ഇനി കോടതിയാകും സിനിമയുടെ കാര്യത്തിൽ തീരുമാനം എടുക്കുക. അതിനിടെ ശ്രീകുമാർ മേനോൻ രണ്ടാമൂഴം തിരിച്ചു നൽകിയാൽ എടുക്കാൻ തയ്യാറായി മറ്റ് വൻകിട കമ്പനികൾ തയ്യാറാകുന്നതായും സൂചനയുണ്ട്.
1977 ൽ ഒരു നവംബർ മാസത്തിൽ മരണം തന്റെ സമീപത്തെത്തി പിന്മാറിയെന്നും അതിനു ശേഷം എഴുതി പൂർത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം ടി നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തിൽ സർഗ്ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്. അതുകൊണ്ട് കൂടിയാണ് എംടിയുടെ എക്കാലത്തേയും മികച്ച നോവൽ സിനിമയാകുന്നതിനെ പ്രതീക്ഷയോടെ മലയാളികൾ കണ്ടത്. ഈ സിനിമയുമായി മുന്നോട്ട് പോകവേ ശ്രീകുമാർ മേനോൻ ഏറെ വിവാദങ്ങളിൽ പെട്ടു. ശ്രീകുമാർ മേനോന്റെ പുഷ് കമ്പനി പാപ്പർ സ്യൂട്ടും നൽകി. ഇതെല്ലാം പലവിധ സംശയങ്ങൾക്ക് ഇട നൽകിയിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും ശ്രീകുമാർ മേനോൻ സജീവമായിരുന്നു. തന്നെ കേസിൽ കുടുക്കിയത് ശ്രീകുമാർ മേനോന്റെ പകയായിരുന്നുവെന്നാണ് ദിലീപ് ആരോപിച്ചിരുന്നത്. അങ്ങനെ ഏറെ വിവാദങ്ങളിൽപ്പെട്ട ശ്രീകുമാർ മേനോനെതിരെയാണ് എംടി നിയമപോരാട്ടത്തിന് ഇറങ്ങുന്നത്.
ശ്രീകുമാർ മേനോന്റെ ആദ്യ ചിത്രമായ ഒടിയൻ ഡിസംബറിൽ റിലീസാകും. വലിയ പ്രതീക്ഷകളാണ് ഒടിയനിൽ ശ്രീകുമാർ മേനോനുള്ളത്. അതിന് ശേഷം രണ്ടാമൂഴത്തിലേക്ക് കടക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് നിയമകുരുക്കുകൾ എത്തുന്നത്. എംടിയോടുള്ള ആരാധന കാരണമാണ് ബി ആർ ഷെട്ടി ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തത്. വലിയ സാമ്പത്തിക ബാധ്യതയാകും ഈ സിനിമയെന്ന് അറിഞ്ഞു കൊണ്ടായിരുന്നു നടപടി. ശ്രീകുമാർ മേനോനെതിരെ ഹർജിയുമായി എംടി എത്തുന്നതിനാൽ നിർമ്മാണത്തിൽ നിന്ന് ഷെട്ടി പിന്മാറുമെന്നാണ് സൂചന.