നുഷ്യർ കാണുന്നതുപോലെ കാണുകയും സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന കാർ. റേഞ്ച് റോവർ പുതിയതായി നിരത്തിലിറക്കിയ കാറിന്റെ പ്രത്യേകത ഇതാണ്. ട്രാഫിക് ലൈറ്റുകൾ മനസ്സിലാക്കി അതനുസരിച്ച് പ്രതികരിക്കുകയും ടി ജങ്ഷനിൽ അപകടമുണ്ടാക്കാതെ കാത്തുനിൽക്കുകയും ചെയ്യുന്ന കാറാണിത്. അടുത്തുതന്നെ വിപണിയിലെത്തുന്ന കാറിന് ഇപ്പോൾത്തന്നെ ആവശ്യക്കാരേറെയാണ്.

സ്വയം നിയന്ത്രിക്കുന്ന കാറുകൾ രൂപകൽപന ചെയ്യുകയെന്ന സർക്കാരിന്റെ പദ്ധതിയുമായി സഹകരിച്ച് റേഞ്ച് റോവർ അവതരിപ്പിക്കുന്ന മോഡലാണിത്. ടി ജങ്്ഷനിലും റൗണ്്എബൗട്ടുകളിലും അപകടമുണ്ടാക്കാതെ കാത്തുനിന്ന് സ്വയം പ്രവർത്തിക്കുന്ന വാഹനമാണിത്. ആംബുലൻസ് പോലുള്ള അടിയന്തിര വാഹനങ്ങൾ അടുത്തെത്തുമ്പോൾ അതനുസരിച്ച് പ്രവർത്തിക്കാനും കൃത്രിമ ബുദ്ധിയുള്ള ഈ കാറിനാവും.

ന്യൂനീട്ടണിലെ ഹോറിബ മിറ ടെസ്റ്റിങ് ഗ്രൗണ്ടിലാണ് റേഞ്ച് റോവർ സ്‌പോർട്ട് ആദ്യമായി അവതരിപ്പിച്ചത്. ജാഗ്വാർ ലാൻഡ റോവേഴ്‌സിന്റെ അർബൻ ഡ്രൈവ് ടെക്‌നോളജിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ ഡ്രൈവറുടെ ഇടപെടലില്ലാതെതന്നെ കാറിന് സ്വയം പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലേക്കുള്ള വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നതിന് മുന്നോടിയാണിത്. ജർമൻ കാറുകളായ ബി.എം.ഡബ്ല്യുവും മേഴ്‌സിഡസ് ബൻസും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാണെന്ന് തെളിയിക്കുക കൂടിയാണ് റേഞ്ച് റോവർ ഇതിലൂടെ.

രണ്ടുതരം സാങ്കേതിക വിദ്യകളാണ് ഇതിലുപയോഗിക്കുന്നത്. ഡ്രൈവറുടെ നിർദേശങ്ങൾക്ക് കാത്തുനിൽക്കാതെ സ്വയം ഡ്രൈവ് ചെയ്യുകയാണ് അതിലൊന്ന്. വൈഫൈ ഉപയോഗിച്ച് മറ്റുകാറുകളിലെ ജിപിഎസുമായി കൂട്ടിയോജിപ്പിച്ചുള്ള ഡ്രൈവിങ്ങാണ് അടുത്തത്. ഇന്റീരിയർ മിററിലും ഡാഷ്‌ബോർഡിലുമുള്ള രണ്ട് ക്യാമറകളാണ് ഇതിന്റെ കണ്ണുകളായി പ്രവർത്തിക്കുന്നത്.

 

ഭാവിയിലെ കാറുകളെന്ന നിലയ്ക്കാണ് ഈ സവിശേഷ രൂപകൽപന. ജാഗ്വർ ലാൻഡ് റോവർ ഫോർഡുമായും ടാറ്റ മോട്ടോഴ്‌സിന്റെ യൂറോപ്യൻ ടെക്‌നിക്കൽ സെന്ററുമായി ചേർന്ന് കണക്ടർ കാർ ടെക്‌നോളജിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. റോഡിലുള്ള കാറുകൾ പരസ്പരം സംവദിച്ച് അപകടങ്ങൾ ഒവിവാക്കുന്നതും റോഡരികിലെ ഇലക്ട്രോണിക് ട്രാഫിക് സൈനുകൾ മനസ്സിലാക്കി അതനുസരിച്ച് വാഹനം സ്വയം നിയന്ത്രിക്കുന്നതുമാണ് പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സാങ്കേതിക വിദ്യകൾ.