- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായ ശല്യം ചർച്ച ചെയ്യാൻ വിളിച്ച യോഗം രഞ്ജിനി ഹരിദാസ് അലങ്കോലമാക്കി; മൃഗസ്നേഹിയെന്ന പേരിലെത്തിയ അവതാരക അവഹേളിച്ചെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ: കയ്യാങ്കളിയുടെ വക്കിലെത്തിയ യോഗത്തിന്റെ കഥ
കൊച്ചി: മനസിൽ വിദ്വേഷം പരത്തുന്ന മനുഷ്യരേക്കാൾ തനിക്കിഷ്ടം നായ്ക്കളെ ആണെന്ന് പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആളാണ് ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ്. തെരുവിൽ കിടന്ന് ബുദ്ധിമുട്ടിയ നായ്ക്കളെ സംരക്ഷിക്കാൻ നടി തയ്യാറായത് നേരത്തെ വാർത്തകളുമായിരുന്നു. എന്നാൽ, രഞ്ജിനിയുടെ നായപ്രേമത്തെ അംഗീകരിക്കാൻ എല്ലാവരും തയ്യാറല്ല. തെരുവുന
കൊച്ചി: മനസിൽ വിദ്വേഷം പരത്തുന്ന മനുഷ്യരേക്കാൾ തനിക്കിഷ്ടം നായ്ക്കളെ ആണെന്ന് പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആളാണ് ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ്. തെരുവിൽ കിടന്ന് ബുദ്ധിമുട്ടിയ നായ്ക്കളെ സംരക്ഷിക്കാൻ നടി തയ്യാറായത് നേരത്തെ വാർത്തകളുമായിരുന്നു. എന്നാൽ, രഞ്ജിനിയുടെ നായപ്രേമത്തെ അംഗീകരിക്കാൻ എല്ലാവരും തയ്യാറല്ല. തെരുവുനായുടെ ആക്രമണണത്തിൽ പരിക്കേറ്റ കൊച്ചി നിവാസികൾ പ്രത്യേകിച്ചും അതുകൊണ്ട് തന്നെ താരം പങ്കെടുത്ത ചർച്ച അടിയുടെ വക്കോളമെത്തി. മൃഗസ്‌നേഹികളും ജനപ്രതിനിധികളും തമ്മിലാണ് ഏറ്റുമുട്ടലിന്റെ വക്കോലമെത്തിയത്.
എറണാകുളം ജില്ലാ പഞ്ചായത്ത് വിളിച്ചുചേർത്ത ചർച്ചയാണ് അലങ്കോലമായത്. അവതാരക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ മൃഗസ്‌നേഹികളെന്ന പേരിൽ ചർച്ചയിൽ പങ്കെടുത്തവർ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ പ്രതിഷേധിച്ച് രംഗത്തെത്തുകയും ചെയത്ു. മൂവാറ്റുപുഴയിൽ അടക്കം എറണാകുളം ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുകയും കടിയേറ്റ് ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് യോഗം വിളിച്ചുചേർത്തത്.
മൃഗഡോക്ടർമാരും, പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കം ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ, ടെലിവിഷൻ അവതാരക രജ്ഞിനി ഹരിദാസിന്റെ നേതൃത്വത്തിൽ മൃഗസ്‌നേഹികൾ ഉന്നയിച്ച വാദങ്ങളാണ് രൂക്ഷമായ വാക്കേറ്റത്തിൽ എത്തിച്ചത്. പേപ്പട്ടികളെ കൊല്ലുകയല്ലാതെ നിവൃത്തിയില്ലെന്ന മൃഗ ഡോക്ടറുടെ അഭിപ്രായം മൃഗസ്‌നേഹികൾ ഏറ്റുപിടിച്ചു. ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ ഒരു സംഘം വേദിയിൽ കയറുകയും ഡോക്ടർക്കെതിരെ തിരിയുകയും ചെയ്തതോടെ പ്രശ്‌നം സങ്കീർണമായി.
യോഗം തുടങ്ങിയപ്പോൾ കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പള്ളി രംഗത്തെത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണവും (എബിസി) കിടത്തിച്ചികിത്സയും ലക്ഷ്യമിടുന്ന പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് എൽദോസ് കുന്നപ്പള്ളിഅറിയിച്ചു. ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. കൂത്താട്ടുകുളത്തെ മൃഗ ഡോക്ടർ പേപ്പട്ടികളെ കൊല്ലുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് നിർദ്ദേശം മുന്നോട്ടുവച്ചു.
ഇതോടെ വേദിയിലെത്തിയ രഞ്ജിനി മൈക്ക് പിടിച്ചു വാങ്ങി. നായ്ക്കളെ കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നും ശാസ്ത്രീയ വന്ധീകരണമാണ് വേണ്ടതെന്നും വാദിച്ചു. നായ്ക്കളുടെ പ്രജനനം തടയുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ പൂർണ പരാജയമാണെന്നു പറഞ്ഞതോടെ യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാർ ഇവർക്കു നേരെ തിരിഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബഹളത്തെ തുടർന്ന് യോഗം അര മണിക്കൂർ നേരം തടസ്സപ്പെട്ടു. അതിനിടെ, വിളിച്ചുവരുത്തി ആക്ഷേപിച്ചെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റുമാർ യോഗം ബഹിഷ്‌കരിച്ചു. ഹാളിന് പുറത്ത് തടിച്ചുകൂടി ഇവർ ബഹളം വച്ചു പിരിഞ്ഞു.
ശാസ്ത്രീയ വന്ധ്യംകരണത്തിന്റെ ആവശ്യകതയും നായ്ക്കളുടെ സ്വഭാവരീതിയും വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ വികാരപരമായി എന്നേയുള്ളൂവെന്നും ആരെയും അധിക്ഷേപിച്ചതല്ല എന്നുമാണ് മൃഗസ്‌നേഹികളുടെ നിലപാട്. മൂവാറ്റുപുഴയിൽ ചെറിയ കുട്ടികളെ അടക്കം കടിച്ചുപരിക്കേൽപിച്ച നായ്ക്കളെ കൊന്ന സംഭവത്തിൽ കേന്ദ്രമന്ത്രി മനേക ഗാന്ധി നഗരസഭയോട് വിശദീകരണം തേടിയ സാഹചര്യവും പരിഗണിച്ചായിരുന്നു യോഗം വിളിച്ചത്.