തിരുവനന്തപുരം: റിജ്യണൽ ഐഎഫ്എഫ്‌കെ വേദിയിൽ റിമ കല്ലിങ്കൽ ധരിച്ച വസ്ത്രത്തെച്ചൊല്ലി ചിലർ സൈബറാക്രമണവുമായി രംഗത്ത് വന്നത് ഇന്ന് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.ചലച്ചിത്രമേള കൊച്ചി എഡിഷനിൽ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു റിമ. മിനി സ്‌കർട്ട് ധരിച്ചെത്തിയാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ രസകരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്.

സുഹൃത്തിനൊപ്പം മിനി സ്‌കർട്ട് ധരിച്ച് പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു രഞ്ജിനിയുടെ കുറിപ്പ്.നമ്മൾ എന്ത് ധരിക്കണം. എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവർ പറയുമ്പോൾ, ഞങ്ങളിങ്ങനെ- രഞ്ജിനി കുറിച്ചു.

 
 
 
View this post on Instagram

A post shared by Ranjini Haridas (@ranjini_h)

ഷോർട്ട്സ് ധരിച്ചതിന് നടി അനശ്വര രാജനെതിരേ സൈബർ ആക്രമണം ഉണ്ടായ സംഭവവും ഈയടുത്തായിരുന്നു. യെസ് വി ടൂ ഹാവ് ലെഗ്സ് എന്ന കാമ്പയിനുമായാണ് മലയാള സിനിമയിലെ നായികമാർ അതിനോട് പ്രതികരിച്ചത്.