- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് കളിക്കാൻ അമേരിക്കയിൽനിന്നു വരണം; പരിപാടികൾ ഒഴിവാക്കി കോടതിയിലെത്തണം; പ്രവാസി മലയാളിയും രഞ്ജിനി ഹരിദാസും ഒറ്റത്തവണ കൊണ്ടു കേസിന്റെ സുഖമറിഞ്ഞു; ചീറ്റപ്പുലികളായിരുന്നവർ വൈരം മറന്ന് കോടതിക്കു പറത്ത് 'എല്ലാം കോംപ്ലിമെന്റ്'സാക്കി
കൊച്ചി:''അറിഞ്ഞില്ലേ ഞങ്ങൾ എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കി...'', മാന്നാർ മത്തായി സ്പീക്കിങ്ങ് എന്ന സിനിമയിൽ ഗർവാസീസ് ആശാൻ സുകുമാരിയോട് പറയുന്ന ഡയലോഗാണ് രഞ്ജിനി ഹരിദാസിന്റെ കേസിലും പറയാനുള്ളത്. അന്നു ചീറ്റപ്പുലികളെപ്പോലെ എതിർത്തുനിന്നവർ ഇപ്പോൾ എലിക്കുഞ്ഞുങ്ങളായി. നെടുമ്പാശേരിയിലെ വിമാനത്താവളത്തിനകത്ത് ക്യൂ തെറ്റിച്ചതുമായ
കൊച്ചി:''അറിഞ്ഞില്ലേ ഞങ്ങൾ എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സ് ആക്കി...'', മാന്നാർ മത്തായി സ്പീക്കിങ്ങ് എന്ന സിനിമയിൽ ഗർവാസീസ് ആശാൻ സുകുമാരിയോട് പറയുന്ന ഡയലോഗാണ് രഞ്ജിനി ഹരിദാസിന്റെ കേസിലും പറയാനുള്ളത്. അന്നു ചീറ്റപ്പുലികളെപ്പോലെ എതിർത്തുനിന്നവർ ഇപ്പോൾ എലിക്കുഞ്ഞുങ്ങളായി.
നെടുമ്പാശേരിയിലെ വിമാനത്താവളത്തിനകത്ത് ക്യൂ തെറ്റിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ കേസ് ഇരുവരും ചേർന്ന് കോടതിക്കു പുറത്ത് അനുരഞ്ജനത്തിലാക്കി. തന്നെ കയ്യേറ്റം ചെയ്യാൻ രഞ്ജിനി മുതിർന്നെന്ന പരാതിയിൽനിന്ന് അമേരിക്കൻ മലയാളിയും കോട്ടയം പൊൻകുന്നം സ്വദേശിയുമായ ബിനോയിയും ക്യൂ തെറ്റിച്ചെന്നു പറഞ്ഞ് ചോദ്യം ചെയ്ത ബിനോയിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന പരാതിയിൽനിന്ന് രഞ്ജിനിയും ഒരുപോലെ പിറകോട്ടു പോകുകയായിരുന്നു.
കേസിൽ കോടതി സമൻസ് അയയ്്ക്കുമ്പോഴെല്ലാം ഹാജരാകേണ്ടി വരുന്നതു മൂലമുള്ള സമയനഷ്ടവും ധനനഷ്ടവും കൃത്യമായി ബോധ്യപ്പെട്ടതോടെയാണത്രെ 'കോംപ്രമൈസ്'എന്ന ധാരണയിലേക്ക് ഇരുകൂട്ടരും എത്തിച്ചേർന്നത്. അമേരിക്കയിൽ ജോലിചെയ്യുന്ന ബിനോയിക്കും കുടുംബത്തിനും കേസിന്റെ ആവശ്യത്തിനായി ഇടക്കിടക്ക് നാട്ടിൽ വന്നുപോകാനുള്ള ബുദ്ധിമുട്ട്. രഞ്ജിനിക്കും തിരക്കുപിടിച്ച പരിപാടികൾക്കിടെ കൃത്യസമയത്തു കോടതിയിൽ വരേണ്ടിവരുന്നു. ഈ ബുദ്ധിമുട്ടു മനസിലാക്കിയാണ് അഭിഭാഷകർ മുഖേനയുള്ള ഒത്തുതീർപ്പിലേക്ക് ഇരുവരും എത്തിച്ചേർന്നത്.
കേസും കൗണ്ടർ കേസുമുള്ളതിനാൽ രണ്ടുകൂട്ടരും നഷ്ടപരിഹാരം കൊടുക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. ആലുവ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിൽ ഒരു തവണ മാത്രമാണ് രഞ്ജിനിയും ബിനോയിയും ഹാജരായത്. ഇതോടെ തന്നെ രണ്ടുപേർക്കും തീരെ ശീലമില്ലാത്ത കോടതിയിടപാട് മടുത്തുപോയി.
സെലിബ്രിറ്റി ആയാലും വ്യവഹാരം നടക്കുമ്പോൾ കോടതിയിൽ ജഡ്ജിക്കു മുന്നിൽ രഞ്ജിനിയും വെറും കക്ഷി മാത്രമാണ്. കോടതിയിലെ കേസുകളുടെ എണ്ണക്കൂടുതൽ കാരണം ഇവർ തമ്മിലുള്ള കേസ് രണ്ടുവർഷമായിട്ടും ഏതാണ്ട് വിചാരണയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെയാണ്. ഇതാണ് കണിശക്കാരിയും തന്റേടിയുമായി അറിയപ്പെടുന്ന രഞ്ജിനി ഹരിദാസ് എന്ന സെലിബ്രിറ്റിയെ അവരുടെ അഭിമാനപ്രശ്‌നം കൂടിയായ വിമാനത്താവള കേസിൽ നിന്നു പിന്മാറാൻ പ്രേരിപ്പിച്ച ഘടകം. കേസിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നായിരുന്നു രഞ്ജിനിയുടെ തുടക്കത്തിലുള്ള നിലപാട്. എന്നാൽ ഒടുക്കം വിചാരിച്ചതു പോലെ തന്നെ ഒത്തുതീർപ്പ് എന്ന സ്ഥിരം കേസുകളുടെ അവസ്ഥയിലേക്ക് ഈ കേസും എത്തിച്ചേരുകയായിരുന്നു. പെറ്റി കേസാണെങ്കിലും രണ്ടു തവണ സമൻസ് അയച്ച് പ്രതി ഹാജരായില്ലെങ്കിൽ വാറന്റും റിമാൻഡും ഉൾപ്പെടെ സംഭവിക്കാനുള്ള സാധ്യതയും ഈ കേസുകളിൽ ഉണ്ടായിരുന്നു. തിരക്കുള്ള സെലിബ്രിറ്റി ആയതിനാൽ കോടതിയിൽ ഹാജരാകുന്നതിൽ രഞ്ജിനിക്ക് വീഴ്ചയുണ്ടാകാൻ സാധ്യതയുള്ളതായി ഭയപ്പെട്ടിരുന്നു.
എന്നാൽ ആരാണ് ആദ്യം കേസ് ഒത്തുതീർപ്പാക്കാം എന്ന ഫോർമുല മുന്നോട്ടുവച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്തായാലും രഞ്ജിനി ഹരിദാസ് ഈ വിഷയത്തിൽ ഇതുവരെ ഒരു പരസ്യ പ്രതികരണത്തിന് മുതിർന്നിട്ടില്ല. 2013 മെയ് 16നാണ് കേസുകൾക്കാസ്പദമായ സംഭവം നെടുമ്പാശേരി വിമാനത്താവളത്തിനകത്ത് നടന്നത്.
എമിഗ്രെഷൻ ക്ലിയറൻസ് കൗണ്ടറിനു മുൻപിൽ രഞ്ജിനി ക്യൂ തെറ്റിച്ച് കയറിയെന്നും ഇത് ചോദ്യം ചെയതതിനു തന്നേയും ഭാര്യയേയും കയ്യേറ്റം ചെയ്യാൻ അവർ ശ്രമിച്ചെന്നുമാണ് ബിനോയ് എന്ന അമേരിക്കൻ മലയാളിയും ഭാര്യ കൊച്ചുറാണിയും നല്കിയ പരാതി. എന്നാൽ ബിനോയ് തന്നെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്‌തെന്നായിരുന്നു രഞ്ജിനിയുടെ പരാതി. സംഭവത്തിൽ അപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ക്യൂവിലുണ്ടായിരുന്ന പ്രവാസികളുമെല്ലാം സാക്ഷികളായി ഉണ്ടായിരുന്നു. ഇവരിൽ പലർക്കും കോടതിയിൽ ഹാജരാകാൻ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാൽ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ രഞ്ജിനി കുടുങ്ങുമെന്നായിരുന്നു ബിനോയിയുടെ വാദം.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ