- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ രഞ്ജിനി ഹരിദാസിന്റെ സമരം വിജയിച്ചു; തെരുവുനായ്ക്കളെ കൊല്ലേണ്ടതില്ലെന്ന് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം; വളർത്തുന്ന മൃഗസ്‌നേഹികൾക്ക് സാമ്പത്തിക സഹായം
കൊച്ചി: ഒടുവിൽ ചാനൽ അവതാരികയായ രഞ്ജിനി ഹരിദാസിന്റെ സമരം തന്നെ വിജയിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തെത്തിയ രഞ്ജിനിയുടെ പ്രതിഷേധമാണ് ഒരുവിൽ ഫലം കണ്ടത്. എറണാകുളം ജില്ലയിലെ തെരുവ് നായ്ക്കളെ കൊല്ലാനില്ലെന്ന് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി. മൃഗസ്‌നേഹികളുടെ വിളിച്ച് കൂട്ടി നടത്തിയ യോഗത്തിലാണ് പരിഹാരമാർഗങ്ങൾ നിശ്ചയി
കൊച്ചി: ഒടുവിൽ ചാനൽ അവതാരികയായ രഞ്ജിനി ഹരിദാസിന്റെ സമരം തന്നെ വിജയിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ രംഗത്തെത്തിയ രഞ്ജിനിയുടെ പ്രതിഷേധമാണ് ഒരുവിൽ ഫലം കണ്ടത്. എറണാകുളം ജില്ലയിലെ തെരുവ് നായ്ക്കളെ കൊല്ലാനില്ലെന്ന് ജില്ലാ പഞ്ചായത്ത് വ്യക്തമാക്കി. മൃഗസ്‌നേഹികളുടെ വിളിച്ച് കൂട്ടി നടത്തിയ യോഗത്തിലാണ് പരിഹാരമാർഗങ്ങൾ നിശ്ചയിച്ചത്. മുൻപ് വിളിച്ച് ചേർത്തയോഗം അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് ഉൾപ്പടെയുള്ള മൃഗസ്‌നേഹികളുടെ ഇടപെടലിനെത്തുടർന്ന് അലങ്കോലമായിരുന്നു.
ഇത്തവണയും മൃഗസ്‌നേഹികളുടെ രോഷം അണപൊട്ടിയെങ്കിലും യോഗം അലങ്കോലമായില്ല. മാത്രമല്ല മൃഗസ്‌നേഹികൾക്ക് കൂടി സ്വീകാര്യമായ ചില തീരുമാനങ്ങൾ വിഷയത്തിൽ കൈക്കൊള്ളാനും കഴിഞ്ഞു. എല്ല തെരുവ് നായ്ക്കളേയും കൊന്നൊടുക്കുക പ്രായോഗികമല്ല എന്ന നിലപാട് പഞ്ചായത്ത് പ്രസിഡന്റ് ആവർത്തിച്ചു.
ആക്രമണകാരികളായ നായ്ക്കളെ തിരിച്ചറിയുന്നതും എളുപ്പമല്ല. വീട്ടിൽ വളർത്തുന്നവ ഉൾപ്പടെ ജില്ലയിലെ എല്ലാ നായ്ക്കൾക്കും പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ തീരുമാനമായി. മാത്രമല്ല തെരുവ് നായ്ക്കളെ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകും. പദ്ധതി സർക്കാരിന് സമർപ്പിച്ച് സാമ്പത്തിക സഹായം വാങ്ങി നൽകുമെന്ന് പ്രസിഡന്റ് എൽദോസ് കുന്നപ്പള്ളി ഉറപ്പ് നൽകി.
രഞ്ജിനി ഹരിദാസ് ഉൾപ്പടെയുള്ള മൃഗസ്‌നേഹികളുടെ ഇടപെടലിനെ ആദ്യം യോഗം അലങ്കോലമായതോടെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം ഇവർക്കെതിരെ ഉയർന്നിരുന്നു. പട്ടിയെ കൊല്ലാൻ പറയുന്നവർ കുട്ടികളെ പീഡനത്തിനെതിരെ എന്തിന് മൗനം പാലിക്കുന്നുവെന്നു കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസ് വിമർശകരോട് ചോദിച്ചിരുന്നു.
ഈ പരാമർശത്തെ കടന്നാക്രമിച്ചാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. ഒരു കുഞ്ഞിനെ പീഡിപ്പിച്ചാൽ മിണ്ടാത്തവർ ഒരു തെരുവ് പട്ടിയെ കൊല്ലുന്നതു കണ്ടാൽ നിലവിളിക്കുമെന്ന ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായാണ് ട്രോളന്മാർ രംഗത്തെത്തിയത്. കഴിഞ്ഞയാഴ്ച മുകേഷിന്റെ ഫോൺ വിളിയായിരുന്നു സോഷ്യൽ മീഡിയയുടെ ചർച്ചയെങ്കിൽ ഈയാഴ്ച പരിഹാസ ശരങ്ങൾ രഞ്ജിനിയുടെ നേർക്കാണ് തിരിഞ്ഞത്. അതേസമയം സോഷ്യൽ മീഡിയയിൽ തെറിവിളി കേട്ടെങ്കിലും തെരുവ് നായ്ക്കളെ കൊല്ലാതിരിക്കാൻ രഞ്ജിനി ഹരിദാസിന്റെ ഇടപെടൽ ഗുണകമായിട്ടുണ്ട്.