ആലപ്പുഴ: പുന്നപ്രയിൽ മരും വെട്ട് തൊഴിലാളി വാൾ കഴുത്തിൽ കുടുങ്ങി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ വാടക്കൽ നിലവിട്ടുവെളി വീട്ടിൽ രാജപ്പന്റെ മകൻ രഞ്ജിത്ത് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് വീട്ടുമുറ്റത്തായിരുന്നു അപകടം.

രാവിലെ മരം വെട്ട് ജോലിക്ക് പുറപ്പെടുന്നതിന് മുമ്പായി പണിയായുധമായ മോട്ടാർ വാൾ മൂർച്ച കൂട്ടുന്നതിനായാണ് രഞ്ജിത്ത് വീട്ടുമുറ്റത്ത് ഇരുന്നത്. അറ്റകുറ്റപണി ചെയ്യുന്നതിനിടയിൽ മോട്ടോറിൽ ഘടിപ്പിച്ചിരുന്ന വാൾ തെറിച്ച് രജ്ഞിത്തിന്റെ കഴുത്തിലേക്ക് തെറിച്ചു. ആഴത്തിൽ കഴുത്ത് മുറിഞ്ഞ രഞ്ജിത്തിനെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്ത് മുറിഞ്ഞ് രക്തം അമിതമായി നഷ്ടപ്പെട്ടതാണ് മരണ കാരണം.

മൃദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത് .പുന്നപ്ര എസ് ഐ, ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മേൽ നടപടി സ്വീകരിച്ചു. മാതാവ് പരേതയായ അമ്പി .ഭാര്യ, സൗമ്യ, മക്കൾ.നിരജ്ഞന, നിരഞ്ജൻ (വിദ്യാർത്ഥികൾ).