- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോഴിക്കോട് സീറ്റിൽ മത്സരിക്കാൻ അവസരം കിട്ടിയില്ലെങ്കിലും രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാനാകും; പുതിയ നിയമനം കമലിന്റെ പകരക്കാരനായി; സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് എംജി ശ്രീകുമാറും; ഒപ്പം നിന്ന കലാകാരന്മാരെ കൈവിടാതെ സിപിഎം
തിരുവനന്തപുരം: സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന കലാകാരന്മാരെ കൈവിടാതെ സിപിഎം. പാർട്ടി വേദിയികളിലും അല്ലാതെയും സിപിഎമ്മിനെ പിന്തുണയ്ക്കുന്ന ശൈലി ഇക്കുറിയും തെറ്റിയില്ല. സിപിഎമ്മിനോട് ആഭിമുഖ്യം പുലർത്തുന്ന കമലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുള്ളത്. ഇപ്പോൾ കമൽ പടിയിറങ്ങുമ്പോൾ പകരക്കാരനായി ചലച്ചിത്ര അക്കാദമി ചെയർമാനായി എത്തുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്താണ്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിയിൽ പരിഗണിച്ചിരുന്നു സിപിഎമ്മിനെ. മുഖ്യമന്ത്രിയെ അടക്കം പുകഴ്ത്തി ഇടയ്ക്കിടെ പൊതുവേദികളിലും രഞ്ജിത്ത് എത്താറുണ്ട്. ഇതിനെല്ലാമുള്ള പ്രതിഫലമെന്ന നിലയിലാണ് പുതിയ നിയമനം. എംജി ശ്രീകുമാർ സംഗീത നാടകനാടക അക്കാദമി ചെയർമാനാകും. സിപിഎം സെക്രട്ടേറിയറ്റിന്റെതാണ് തീരുമാനം.
ഇത് സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും.നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. കെ.പി.എസി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ രഞ്ജിത് സിപിഎം സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രാദേശിക എതിർപ്പിനെ തുടർന്ന് തോട്ടത്തിൽ രവീന്ദ്രനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു.