കൊച്ചി : എടത്തല അൽ- അമീൻ കോളേജിൽ റാങ്കുകളുടെ പെരുമഴ. എം.ജി യൂണിവേഴ്സിറ്റിയുടെ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സിന്റെ വിവിധ വിഷയങ്ങളിലാണ് കോളേജിന് റാങ്ക് കരസ്ഥമാക്കാനായത്. ഇതിൽ തന്നെ ബി.എ എക്കണോമിക്സ് മോഡൽ 2 ഇൻഷുറൻസ് കോഴ്സിലും , ബി.എസ്.സി കെമിസട്രി മോഡൽ 3 പെട്രോകെമിക്കൽസിലും ആദ്യത്തെ നാല് റാങ്കുകളും അൽ- അമീൻ കോളേജിനാണ്. ബി.എ എക്കണോമിക്സ് മോഡൽ 2 കോഴ്സിൽ ഫാത്തിമ നുസ്റത്ത് കെ.എൻ, അസ്നിയ വി.എ, ഇസ്റത്ത് സി.വി, സിഫ്ന മക്കാർ എന്നിവരാണ് ആദ്യ നാല് റാങ്കുകാർ. ബി.എസ്.സി കെമിസട്രി മോഡൽ 3 പെട്രോകെമിക്കൽസിൽ കെ.എസ്.മിഥുൻ കൃഷ്ണ, അജയ്.ടി.വർക്കി, അൽത്താഫ്.പി.എച്ച് , ഷഹനാസ് കെ. എൻ എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും നാലും റാങ്കുകൾ. ഇതേ വിഷയത്തിൽ ഫാത്തിമത്തു രസന ആറാം റാങ്കും കരസ്ഥമാക്കി. ബാച്ചിലർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ആലിയ റയീസനാസ്.വി എസ് ആറാം റാങ്ക് നേടി. ബി.എസ്.സി ബയോടെക്നോളജി മോഡൽ 3 കോഴ്സിൽ നീമ ജോസ് എട്ടാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 കോഴ്സിൽ അജയ് ജെ ഒൻപതാം റാങ്കും നേടി.