- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിച്ചു മദ്യപിച്ചു, ഷെയർ ചോദിച്ചപ്പോൾ മർദിച്ച് അവശനാക്കി; മർദനമേറ്റ് സുഹൃത്ത് മരിച്ചതറിയാതെ ഒന്നിച്ചു കിടന്ന് ഉറങ്ങി; റാന്നിയിലെ സാധാരണ മരണം കൊലപാതകമായത് ഇങ്ങനെ
പത്തനംതിട്ട: ക്രിസ്മസ് ആഘോഷിക്കാൻ ഒന്നിച്ച് മദ്യപാനം. കള്ള് മൂത്തപ്പോൾ ഷെയറിനെച്ചൊല്ലി തർക്കം. തർക്കത്തിനൊടുവിൽ സുഹൃത്തിനെ മറ്റു മൂന്നുപേർ ചേർന്ന് മർദിച്ച് അവശനാക്കുന്നു. അടിയേറ്റ് അയാൾ മരിച്ചത് അറിയാതെ ഒപ്പം കിടന്ന് ഉറങ്ങുന്നു. നേരം പുലർന്നപ്പോൾ യാഥാർഥ്യം മനസിലാക്കി മുങ്ങുന്നു. യുവാവിന്റേത് സാധാരണമരണമായി വ്യാഖ്യാനിക്കപ്പെ
പത്തനംതിട്ട: ക്രിസ്മസ് ആഘോഷിക്കാൻ ഒന്നിച്ച് മദ്യപാനം. കള്ള് മൂത്തപ്പോൾ ഷെയറിനെച്ചൊല്ലി തർക്കം. തർക്കത്തിനൊടുവിൽ സുഹൃത്തിനെ മറ്റു മൂന്നുപേർ ചേർന്ന് മർദിച്ച് അവശനാക്കുന്നു. അടിയേറ്റ് അയാൾ മരിച്ചത് അറിയാതെ ഒപ്പം കിടന്ന് ഉറങ്ങുന്നു. നേരം പുലർന്നപ്പോൾ യാഥാർഥ്യം മനസിലാക്കി മുങ്ങുന്നു. യുവാവിന്റേത് സാധാരണമരണമായി വ്യാഖ്യാനിക്കപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സത്യം തെളിഞ്ഞു. മരിച്ചിരിക്കുന്നത് ക്രൂരമർദനമേറ്റ്. പൊലീസ് നടത്തിയ സമർഥമായ നീക്കത്തിനൊടുവിൽ പ്രതികളായ മൂന്നുപേരും വലയിലായി.
വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്ന കൊലപാതകം തെളിഞ്ഞത് റാന്നിയിലാണ്. മരിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വലിയകുളം ജണ്ടായിക്കൽ പുതുപ്പറമ്പിൽ രവിയുടെ മകൻ കുരുമുളകു ബിജു(38) വാണ്. എരുമേലിയിൽ വാടകയ്ക്കു താമസിക്കുന്ന വൃന്ദാവനം വക്കുന്നേൽ ഷൈജു (26), മോതിരവയൽ പുലിയള്ള് വാലുപറമ്പിൽ ബിനു (35), അങ്ങാടി ഈട്ടിച്ചുവട് എം.ജെ.ചാക്കോ(36) എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
ക്രിസ്മസ് തലേന്നാണ് കൊലപാതകം നടന്നത്. 24 ന് വൈകിട്ട് ബിജുവിന്റെ വീട്ടിൽ ഒത്തുചേർന്ന സുഹൃത്തുക്കൾ ആവോളം മദ്യപിച്ചു. ഇതിനിടയിൽ മദ്യത്തിന്റെ വില നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാകുകയും അത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. വീട്ടിൽ കിടന്ന വിറകു കമ്പ്, കോടാലി കൈ എന്നിവയാണ് മർദ്ദനത്തിന് ഉപയോഗിച്ചത്. ബിജുവിന്റെ ശരീരത്തിൽ മുപ്പത്തഞ്ചോളം മുറിവുകളാണ് ഉണ്ടായത്. മൂന്നു വാരിയെല്ലുകൾ കോടാലിക്കൈ കൊണ്ടുള്ള അടിയേറ്റ് ഒടിഞ്ഞു.
സംഭവത്തിനു ശേഷം രാത്രിയിൽ തന്നെ ഷൈജു, ചാക്കോ എന്നിവർ അവിടെ നിന്നും പോയി. മദ്യലഹരിയിലായിരുന്ന ബിനു ബിജുവിന്റെ വീട്ടിൽ തന്നെയാണ് കിടന്നത്. ക്രിസ്മസ് പുലർപ്പോൾ ഉണർന്ന ബിനു ബിജുവിനെ വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. ഇയാൾ മരിച്ചതാണെന്ന് ബോധ്യമായ ബിനു തലേന്ന് ഒപ്പമുണ്ടായിരുന്ന ഷൈജുവിനേയും ചാക്കോയേയും വിളിച്ചു വിവരം പറഞ്ഞു. അവർ നിർദ്ദേശിച്ചതനുസരിച്ച് ബിനുവും മൃതദേഹം ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു.
27 ന് പിതാവ് രവി എത്തിയപ്പോഴാണ് തുറന്നു കിടന്ന വീടിനുള്ളിൽ ബിജുവിന്റ മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിലാണ് ബിജുവിന്റെ തലയ്ക്ക് ക്ഷതം ഏറ്റിരുന്നതായും വാരിയെല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അനേ്വഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.