- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാന്നി ഇരട്ടക്കൊലപാതകത്തിൽ നേരറിയാൻ സിബിഐ എത്തും; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന പൊലീസിന്റെ വിചിത്ര കണ്ടെത്തലിന് തിരിച്ചടി; തനിയെ വെള്ളം കുടിക്കാൻ പോലും കഴിയാത്ത അച്ഛൻ എങ്ങനെ അമ്മയെ കൊല്ലമെന്ന് മകളുടെ ചോദ്യം; പൊലീസും ക്രൈംബ്രാഞ്ചും ചേർന്ന് കുളമാക്കിയ അന്വേഷണം കേന്ദ്ര ഏജൻസിക്ക് നൽകിയത് മകളുടെ ഹർജിയെ തുടർന്ന്
പത്തനംതിട്ട: ആദ്യ ആത്മഹത്യയും പിന്നീട് കൊലപാതകവുമെന്ന് പൊലീസ് വിധിയെഴുതിയ റാന്നിയിൽ വയോധിക ദമ്പതികളുടെ ദുരൂഹമരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇട്ടിയപ്പാറ ചുഴുകുന്നേൽ ജോർജ് ജോൺ (75), ഭാര്യ കുഞ്ഞമ്മ ജോൺ (72) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ വന്ന പിഴവുകൾ ചൂണ്ടിക്കാണിച്ചും മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും മുഴുവൻ പ്രതികളെയും കണ്ടെത്തണമെന്ന് അഭ്യർത്ഥിച്ചും മകൾ ഡോ. ജിക്കു ജോൺ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയ്. 2014 ഡിസംബർ 16 ന് രാത്രിയിലാണ് വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞമ്മയുടെ മൃതദേഹം ഹാളിനുള്ളിലും ജോർജിന്റേത് കിടപ്പു മുറിയിലുമാണ് കാണപ്പെട്ടത്. തനിയെ എഴുന്നേൽക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ കഴിയാത്ത വിധം വൈകല്യം ബാധി
പത്തനംതിട്ട: ആദ്യ ആത്മഹത്യയും പിന്നീട് കൊലപാതകവുമെന്ന് പൊലീസ് വിധിയെഴുതിയ റാന്നിയിൽ വയോധിക ദമ്പതികളുടെ ദുരൂഹമരണം സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഇട്ടിയപ്പാറ ചുഴുകുന്നേൽ ജോർജ് ജോൺ (75), ഭാര്യ കുഞ്ഞമ്മ ജോൺ (72) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ വന്ന പിഴവുകൾ ചൂണ്ടിക്കാണിച്ചും മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും മുഴുവൻ പ്രതികളെയും കണ്ടെത്തണമെന്ന് അഭ്യർത്ഥിച്ചും മകൾ ഡോ. ജിക്കു ജോൺ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയ്.
2014 ഡിസംബർ 16 ന് രാത്രിയിലാണ് വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞമ്മയുടെ മൃതദേഹം ഹാളിനുള്ളിലും ജോർജിന്റേത് കിടപ്പു മുറിയിലുമാണ് കാണപ്പെട്ടത്. തനിയെ എഴുന്നേൽക്കാനോ സ്വന്തം കാര്യങ്ങൾ ചെയ്യാനോ കഴിയാത്ത വിധം വൈകല്യം ബാധിച്ച് അവശനായിരുന്നു ജോർജ്. 80 ശതമാനം വൈകല്യം ഉണ്ടായിരുന്ന ജോർജ് വീൽചെയറിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ മകൻ നേരത്തെ മരിച്ചു. ഡോക്ടറായ മകൾക്ക് വിദേശത്തായിരുന്നു ജോലി. ദമ്പതികൾ തനിച്ചായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്.
കേസ് ആദ്യം അന്വേഷിച്ചത് സിഐ ആയിരുന്ന രാജപ്പൻ റാവുത്തർ, എസ്‌ഐ ലാൽ സി. ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന വിചിത്രമായ കണ്ടെത്തലായിരുന്നു ഇവരുടേത്. എന്നാൽ കൈ ഉപയോഗിച്ച് ഒരു ഗ്ലാസ് എടുത്ത് വെള്ളം കുടിക്കാൻ പോലും കഴിയാത്തയാളായിരുന്നു ജോർജ്. വീൽചെയറിൽ തന്നെ ജീവിച്ചിരുന്ന ജോർജ് ഭാര്യയെ കൊലപ്പെടുത്തുകയും പിന്നീട് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് മരിക്കുകയുമായിരുവെന്ന് വിശ്വസിക്കാൻ കുടുംബാംഗങ്ങളോ നാട്ടുകാരോ തയാറായിരുന്നില്ല.
പൊലീസിന്റെ നിഗമനം വിവാദമായതോടെ തിരുവല്ല ഡിവൈ.എസ്‌പി തമ്പി എസ്. ദുർഗാദത്തിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. ഇതിനിടയിൽ സയന്റിഫിക്ക് വിദഗ്ധരും വിരലടയാള ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും തോക്ക് അടക്കമുള്ള വസ്തുക്കൾ കണ്ടെത്തുകയും മോഷണം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ വയോധിക ദമ്പതികളുടെ മരണം കൊലപാതകമാണെന്നു വ്യക്തമായി. വീടിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തിയതടക്കമുള്ള കാര്യങ്ങൾ ലോക്കൽ പൊലീസ് ആദ്യം മറച്ചു വെച്ചന്നാണ് മകൾ പരാതിപ്പെത്.
ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നട അന്വേഷണത്തിൽ ഉത്തരേന്ത്യക്കാരായ മൂന്നു പ്രതികൾ പിടിയിലായി. മുമ്പ് വയോധിക ദമ്പതികളുടെ വീടിനു ചേർന്ന ഔട്ട്ഹൗസിൽ താമസിച്ചിരുന്ന ഉത്തരേന്ത്യക്കാരൻ അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകവും മോഷണവും കഴിഞ്ഞ് നാടു വിട്ട സംഘത്തെ അവരുടെ നാട്ടിൽ നിന്നാണ് പിടികൂടിയത്. പൊലീസ് അറസ്റ്റ് ചെയ്തത് ഫക്രൂദീൻ, ഇല്യാസ്, സമീർ എന്നിവരെ ആയിരുന്നു. ജയിലിൽ കഴിഞ്ഞ ഇവരിൽ ഇല്യാസ്, സമീർ എന്നിവർ പിന്നീട് വ്യാജരേഖ ചമച്ച് ജാമ്യം നേടി മുങ്ങി. എന്നാൽ രേഖകൾ വ്യാജമായിരുന്നെന്നു വ്യക്തമായതോടെ പിന്നീട് പൊലീസ് ഇവരെ വീണ്ടും പിടികൂടി ജയിലിലടച്ചു.
പ്രതികൾക്കെതിരെ കുറ്റപത്രവും നൽകി. വ്യാജരേഖ ചമച്ചതിന് കോടതി നിർദ്ദേശപ്രകാരം റാന്നി പൊലീസ് കേസും എടുത്തിരുന്നു. കേസിൽ പിടിയിലായ പ്രതികൾക്ക് എതിരെ മതിയായ തെളിവുകൾ കണ്ടെത്താൻ പൊലീസ് ശ്രമിച്ചിട്ടില്ലൊയിരുന്നു മകളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ ഹർജിയെ തുടർന്ന് കേസിന്റെ വിചാരണ കോടതി സ്റ്റേ ചെയ്തു. എന്നാൽ ഇതിനിടയിൽ കേസിലെ ഒന്നാം പ്രതിയായ ഫക്രൂദീൻ ജാമ്യം നേടി പോയതായി വിവരം ലഭിച്ചുവെന്നും ഇത് പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണെന്നും ഡോ. ജിക്കു ജോണിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർ ജോസഫ് പി അലക്‌സും, ജേക്കബ് പി അലക്‌സും പറഞ്ഞു.