- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സിപിഐഎം സ്വതന്ത്രൻ, ഒരു സി.പി.എം സ്വതന്ത്രൻ; ഒരു സമ്പൂർണ സ്വതന്ത്രൻ, പിന്നെ ജനതാദളും ബിജെപിയും കോൺഗ്രസും: റാന്നി പഴവങ്ങാടി പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതി പുറത്ത്: മൃഗീയ ഭൂരിപക്ഷത്തിൽ നിന്ന് ഭരണം അട്ടിമറിക്കപ്പെട്ട കഥ ഇങ്ങനെ
പത്തനംതിട്ട: കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് കഴിഞ്ഞ് റാന്നി പഴവങ്ങാടി പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്നത് മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു. 17 അംഗ പഞ്ചായത്ത് സമിതിയിൽ എൽഡിഎഫിന് 11 സീറ്റ്. പക്ഷേ, ഇന്നലെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ എൽഡിഎഫ് ഭരണസമിതി വീണു. വോട്ട് നില 8-9. ഭരണം വലിച്ചിട്ടത് സിപിഐ, സിപിഐഎം സ്വതന്ത്രരും ഒരു വെറും സ്വതന്ത്രനും പിന്നെ എൽഡിഎഫിന്റെ അവിഭാജ്യ ഘടകവുമായ ജനതാദൾ അംഗവും ചേർന്ന്. ബിജെപി അംഗം കൂടി പിന്തുണച്ചതോടെയാണ് അട്ടിമറി നടന്നത്. പുറത്തായത് സിപിഐഎമ്മുകാരനായ പ്രസിഡന്റ് അനിൽ തുണ്ടിയിൽ, സിപിഐക്കാരിയായ വൈസ് പ്രസിഡന്റ് അനി സുരേഷ് എന്നിവരാണ്. അച്ചടക്ക നടപടിയെടുത്ത് സിപിഐഎം പുറത്താക്കിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് അനു ടി ശാമുവൽ അവസാന നിമിഷം ഇവരുടെ കൂട്ടത്തിൽ നിന്ന് ഭരണപക്ഷത്തേക്ക് ചാടി. എന്നാൽ, ഭരണപക്ഷത്ത് നിന്ന് ജനതാദളി(എസ്)ലെ അംഗത്തെ ഇങ്ങോട്ടു വലിച്ചാണ് ഭരണം അട്ടിമറിച്ചത്. 17 അംഗ പഴവങ്ങാടി പഞ്ചായത്തു സമിതിയിൽ ഭരണ മുന്നണിയിൽ സിപിഐഎമ്മിന് ഏഴ്, ജനതാദൾ എസ് ഒന്ന്, സിപിഐ മൂന്ന്
പത്തനംതിട്ട: കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് കഴിഞ്ഞ് റാന്നി പഴവങ്ങാടി പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്നത് മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു. 17 അംഗ പഞ്ചായത്ത് സമിതിയിൽ എൽഡിഎഫിന് 11 സീറ്റ്. പക്ഷേ, ഇന്നലെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ എൽഡിഎഫ് ഭരണസമിതി വീണു.
വോട്ട് നില 8-9. ഭരണം വലിച്ചിട്ടത് സിപിഐ, സിപിഐഎം സ്വതന്ത്രരും ഒരു വെറും സ്വതന്ത്രനും പിന്നെ എൽഡിഎഫിന്റെ അവിഭാജ്യ ഘടകവുമായ ജനതാദൾ അംഗവും ചേർന്ന്. ബിജെപി അംഗം കൂടി പിന്തുണച്ചതോടെയാണ് അട്ടിമറി നടന്നത്. പുറത്തായത് സിപിഐഎമ്മുകാരനായ പ്രസിഡന്റ് അനിൽ തുണ്ടിയിൽ, സിപിഐക്കാരിയായ വൈസ് പ്രസിഡന്റ് അനി സുരേഷ് എന്നിവരാണ്.
അച്ചടക്ക നടപടിയെടുത്ത് സിപിഐഎം പുറത്താക്കിയ മുൻ പഞ്ചായത്ത് പ്രസിഡന്റ് അനു ടി ശാമുവൽ അവസാന നിമിഷം ഇവരുടെ കൂട്ടത്തിൽ നിന്ന് ഭരണപക്ഷത്തേക്ക് ചാടി. എന്നാൽ, ഭരണപക്ഷത്ത് നിന്ന് ജനതാദളി(എസ്)ലെ അംഗത്തെ ഇങ്ങോട്ടു വലിച്ചാണ് ഭരണം അട്ടിമറിച്ചത്. 17 അംഗ പഴവങ്ങാടി പഞ്ചായത്തു സമിതിയിൽ ഭരണ മുന്നണിയിൽ സിപിഐഎമ്മിന് ഏഴ്, ജനതാദൾ എസ് ഒന്ന്, സിപിഐ മൂന്ന് എന്നിങ്ങനെ 11 അംഗങ്ങളും പ്രതിപക്ഷത്ത് നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി അംഗവുമാണ് ഉണ്ടായിരുന്നത്.
ഇതിൽ പാർട്ടി ചിഹ്നഹ്നത്തിലല്ലാതെ വിജയിച്ച സിപിഐഎമ്മിലെ ബോബി ഏബ്രഹാമും സിപിഐ യിലെ ബിനു സി മാത്യുവും സിപിഐഎമ്മിൽ നിന്നും നടപടി നേരിട്ട മുൻ പ്രസിഡന്റ് അനു ടി ശാമുവേലും സ്വതന്ത്രൻ ജോസഫ് കുറിയാക്കോസും നാല് കോൺഗ്രസ് അംഗങ്ങളും ചേർന്നാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്.
ഇത് പരിഗണനയ്ക്ക് എടുക്കുന്നതിന് മുമ്പായി അനു ടി ശാമുവേലിനെ തങ്ങൾക്കൊപ്പമാക്കാൻ ഇടതു മുന്നണിക്കു കഴിഞ്ഞു. എന്നാൽ സ്വന്തം പാളയത്തിലുണ്ടായിരുന്ന ജനതാദളി (എസ്)ലെ ലിജി ചാക്കോ എതിർചേരിയിൽ എത്തിയതോടെ ബിജെപി അംഗത്തിന്റെ നിലപാട് നിർണായകമായി. ഭരണ പരാജയം ചൂണ്ടിക്കാട്ടി ഭരണ മുന്നണിയിൽപെട്ടവർ മുൻകൈയെടുത്ത പ്രമേയമായതിനാൽ അതിനെ പിന്താങ്ങാനായിരുന്നു ബിജെപി അംഗം തങ്കപ്പൻ പിള്ളയുടെ തീരുമാനം.
ഇതോടെ എട്ടിനെതിരെ ഒമ്പതു വോട്ടുകൾക്ക് രണ്ട് അവിശ്വാസ പ്രമേയങ്ങളും പാസാകുകയായിരുന്നു. ബി.ഡി.ഒ തോമസ് ആയിരുന്നു വരണാധികാരി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ സിപിഐ, സിപിഐഎം പോരിനൊടുവിലാണ് എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് ഒടുവിലാണ് പഴവങ്ങാടി പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം ലഭിച്ചത്.