- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺവീറിന്റെ സഹോദരി മുംബൈയിൽ ഒരുക്കിയ വിവാഹ പാർട്ടിയിൽ ദീപികയെത്തിയത് ഹെവി ഫ്ളോറൽ പ്രിന്റുള്ള ലെഹങ്കയും റോസാപ്പൂക്കൾ കൊണ്ടുള്ള ഹെയർ ബാൻഡും അണിഞ്ഞ്; ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തതെന്ന് സദസ്സിനോട് പറഞ്ഞ് രൺവീർ; പാട്ട് പാടിയും നൃത്തമാടിയും പാർട്ടികൾ ആഘോഷമാക്കി താരദമ്പതികൾ
ബോളിവുഡ് ഇപ്പോഴും ദീപിക രൺവീർ വിവാഹ ലഹരിയിൽ തന്നെയാണ്.ഇറ്റലിയിലെ ലേക്ക് കോമോ റിസോർട്ടിലെ വിവാഹത്തിന് ശേഷവും ഇരുവരും വിവാഹ പാർട്ടികളുടെ തിരക്കിലാണ്.നവംബർ 21ന് ബംഗളൂരുവിൽ ദീപികയുടെ കുടുംബം ഒരുക്കിയ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനുശേഷം ഇരുവരും മുംബൈയിൽ എത്തി മറ്റൊരു പാർട്ടിയിൽ കൂടി പങ്കെടുത്തതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബാംഗളൂരുവിലെ പാർട്ടിയിൽ തിളങ്ങിയ പോലെ തന്നെ രൺവീറിന്റെ സഹോദരി റിതിക മുംബൈയിൽ ഒരുക്കിയ വിവാഹ സൽക്കാരത്തിലും വ്യത്യസ്തമായെത്തിയ താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരിക്കുകയാണ്. ഇത്തവണയും പാട്ട് പാടിയും നൃത്തമാടിയുമാണ് ഇരുവരും സൽക്കാരം ഘോഷമാക്കിയത്. എന്നാൽ പാർട്ടിക്കിടെ ദീപികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതിനിടെ രൺവീർ ദീപികയെ കുറിച്ചു പറഞ്ഞ വാക്കുകളും കൈയടി നേടുകയാണ്. ്‌്േലാകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നതെന്നാണ് റൺവീർ സദസ്സിനോട് പറഞ്ഞത്. രൺവീറിന്റെ ഈ വാക്കുകൾ കേട്ട് സദസ്സ് മുഴുവൻ കൈയടിക്കുകയായിരുന്നു. രൺവീറിന്റെ ഈ വാക
ബോളിവുഡ് ഇപ്പോഴും ദീപിക രൺവീർ വിവാഹ ലഹരിയിൽ തന്നെയാണ്.ഇറ്റലിയിലെ ലേക്ക് കോമോ റിസോർട്ടിലെ വിവാഹത്തിന് ശേഷവും ഇരുവരും വിവാഹ പാർട്ടികളുടെ തിരക്കിലാണ്.നവംബർ 21ന് ബംഗളൂരുവിൽ ദീപികയുടെ കുടുംബം ഒരുക്കിയ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനുശേഷം ഇരുവരും മുംബൈയിൽ എത്തി മറ്റൊരു പാർട്ടിയിൽ കൂടി പങ്കെടുത്തതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബാംഗളൂരുവിലെ പാർട്ടിയിൽ തിളങ്ങിയ പോലെ തന്നെ രൺവീറിന്റെ സഹോദരി റിതിക മുംബൈയിൽ ഒരുക്കിയ വിവാഹ സൽക്കാരത്തിലും വ്യത്യസ്തമായെത്തിയ താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരിക്കുകയാണ്.
ഇത്തവണയും പാട്ട് പാടിയും നൃത്തമാടിയുമാണ് ഇരുവരും സൽക്കാരം ഘോഷമാക്കിയത്. എന്നാൽ പാർട്ടിക്കിടെ ദീപികയെ സ്റ്റേജിലേക്ക് ക്ഷണിക്കുന്നതിനിടെ രൺവീർ ദീപികയെ കുറിച്ചു പറഞ്ഞ വാക്കുകളും കൈയടി നേടുകയാണ്. ്‌്േലാകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നതെന്നാണ് റൺവീർ സദസ്സിനോട് പറഞ്ഞത്. രൺവീറിന്റെ ഈ വാക്കുകൾ കേട്ട് സദസ്സ് മുഴുവൻ കൈയടിക്കുകയായിരുന്നു.
രൺവീറിന്റെ ഈ വാക്കുകൾ കേട്ട് ദീപികയ്ക്ക് ചിരി നിർത്താൻ കഴിയുന്നില്ലായിരുന്നു. തന്റെ വാക്കുകളെ അന്വർത്ഥമാക്കുന്ന തരത്തിലാണ് ദീപികയുടെ പാർട്ടിയിലെ വസ്ത്ര ധാരണം എന്നും, ചിത്രകാരി ഫ്രിദ കാഹ്ലോയെ പോലുണ്ട് ദീപികയെ കാണാൻ എന്നും രൺവീർ പറഞ്ഞുഅടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത പാർട്ടിയിൽ രൺവീർ-ദീപിക ജോഡികൾ തന്നെയാണ് ചുവടുവച്ചും പാട്ട് പാടിയും ഏവരുടേയും ശ്രദ്ധയാകർഷിച്ചത്. പ്രമുഖ സെലിബ്രിറ്റി ഡിസൈനർ മനീഷ് അരോറയായിരുന്നു ഇരുവരുടേയും വിവാഹ സൽക്കാരത്തിനുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. പിങ്ക്, കറുപ്പ്, നീല നിറങ്ങളിൽ ഒരുക്കിയ വസ്ത്രങ്ങളിൽ അതീവ സുന്ദരിയായാണ് ദീപിക എത്തിയത്.
മുംബൈയിൽ തങ്ങളുടെ സിനിമാ സുഹൃത്തുക്കൾക്കായി ഡിസംബർ ഒന്നിന് ഇരുവരും ചേർന്ന് വിവാഹ സൽക്കാരം ഒരുക്കുന്നുണ്ട്. അതിനു ശേഷം രൺവീറിന്റെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി മറ്റൊരു സൽക്കാരം കൂടി നടത്തും.
നവംബർ 14ന് കൊങ്ങിണി ആചാരപ്രകാരവും 15ന് സിന്ധി ആചാരപ്രകാരവും ഇറ്റലിയിൽ വച്ചായിരുന്നു രൺവീർ-ദീപിക വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേർ മാത്രം പങ്കെടുത്ത സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹം.