ന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആൾറൗണ്ടരായിരുന്നു കപിൽ ദേവ്. ലോക കപ്പ് ആദ്യമായി ഇന്ത്യൻ മണ്ണിലെത്തിച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്ടന്റെ കഥയും വെള്ളിത്തിരയിലേക്ക് എത്തുകയാണ്..വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ലോകകപ്പ് ഉയർത്തിയ ടീമിന്റെ നായകനായ കപിൽ ദേവിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് രൺവീർ സിംഗാണ്.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും, ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണിയും വെള്ളിത്തിരയിൽ അവതരിച്ചതിന് പിന്നാലെയാണ് കപിലിന്റെ സിനിമയും എത്തുന്നത്. കബീർ സിംഗാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ അർജുൻ കപൂറിനെയായിരുന്നു കപിലിന്റെ വേഷം ചെയ്യാനായി പരിഗണിച്ചിരുന്നത്. എന്നാൽ, പിന്നീട് രൺവീർ സിംഗിന് നറുക്ക് വീഴുകയായിരുന്നു. ദീപിക പദുക്കോൺ നായികയാവുന്ന പത്മാവതിയാണ് രൺവീറിന്റെ അടുത്തതായി ഇറങ്ങാനിരിക്കുന്ന ചിത്രം.