- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ദിവസവും ബ്രിട്ടീഷ് സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പത്തോളം ലൈംഗിക അതിക്രമ കേസുകൾ; അഞ്ചുവയസ്സുള്ള കുട്ടികളുടെ പേരിൽവരെ കേസ്
ബ്രിട്ടീഷ് സ്‌കൂളുകൾ ലൈംഗിക അതിക്രമങ്ങളുടെ കേന്ദ്രങ്ങളായി മാറുകയാണോ? അഞ്ചുവയസ്സുകാരന്റെ പേരിൽപ്പോലും ലൈംഗിക അതിക്രമക്കേസ്സ് രജിസ്റ്റർ ചെയ്യുന്ന തരത്തിലേക്ക് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി സ്‌കൂളുകൾ മാറുകയാണെന്നാണ് റിപ്പോർട്ട്. ഓരോദിവസവും പത്തോളം ലൈംഗികാതിക്രമ സംഭവങ്ങൾ സ്‌കൂളുകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ നാലുവർഷത്തിനിടെ കുറ്റകൃത്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. 2011-12 കാലയളവിൽ 719 കേസ്സുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2014-15 കാലയളവിൽ അത് 1955 ആയി ഉയർന്നു. കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ പ്ലാൻ ഇന്റർനാഷണൽ യുകെ വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതാണ് ഈ കണക്കുകൾ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ന്യൂനതയാണ് ഈ വിധം അതിക്രമങ്ങൾ സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമെന്ന് സംഘടന അഭിപ്രായപ്പെട്ടു. കൂടുതൽ കാര്യക്ഷമമായ രീതിയിൽ വിദ്യാഭ്യാസം നൽകണം. തൊട്ടാൽ പൊട്ടുന്നതരത്തിലേക്ക് സ്‌കൂളുകൾ വികാര വിസ്‌ഫോടനത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും റിപ്പേർട്ട
ബ്രിട്ടീഷ് സ്‌കൂളുകൾ ലൈംഗിക അതിക്രമങ്ങളുടെ കേന്ദ്രങ്ങളായി മാറുകയാണോ? അഞ്ചുവയസ്സുകാരന്റെ പേരിൽപ്പോലും ലൈംഗിക അതിക്രമക്കേസ്സ് രജിസ്റ്റർ ചെയ്യുന്ന തരത്തിലേക്ക് കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി സ്‌കൂളുകൾ മാറുകയാണെന്നാണ് റിപ്പോർട്ട്. ഓരോദിവസവും പത്തോളം ലൈംഗികാതിക്രമ സംഭവങ്ങൾ സ്‌കൂളുകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കഴിഞ്ഞ നാലുവർഷത്തിനിടെ കുറ്റകൃത്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. 2011-12 കാലയളവിൽ 719 കേസ്സുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2014-15 കാലയളവിൽ അത് 1955 ആയി ഉയർന്നു. കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ പ്ലാൻ ഇന്റർനാഷണൽ യുകെ വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതാണ് ഈ കണക്കുകൾ.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ന്യൂനതയാണ് ഈ വിധം അതിക്രമങ്ങൾ സ്‌കൂളുകളിൽ റിപ്പോർട്ട് ചെയ്യപ്പെടാൻ കാരണമെന്ന് സംഘടന അഭിപ്രായപ്പെട്ടു. കൂടുതൽ കാര്യക്ഷമമായ രീതിയിൽ വിദ്യാഭ്യാസം നൽകണം. തൊട്ടാൽ പൊട്ടുന്നതരത്തിലേക്ക് സ്‌കൂളുകൾ വികാര വിസ്‌ഫോടനത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും റിപ്പേർട്ടിൽ പറയുന്നു.
അഞ്ചു വയസ്സുള്ള പെൺകുട്ടി പോലും ലൈംഗിക അതിക്രമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 13 വയസ്സുള്ള ആൺകുട്ടിയുടെ നേർക്ക് നിലവിട്ട് പെരുമാറിയെന്നാണ് കേസ്. അഞ്ചുവയസ്സുള്ള ആൺകുട്ടിക്കെതിരെയും പരാതിയുണ്ട്. വെയ്ൽസിൽ നാലുവയസ്സുള്ള കുട്ടിയുടെ പേരിലും കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ നാലുവർഷത്തിനിടെ 4643 ലൈംഗികാത്രികമങ്ങളാണ് സ്‌കൂളുകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ മുക്കാൽഭാഗവും വിദ്യാർത്ഥികൾ തന്നെ ചെയ്തിട്ടുള്ളതാണ്. അദ്ധ്യാപകരുൾപ്പെടെയുള്ള സ്‌കൂൾ ജീവനക്കാരുടെ പേരിൽ ആരോപിക്കപ്പെട്ടിട്ടുള്ളത് 15 ശതമാനം മാത്രമാണ്.