ലാത്സംഗം ചെയ്ത ശേഷം പൂർണ നഗ്‌നയായ സ്ത്രീയെ ഓടുന്ന കാറിൽ നിന്നും റോഡിലേക്ക് തള്ളിയിടുകയും അതിലെ കടന്ന് പോയ രണ്ട് പേർ സ്ത്രീ കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ട് പോയി വീണ്ടും ബലാത്സംഗം ചെയ്യുകയും ചെയ്തു. റഷ്യയിലാണ് മനുഷ്യത്വത്തിന് തന്നെ അപമാനകരമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്.

റഷ്യയിലെ കോമി റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സൈക്ടിവ് കാറിലാണ് ഈ ദൗർഭാഗ്യകരമായ പ്രവൃത്തി നടന്നിരിക്കുന്നത്. മോസ്‌കോയ്ക്ക് 820 മൈലുകൾ വടക്ക് കിഴക്ക് ഭാഗത്തായിട്ടാണീ പ്രദേശം. ഒരു സ്ത്രീയെ നഗ്‌നയാക്കി കാറിൽ നിന്നും തള്ളിയിട്ടുവെന്ന വിവരം ലഭിച്ച് പൊലീസ് എത്തുമ്പോഴേക്കും മറ്റ് രണ്ട് പേർ എത്തി അവരെ കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ട് പോയി വീണ്ടും മാനം കവരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

30കാരിയായ യുവതി സുന്ദരിയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സ്ത്രീക്ക് ബോധമുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സ്ത്രീ കിടക്കുന്നത് മോറോസോവ സ്ട്രീറ്റിലെ അപാർട്ട്മെന്റ് ബ്ലോക്കിലെ ബാൽക്കണിയിൽ നിന്ന് കണ്ടവരാണ് പൊലീസിനെ വിളിച്ച് വരുത്തിയത്. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പ് അതിലൂടെ കടന്ന് പോയ രണ്ട് പേരാണ് സ്ത്രീയെ വീണ്ടു മാനഭംഗപ്പെടുത്തിയത്. എന്നാൽ ഇതറിഞ്ഞ പരിസരവാസികൾ ഇതിനെതിരെ ചെറുവിരൽ പോലും അനക്കിയില്ലെന്നും ആരോപണമുണ്ട്.

തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് അവരോട് കാര്യങ്ങൾ ചോദിച്ച് മനസികാക്കി വരുന്നുമുണ്ട്. എന്നാൽ താൻ ബലാത്സംഗത്തിന് ഇരയായോ ഇല്ലയോ എന്ന കാര്യത്തിൽ ഉത്തരം പറയാൻ സ്ത്രീ തയ്യാറായിട്ടില്ല. സ്ത്രീയെ വിവസ്ത്രയാക്കി കാറിൽ നിന്നും വലിച്ചെറിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് യാതൊന്നും വെളിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്.