- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുവയസ്സുള്ള സഹോദരനെയും നാലു വയസ്സുള്ള സഹോദരിയെയും 13-ാം വയസ്സിൽ ബലാൽസംഗം ചെയ്തു; 15-കാരന് അഞ്ച് വർഷം തടവ്
തന്റെ ഇളയസഹോദരനെയും സഹോദരിയെയും ബലാൽസംഗം ചെയ്ത 15-കാരനെ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചു. രണ്ടുവർഷം മുമ്പ് നടന്ന ലൈംഗികാതിക്രമത്തിലാണ് കോടതി വിധി പറഞ്ഞത്. നാലാം വയസ്സിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സഹോദരനാകട്ടെ അഞ്ചാം വയസ്സിലും. സ്‌കൂളിൽനിന്ന് തിരിച്ചുവരുമ്പോൾ അമ്മയോട് പെൺകുട്ടിയാണ് മൂത്ത സഹോദരനിൽനിന്നും ഇങ്ങനെയൊരു മോശമായ സമീപനമുണ്ടായെന്ന് അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിൽ വിവരം നൽകുകയായിരുന്നു. തുടക്കത്തിൽ താൻ കുറ്റമൊന്നു ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തെറ്റു സമ്മതിച്ചു. യുകെയിലെ ലിവർപൂൾ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ സഹോദരിയെ ബലാൽസംഗം ചെയ്തതും സഹോദരനോട് ലൈംഗികാഭിനിവേശത്തോടെ ഇടപെട്ടതും അവൻ സമ്മതിച്ചു. പെൺകുട്ടി പറഞ്ഞതനുസരിച്ച് അമ്മ അവനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അരിശത്തോടെ ഭിത്തിയിൽ ഇടിച്ചുകൊണ്ട് അതൊക്കെ നിഷേധിക്കുകയാണ് ചെയ്തതെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് അമ്മ സോഷ്യൽ സർവീസസിനെ വിവരമറിയിച്ചത്. അവർ പൊലീസിനെയും വിവരമറിയിച്ചു. തന്റെ മക്കളെ നല്ലനിലയ
തന്റെ ഇളയസഹോദരനെയും സഹോദരിയെയും ബലാൽസംഗം ചെയ്ത 15-കാരനെ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചു. രണ്ടുവർഷം മുമ്പ് നടന്ന ലൈംഗികാതിക്രമത്തിലാണ് കോടതി വിധി പറഞ്ഞത്. നാലാം വയസ്സിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. സഹോദരനാകട്ടെ അഞ്ചാം വയസ്സിലും.
സ്‌കൂളിൽനിന്ന് തിരിച്ചുവരുമ്പോൾ അമ്മയോട് പെൺകുട്ടിയാണ് മൂത്ത സഹോദരനിൽനിന്നും ഇങ്ങനെയൊരു മോശമായ സമീപനമുണ്ടായെന്ന് അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിൽ വിവരം നൽകുകയായിരുന്നു. തുടക്കത്തിൽ താൻ കുറ്റമൊന്നു ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് തെറ്റു സമ്മതിച്ചു.
യുകെയിലെ ലിവർപൂൾ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ സഹോദരിയെ ബലാൽസംഗം ചെയ്തതും സഹോദരനോട് ലൈംഗികാഭിനിവേശത്തോടെ ഇടപെട്ടതും അവൻ സമ്മതിച്ചു. പെൺകുട്ടി പറഞ്ഞതനുസരിച്ച് അമ്മ അവനോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അരിശത്തോടെ ഭിത്തിയിൽ ഇടിച്ചുകൊണ്ട് അതൊക്കെ നിഷേധിക്കുകയാണ് ചെയ്തതെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
തുടർന്നാണ് അമ്മ സോഷ്യൽ സർവീസസിനെ വിവരമറിയിച്ചത്. അവർ പൊലീസിനെയും വിവരമറിയിച്ചു. തന്റെ മക്കളെ നല്ലനിലയിൽ വളർത്തണമെന്ന് ആഗ്രഹിച്ച അമ്മയാകട്ടെ, പൊലീസ് അന്വേഷണത്തിനിടെയും കോടതി നടപടികൾക്കിടെയും നിർത്താതെ വിലപിച്ചുകൊണ്ടിരിക്കുകയായിരുന്നു.