കാമുകി പ്രസവവേദനയെടുത്ത് നിലവിളിക്കുമ്പോഴും കാമുകന് അവളെ പ്രാപിക്കാനായിരുന്നു ധൃതി. കാമുകിയുടെ നിലവിളി തന്നെ വികാരഭരിതനാക്കിയെന്ന് പറഞ്ഞ് അവളെ അയാൾ ബലാൽസംഗം ചെയ്തു. അരുതെന്ന് അലറിക്കരഞ്ഞിട്ടും അയാൾ പീഡനം തുടർന്നു. ബലാൽസംഗത്തിനുശേഷം യാതൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അയാൾ പോവുകയും ചെയ്തു.

ബലാൽസംഗം ചെയ്യപ്പെട്ട് ഏതാനും മണിക്കൂറുകൾക്കകം യുവതി ആശുപത്രിയിലാവുകയും ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. ഏഴുവർഷമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതിമാർക്കിടയിലാണ് ഈ സംഭവം അരങ്ങേറിയത്. രാത്രി 11.30-ഓടെ ഇരുവരും കിടപ്പറയിൽ കിടക്കുമ്പോഴാണ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്. യുവതിയുടെ ഞെരക്കവും മൂളലും കേട്ടുണർന്ന കാമുകൻ നോക്കുമ്പോൾ യുവതി നഗ്നയായി നിലത്ത് കുത്തിയിരിക്കുകയാണ്. ഈ കാഴ്ച തന്നെ വികാരഭരിതനാക്കിയെന്നും അയാൾ ലൈംഗിക ബന്ധത്തിലേർപ്പെടുകയുമായിരുന്നുവെന്ന് ഹൾ ക്രൗൺ കോടതിയിൽ വിചാരണയ്ക്കിടെ അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

തനിക്ക് പ്രസവവേദനയാണെന്ന് പറഞ്ഞിട്ടും കാമുകൻ അടങ്ങിയില്ലെന്ന് യുവതി കോടതിയിൽ ബോധിപ്പിച്ചു. ബലാൽസംഗത്തിനുശേഷം കാമുകൻ തന്നെയാണ് യുവതിയെ കുളിപ്പിച്ചതും ആശുപത്രിയിൽ പോകാൻ സഹായിച്ചതും. ആശുപത്രിയിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി, ഗാർഹിക പീഡനത്തിനും ബലാൽസംഗത്തിനും കേസ് കൊടുക്കുകയായിരുന്നു.