- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20-കാരനായ ഫുട്‌ബോൾ താരത്തെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന് സുന്ദരികൾ പിടിയിൽ; പെൺകുട്ടികളുടെ ക്രൂരതകേട്ട് ഞെട്ടി ബ്രിട്ടൻ
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കുന്ന ക്രൂരന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ, യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത യുവതികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുംബ്രിയയിലെ ബാരോ ഇൻ ഫൂൺസിൽനിന്നുള്ള മൂന്ന് യുവതികളാണ് 20-കാരനായ ഫുട്‌ബോൾ താരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിപ്പിച്ച് അബോധാവസ്ഥയിലാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചത്. യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മൂവർസംഘം അവന് മദ്യം കൊടുത്തു. യുവാവിന് മുന്നിൽ പ്രകോപനപരമായി നൃത്തം വെക്കുകയും അവന്റെ മുടിമുറിക്കുകയും നഗ്നനാക്കിയശേഷം ശരീരത്തിലുടനീളം പച്ചക്കറി അരിഞ്ഞുവെക്കുകയും ചെയ്തു. ഇതിനുശേഷമായിരുന്നു കൂട്ടബലാൽസംഗം. സംഭവത്തിൽ കുറ്റം സമിതിച്ച ബ്രോഗൺ ഗില്ലാർഡ് (26), പെയ്ജ് കണ്ണിങ്ങാം (22), ഷാനോൺ ജോൺസ് (20) എന്നിവരെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. ലൈംഗികമായി ആക്രമിക്കുകയെന്നതിനെക്കാൾ യുവാവിനെ അപമാനിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ കോടതിയിൽ ബോധിപ്പിച്ചു. 2015 നവ
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കുന്ന ക്രൂരന്മാരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ, യുവാവിനെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത യുവതികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? കുംബ്രിയയിലെ ബാരോ ഇൻ ഫൂൺസിൽനിന്നുള്ള മൂന്ന് യുവതികളാണ് 20-കാരനായ ഫുട്‌ബോൾ താരത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യപിപ്പിച്ച് അബോധാവസ്ഥയിലാക്കിയശേഷം ക്രൂരമായി പീഡിപ്പിച്ചത്.
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ മൂവർസംഘം അവന് മദ്യം കൊടുത്തു. യുവാവിന് മുന്നിൽ പ്രകോപനപരമായി നൃത്തം വെക്കുകയും അവന്റെ മുടിമുറിക്കുകയും നഗ്നനാക്കിയശേഷം ശരീരത്തിലുടനീളം പച്ചക്കറി അരിഞ്ഞുവെക്കുകയും ചെയ്തു. ഇതിനുശേഷമായിരുന്നു കൂട്ടബലാൽസംഗം. സംഭവത്തിൽ കുറ്റം സമിതിച്ച ബ്രോഗൺ ഗില്ലാർഡ് (26), പെയ്ജ് കണ്ണിങ്ങാം (22), ഷാനോൺ ജോൺസ് (20) എന്നിവരെ കോടതി കുറ്റക്കാരെന്ന് വിധിച്ചു. ലൈംഗികമായി ആക്രമിക്കുകയെന്നതിനെക്കാൾ യുവാവിനെ അപമാനിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ കോടതിയിൽ ബോധിപ്പിച്ചു.
2015 നവംബർ 29-നായിരുന്നു സംഭവം. ഇവർ തങ്ങളുടെ ചെയ്തികൾ വീഡിയോയിൽ ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. ഈ വീഡിയോ പരിശോധിച്ച പ്രീസ്റ്റൺ ക്രൗൺ കോടതി, എല്ലാത്തിനും നേതൃത്വം നൽകിയത് ഗില്ലാർഡാണെന്നും കണ്ടെത്തി. മൂവരെയും ജാമ്യത്തിൽവിട്ട കോടതി, അവരെ സെക്‌സ് ഒഫൻഡേഴ്‌സിന്റെ പട്ടികയിൽപ്പെടുത്തി. ഇവർക്കുള്ള ശിക്ഷ അടുത്തുതന്നെ വിധിക്കും.
അടുത്തുള്ള പബ്ബിനടുത്തുനിന്നാണ് യുവാവിനെ ഇവർ തട്ടിയെടുത്തത്.. പബ്ബിൽനിന്ന് നന്നായി മദ്യപിപ്പിച്ചശേഷം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് കോടതിയിൽ വിചാരണയ്ക്കിടെ യുവാവിന്റെ അമ്മ പറഞ്ഞു. ഇവർ ആരാണെന്ന് യുവാവിന് അറിയാമായിരുന്നില്ലെന്നും അവർ പറഞ്ഞു. യുവാവിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വോഡ്ക നൽകി പൂസ്സാക്കിയശേഷം മകനെ ഉപദ്രവിക്കുകയായിരുന്നുവെന്നും അവർ കോടതിയെ അറിയിച്ചു. വിചാരണ വേളയിൽ യുവാവ് കോടതിയിൽ ഹാജരായിരുന്നില്ല. യുവതികൾ പകർത്തിയ വീഡിയോ കോടതി തെളിവായി സ്വീകരിക്കുകായിരുന്നു.