യുവാവിനെ രണ്ടുതവണ ബലാൽസംഗം ചെയ്ത കേസിൽ 26-കാരിയെ കോടതിയിൽ ഹാജരാക്കി. ലണ്ടനിലെ സൗത്ത് ഷീൽഡ്‌സിൽനിന്നുള്ള കാത്തി ബ്രെണ്ണനെതിരായ വിചാരണയാണ് ന്യൂകാസിൽ ക്രൗൺ കോടയിയിൽ ആരംഭിച്ചത്. ജനുവരിയിലാണ് ഇവർ യുവാവിനെ ബലാൽസംഗത്തിനിരയാക്കിയത്.

കുറ്റം നിഷേധിക്കാനോ മറ്റോ കോടതി അനുമതി നൽകിയില്ല. വിചാരണയുടെ ഭാഗമായി യുവതിയുടെ പേര് സ്ഥിരീകരിക്കൽമാത്രമാണ് ആദ്യദിനം നടന്നത്. വിചാരണ നാലുദിവസമെങ്കിലും നീണ്ടുനിൽക്കുമെന്ന് പ്രോസിക്യൂട്ടർ ജൂലി ക്ലെമിസ്റ്റൺ പറഞ്ഞു. ബലാൽസംഗക്കുറ്റത്തിന് അറസ്റ്റിലായ യുവതിയെക്കാണാൻ ന്യൂകാസിൽ കോടതിയിൽ ധാരളം പേരെത്തിയിരുന്നു.

ബ്രെണ്ണന് ജാമ്യമനുവദിച്ച കോടതി സെപ്റ്റംബർ 25ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ഉത്തരവിട്ടു. അന്നേ ദിവസം കോടതിയിൽ ഹാജരാകണമെന്ന് ബ്രെണ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനിരയായ യുവാവിന്റെ വിവരങ്ങളോ ആക്രമണത്തിന്റെ മറ്റ് വിശദാംശങ്ങളോ കോടതി പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബർ 25ന് വിചാരണ ആരംഭിക്കുമ്പോൾ തീർച്ചയായും ഹാജരാകാമെന്ന ഉറപ്പിലാണ് ബ്രെണ്ണന് ജാമ്യം അനുവദിച്ചിട്ടുള്ളത്.