നോർത്ത് ലണ്ടനിലെ ഹാനി ഹെർസിയെന്ന 36കാരി ഖുറാൻ പഠിപ്പിക്കുന്ന, മതപ്രഭാഷണം നടത്തുന്ന മുഖം പോലും മറച്ച് പുറത്ത് കാണിക്കാതെ നടക്കുന്ന മാതൃകാ വനിതയാണ്.എന്നാൽ ഇപ്പോഴിതാ ഒരു 14 വയസുകാരനെ ഒരു വർഷത്തോളം പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ഇവർ വിചാരണ നേരിടുകയാണ്. ഇവരെ കാത്തിരിക്കുന്നത് ആജീവനാന്ത ജയിൽ വാസമാണെന്നും സൂചനയുണ്ട്. തന്റെ അടുത്ത് ഖുറാൻ പഠിക്കാൻ വന്ന കൗമാരക്കാരനെയാണ് ഇവർ യാതൊരു നെറിയുമില്ലാതെ പീഡിപ്പിച്ചിരിക്കുന്നത്.

2014നും 2015നും ഇടയിലുള്ള ഒരു വർഷക്കാലത്തിനിടെയാണ് ഈ സ്ത്രീ 14കാരനുമായി ബലപ്രയോഗത്തിലൂടെ നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ ഈ കൗമാരക്കാരനെ ഹെർസി നിരവധി തവണ ചുംബിച്ചിരുന്നുവെന്നും ആരോപണമുണ്ട്. കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി ഇന്നലെ ലണ്ടനിലെ വുഡ് ഗ്രീൻ ക്രൗൺ കോടതിയിൽ ഹെർസിയെത്തിയിരുന്നു. മുഖം പോലും മറച്ചുള്ള കറുത്ത ശിരോവസ്ത്രമണിഞ്ഞായിരുന്നു ഈ സ്ത്രീ കോടതിയിൽ എത്തിയത്. എന്നാൽ ഡോക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇവർ തന്റെ മുഖാവരണം മാറ്റാൻ നിർബന്ധിതയായിരുന്നു.

തന്റെ മേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഈ സ്ത്രീ ശക്തമായി നിഷേധിച്ചിരിക്കുകയാണ്. വിചാരണക്കിടെ ഒരു അറബിക്ക് ട്രാൻസിലേറ്ററുടെ സഹായം പ്രതിഭാഗം വക്കീൽ ആവശ്യപ്പെട്ടെങ്കിലും ജഡ്ജ് റോസ ഡീൻ ഇത് നിഷേധിക്കുയായിരുന്നു. തനിക്ക് ചില വാക്കുകൾ മനസിലാകാത്തതിനാൽ ഇന്റർപ്രെട്ടറെ വേണമെന്നായിരുന്നു ബാരിസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി ഹെർസി കോടതിയിൽ ബോധിപ്പിച്ചത്. വിചാരണ വീണ്ടും ഓഗസ്റ്റിൽ നടക്കുമെന്നും അതിനിടെ ജാമ്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ അംഗീകരിക്കാമെന്നും ജഡ്ജ് ഡീൻ പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞു.