- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളുപ്പിന് ടാക്‌സി പിടിച്ച യുവതികൾ ഡ്രൈവറെ കത്തിമുനയിൽ നിർത്തി ബലാൽസംഗം ചെയ്തു; പരാതിയുമായി ടാക്‌സി ഡ്രൈവർ രംഗത്ത്
കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത യുവതികൾക്കെതിരെ പരാതിയുമായി ടാക്‌സി ഡ്രൈവർ രംഗത്ത്. ഒഹയോയിൽനിന്നുള്ള ബ്രിട്ടാനി കാർട്ടറും കോറി ജാക്‌സണുമാണ് ആൺസുഹൃത്തിന്റെ സഹായത്തോടെ ഡ്രൈവറെ പീഡിപ്പിച്ചത് ഇക്കൊല്ലം ജനുവരി 28-നാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവാണ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. തുടർന്ന് ബ്രിട്ടാനിയും കോറിയും ഡ്രൈവറെ ബലാൽസംഗം ചെയ്യുകയായിരുന്നു. ജനുവരി 28-ന് പുലർച്ചെ നാലരയോടെയാണ് ബ്രിട്ടാനി(23)യും കോറി(20)യും ഒരു യുവാവിനൊപ്പം കാറിൽ കയറിയത്. പീഡനത്തിനുശേഷം ഡ്രൈവറുടെ പേഴ്‌സിലുണ്ടായിരുന്ന 32 ഡോളറും ഇവർ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കേസിന്റെ വഴിതിരിച്ചുവിടാനായിരിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. ആക്രമണത്തിനുശേഷ പ്രതികൾ ഓടിരക്ഷപ്പെട്ടു. ഡ്രൈവർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കോറിയെ ഇതേവരെ പിടികിട്ടിയിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്ത ബ്രിട്ടാനി ഇപ്പോൾ ഹാൻകോക്ക് കൗണ്ടി ജയിലിലാണു
കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത യുവതികൾക്കെതിരെ പരാതിയുമായി ടാക്‌സി ഡ്രൈവർ രംഗത്ത്. ഒഹയോയിൽനിന്നുള്ള ബ്രിട്ടാനി കാർട്ടറും കോറി ജാക്‌സണുമാണ് ആൺസുഹൃത്തിന്റെ സഹായത്തോടെ ഡ്രൈവറെ പീഡിപ്പിച്ചത് ഇക്കൊല്ലം ജനുവരി 28-നാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവാണ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയത്. തുടർന്ന് ബ്രിട്ടാനിയും കോറിയും ഡ്രൈവറെ ബലാൽസംഗം ചെയ്യുകയായിരുന്നു.
ജനുവരി 28-ന് പുലർച്ചെ നാലരയോടെയാണ് ബ്രിട്ടാനി(23)യും കോറി(20)യും ഒരു യുവാവിനൊപ്പം കാറിൽ കയറിയത്. പീഡനത്തിനുശേഷം ഡ്രൈവറുടെ പേഴ്‌സിലുണ്ടായിരുന്ന 32 ഡോളറും ഇവർ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കേസിന്റെ വഴിതിരിച്ചുവിടാനായിരിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു.
ആക്രമണത്തിനുശേഷ പ്രതികൾ ഓടിരക്ഷപ്പെട്ടു. ഡ്രൈവർ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കോറിയെ ഇതേവരെ പിടികിട്ടിയിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്ത ബ്രിട്ടാനി ഇപ്പോൾ ഹാൻകോക്ക് കൗണ്ടി ജയിലിലാണുള്ളത്. ഇവർക്ക് 60,000 ഡോളറിന്റെ ജാമ്യം കോടതി വിധിച്ചിട്ടുണ്ട്.