തലശേരി: തലശേരി ചിത്രകലാവിദ്യാലയത്തിലെ പീഡനവുമായി ബന്ധപ്പെട്ടുള്ള പരാതിയിൽപ്രിൻസിപ്പൽ രവീന്ദ്രനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതായി ചിത്രകലാവിദ്യാലയം എതിക്സ് കമ്മിറ്റി അറിയിച്ചു. സ്ഥാപനത്തിൽ പരാതിക്കാരിയായ യുവതിയെ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമിക്കുകയായിരുന്നുവെന്നും ഇവരെ സ്ഥിരപ്പെടുത്തുമെന്നും പ്രമോഷൻ നൽകുമെന്നും വാഗ്ദ്ധാനം ചെയ്തുകൊണ്ടു വഴിവിട്ട രീതിയിൽ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയിൽ കഴമ്പുണ്ടെന്നും അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ സ്്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളുംമറ്റു ജീവനക്കാരുമുൾപ്പെടെ ഒൻപതുപേർക്കെതിരെ പൊലിസ് ചുമത്തിയ കേസ് അവരെ വീട്ടിൽ പോയി സംസാരിച്ചുവെന്ന കുറ്റത്തിനാണ്. സ്ഥാപനത്തിന് അപകീർത്തികരമായ രീതിയിലുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമുഖ ചിത്രകാരന്മാർ ഉൾപ്പെടെയുള്ള സംഘം യുവതിയുടെ വീട്ടിലെത്തി അനുനയ ശ്രമം നടത്തിയത്. കേസ് പിൻവലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇതു പിന്നീട് പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയായി മാറുകയായിരുന്നു.

ചക്കരക്കൽ പൊലിസിലാണ് യുവതി പരാതി നൽകിയത്. എന്നാൽ ഇവരുടെ മൊഴി വീണ്ടുമെടുത്തതിനു ശേഷം കേസ് തലശേരി ടൗൺ പൊലിസ് സ്റ്റേഷനിലേക്കു മാറ്റുമെന്നുപൊലിസ് അറിയിച്ചു. സംഭവത്തിനു ശേഷം പ്രിൻസിപ്പൽ ഒളിവിലാണ്.കുറ്റാരോപിതനായ ഇദ്ദേഹം യുവതിയുടെ ഫോണിലേക്ക് അയച്ച സന്ദേശങ്ങൾ ഉൾപ്പെടെ പൊലിസ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രിൻസിപ്പിൽ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും തന്റെ പരാതി സ്ഥാപനമേധാവികൾ പൂഴ്‌ത്തിയെന്നും ഇവർ പൊലിസിന് നൽകിയി പരാതിയിൽപറയുന്നുണ്ട്.

പ്രിൻസിപ്പാലിനെ രക്ഷിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിനായി തന്നെ വീട്ടിൽ വന്നു കേസ് ഒഴിവാക്കാനായി വീട്ടിൽ വന്നു ഭീഷണിപ്പെടുത്തിയതിനാണ് ഇവർക്കെതിരെയും പരാതി നൽകിയത്. ചിത്രകലാവിദ്യാലയത്തിലെ ഓഫിസ് മുറിയിൽ വച്ചാണ് നിരവധി തവണ തന്നോടു അപമര്യാദയായി പെരുമാറിയത്. ഇതുകൂടാതെ നിരന്തരം ഫോൺ വിളിച്ചും മെസേജ് അയച്ചും ബുദ്ധിമുട്ടിക്കുകയും ചെയ്തു. തന്റെ കൂടെ യാത്രചെയ്യാൻ പ്രിൻസിപ്പാൾ നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും താൻവഴങ്ങിയില്ലെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ഇതിന്റെ വൈരാഗ്യത്തിൽ യുവതിയെ വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ യുവതിയെ സ്ഥാപനത്തിലെ അദ്ധ്യാപികയാക്കി സ്ഥാനകയറ്റം നൽകാനുള്ള തീരുമാനത്തെയും പ്രിൻസിപ്പാൽ എതിർത്തതായി യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. സംസ്ഥാനത്തെ തന്നെ പ്രമുഖചലച്ചിത്ര സംവിധായകനും ചിത്രകാരമാരന്മാരും ഉൾപ്പെടുന്ന കമ്മിറ്റിയാണ് തലശേരിയുടെ അഭിമാനമായ സഥാപനംനടത്തിക്കൊണ്ടുപോകുന്നത്. വിഷയം പരിഹരിക്കാൻ ഇവർ നടത്തിയ ഇടപെടലുകളും കേസിൽ കലാശിച്ചിരിക്കുകയാണ്.