- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ യുവതിയെ തോക്കുചൂണ്ടി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൈനാകപ്പള്ളി സ്വദേശി അരുൺ അറസ്റ്റിൽ; തോക്കും കണ്ടെടുത്തു; പിടികൂടാനുള്ള നാസറിനായി അന്വേഷണം ഊർജിതം; പ്രതികൾ രണ്ടും യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കൾ
കൊല്ലം: കൊച്ചിയിൽ തോക്ക് ചൂണ്ടി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. കൊല്ലം കുന്നത്തൂർ മൈനാകപ്പള്ളി സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. തോക്കും ഇയാളിൽ നിന്ന് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതിയായ നാസറിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജനുവരി 29നായിരുന്നു സംഭവം. വൈറ്റിലയ്ക്ക് അടുത്ത് തൈക്കുടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് അവരെ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി നൽകിയത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് അരുണും, നാസറും. ഭർത്താവിന്റെ രണ്ട് അടുത്ത സുഹൃത്തുക്കൾ വീട്ടിൽ കടന്നുകയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. പിടികൂടാനുള്ള നാസർ കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതിയാണ്. യുവതിയുടെ നഗ്‌നചിത്രങ്ങളും പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു.
കൊല്ലം: കൊച്ചിയിൽ തോക്ക് ചൂണ്ടി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിലായി. കൊല്ലം കുന്നത്തൂർ മൈനാകപ്പള്ളി സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. തോക്കും ഇയാളിൽ നിന്ന് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതിയായ നാസറിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ജനുവരി 29നായിരുന്നു സംഭവം. വൈറ്റിലയ്ക്ക് അടുത്ത് തൈക്കുടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് അവരെ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി നൽകിയത്.
യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് അരുണും, നാസറും. ഭർത്താവിന്റെ രണ്ട് അടുത്ത സുഹൃത്തുക്കൾ വീട്ടിൽ കടന്നുകയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്.
പിടികൂടാനുള്ള നാസർ കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതിയാണ്.
യുവതിയുടെ നഗ്‌നചിത്രങ്ങളും പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു.
Next Story