- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വയസ്സുകാരിയെ പീഡിപ്പിച്ചതിന് റിട്ടയേഡ് പ്രൊഫസർ അറസ്റ്റിലായ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപിച്ച് നാട്ടുകാർ; പ്രൊഫസർ മുഹമ്മദ് സാലിയുടെ അറസറ്റ് പെരിങ്ങമല ഇഖ്ബാൽ കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ഭാഗമെന്ന് ആരോപിച്ച് ഒരു വിഭാഗം.;ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കാരണമെന്നും സൂചന
തിരുവനന്തപുരം:നെടുമങ്ങാട് വഞ്ചുവത്ത് റിട്ടയേർഡ് അദ്ധ്യാപകൻ നാല് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന വാർത്ത കെട്ടിച്ചമച്ചതും കള്ളക്കേസുണ്ടാക്കി കുടുക്കിയതെന്നും ആരോപണം. പെരിങ്ങമല ഇഖ്ബാൽ കോലേജിലെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് മുൻപ് നിലനിന്നിരുന്ന ചില വിഷയങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നാണ് ഇപ്പോൾ ഉയർന്ന് വരുന്നത്. ഇഖ്ബാൽ എജ്യൂക്കേഷൻ സൊസൈറ്റിയുടെ ഭാരവാഹിയായിരുന്നു പീഡനക്കേസിൽ ഇപ്പോൾ റിമാൻഡിലുള്ള മുഹമ്മദ് സാലി. ട്രസ്റ്റ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് ഷുക്കൂർ എന്നയാൾക്ക് മുഹമ്മദ് സാലിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആരോപണത്തിന് പിന്നിൽ എന്നാണ് ആരോപണം. പ്രദേശത്ത് ഇത് സംബന്ധിച്ച് ചില പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മുൻപ് ട്രസ്റ്റ് ഭാരവാഹിയായി ഷുക്കൂറിനോട് മത്സരിച്ച് മുഹമ്മദ് സാലി പരാജയപ്പെട്ടിരുന്നു. പിന്നീട് ഷുക്കൂറിന്റെ നേതൃത്വത്തിൽ ട്രസ്റ്റിന്റെ പ്രവർത്തനം വൻ വീഴ്ചകൾക്കാണ് സൊസൈറ്റി സാക്ഷ്യം വഹിച്ചത്. അദ്ധ്യാപകർക്കും മറ്റും കണക്കിലധികം സ്വാതന്ത്ര്യം നൽകിയും വിദ്യാർത്ഥികൾക്ക് മേൽ കൃത്യമായ മേൽന
തിരുവനന്തപുരം:നെടുമങ്ങാട് വഞ്ചുവത്ത് റിട്ടയേർഡ് അദ്ധ്യാപകൻ നാല് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന വാർത്ത കെട്ടിച്ചമച്ചതും കള്ളക്കേസുണ്ടാക്കി കുടുക്കിയതെന്നും ആരോപണം. പെരിങ്ങമല ഇഖ്ബാൽ കോലേജിലെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് മുൻപ് നിലനിന്നിരുന്ന ചില വിഷയങ്ങളാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നാണ് ഇപ്പോൾ ഉയർന്ന് വരുന്നത്. ഇഖ്ബാൽ എജ്യൂക്കേഷൻ സൊസൈറ്റിയുടെ ഭാരവാഹിയായിരുന്നു പീഡനക്കേസിൽ ഇപ്പോൾ റിമാൻഡിലുള്ള മുഹമ്മദ് സാലി. ട്രസ്റ്റ് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് ഷുക്കൂർ എന്നയാൾക്ക് മുഹമ്മദ് സാലിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആരോപണത്തിന് പിന്നിൽ എന്നാണ് ആരോപണം. പ്രദേശത്ത് ഇത് സംബന്ധിച്ച് ചില പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
മുൻപ് ട്രസ്റ്റ് ഭാരവാഹിയായി ഷുക്കൂറിനോട് മത്സരിച്ച് മുഹമ്മദ് സാലി പരാജയപ്പെട്ടിരുന്നു. പിന്നീട് ഷുക്കൂറിന്റെ നേതൃത്വത്തിൽ ട്രസ്റ്റിന്റെ പ്രവർത്തനം വൻ വീഴ്ചകൾക്കാണ് സൊസൈറ്റി സാക്ഷ്യം വഹിച്ചത്. അദ്ധ്യാപകർക്കും മറ്റും കണക്കിലധികം സ്വാതന്ത്ര്യം നൽകിയും വിദ്യാർത്ഥികൾക്ക് മേൽ കൃത്യമായ മേൽനോട്ടമോ നടത്താതെ കുത്തഴിഞ്ഞ പ്രവർത്തനവും നടടത്തുന്നു എന്ന് കാണിച്ച് മുഹമ്മദ് സാലി കോടതിയെ സമീപിക്കുകയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യിക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരഞ്ഞെടുപ്പിൽ മുഹമ്മദ് സാലി ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളിലും കോളേജിലും പ്രവർത്തിക്കുന്നവർക്ക് മുഹമ്മദ് സാലിയെക്കുറിച്ച് വലിയ മതിപ്പാണ്. ഇങ്ങനെയൊരു വാർത്ത വന്നപ്പോൾ വിശ്വസിക്കാനായില്ലെന്നാണ് ഇഖ്ബാൽ കോളേജിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും മറ്റും പ്രതികരിച്ചത്. മുൻപ് സ്‌കൂളിലെ കായികാധ്യാപനുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ഹെഡ്‌മിസ്ട്രസിനെതിരെയും സാലി നിലപാടെടുത്തിരുന്നു. സ്‌കൂളിലെ കായികാധ്യാപകനെ പത്താംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായിട്ടാണ് നിയമിച്ചത്. എന്നാൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൽക്കു വേണ്ടി കൂടി അദ്ധ്യാപകന്റെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് ഹെഡ്‌മിസ്ട്രസും അന്നത്തെ ഭാരവാഹിയായിരുന്ന ഷുക്കൂറും ചേർന്ന് തടഞ്ഞിരുന്നു. പിന്നീട് സാലി നൽകിയ പരാതിയിൽ ഹെഡ്‌മിസ്ട്രസിന് സസ്പെൻഷനും ലഭിച്ചു.
മുഹമ്മദ് സാലിയുടെ സമീപത്തുള്ള വീട്ടിലെ കൂട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ്. രാവിലെ മുതിർന്ന കൂട്ടിയെ സ്‌കൂളിലേയ്ക്ക് അയക്കാൻ പോകാൻ വേണ്ടി ഇളയകുഞ്ഞിനെ അയാളുടെ വീട്ടിൽ നിർത്തിയതായിരുന്നു. സ്‌കൂളിൽ കൊണ്ടുവിടാൻ പോയി തിരികെ വന്നപ്പോഴാണ് റിട്ട. പ്രൊഫസർ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടി അമ്മയോട് പറയുന്നത്. ഉടൻ തന്നെ അമ്മ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും പരാതി നൽകുകയും ചെയ്തിരുന്നു. ' താൻ മുതിർന്ന കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടു വിടാൻ പോയ സമയത്തു മുഹമ്മദ് സാലി പെൺകുഞ്ഞിനെ കാർ പോർച്ചിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു വീട്ടമ്മ നെടുമങ്ങാട് സ്റ്റേഷനിൽ നൽകിയ പരാതി.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പോസ്റ്ററിൽ ഉൾപ്പടെ അച്ചടിച്ച് വരുന്ന ആരോപണങ്ങൾ അടിസ്താനരഹിതമാമെന്ന് നെടുമങ്ങാട് സബ് ഇൻസ്പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. അന്വേഷണവുമായി മുഹമ്മദ് സാലി സഹകരിച്ചുവെന്നും ട്രസ്റ്റിലെ പ്രശ്നങ്ങളുമായി ഈ കേസിന് ബന്ധമില്ലെന്നും സബ് ഇൻസ്പെക്ടർ പറയുന്നു. വർഷങ്ങളായി മുഹമ്മദ് സാലിയുടെ അയൽവാസികളായിരുന്നവരാണ് പരാതിക്കാരെന്നും എസ്ഐ പറയുന്നു.കേസ് സംശയാസ്പതമായ സാഹചര്യത്തിൽ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.
പീഡിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. കുട്ടിയെ ശരിയല്ലാത്ത രീതിയിൽ തൊടുകയാണ് ഇയാൾ ചെയ്തത്. എന്നാൽ നാട്ടുകാർക്കിടയിൽ പ്രതിയെക്കുറിച്ച് അത്ര മോശമായ അഭിപ്രായമല്ല നിലവിലുള്ളത്. പ്രത്യേകിച്ച് സംശയിക്കേണ്ട സംഭവങ്ങൾ പ്രതിയുടെ ഭാഗത്തു നിന്ന് ഇതിന് മുൻപ് രിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അത്തരം പരാതികൾ ലഭിച്ചിട്ടില്ലെന്നും നെടുമങ്ങാട് എസ്.ഐ. പറഞ്ഞു. ഇതിനു മുമ്പ് സമാനമായതോ മറ്റേതെങ്കിലും തരത്തിലുമുള്ള കേസ് ഇയാളുടെ പേരിൽ പൊലീസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എസ്.ഐ. നേരത്തെ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.