- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലു തിരുമ്മാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പാമ്പാടി ആശ്വാസഭവൻ ഉടമയായ പാസ്റ്റർ ഒളിവിൽ: പിടികൂടാൻ സ്പെഷൽ സ്ക്വാഡ്
കോട്ടയം: കോട്ടയം ജില്ലയിലെ പ്രമുഖ ആശ്രയകേന്ദ്രമായി അറിയപ്പെടുന്ന പാമ്പാടി ആശ്വാസഭവനെപ്പറ്റി ഒട്ടും ആശ്വാസം തരാത്ത വാർത്തകൾ പുറത്തുവരുന്നു. തടവുപുള്ളികളുടെ അശരണരായ മക്കളെ സംരക്ഷിക്കുന്നവരായി കരുതപ്പെട്ടിരുന്ന ആശ്വാസഭവൻ അവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുകയും ചെയ്യുന്നതായാണ് കേസുണ്ടായിരിക്കുന്നത്. പീഡനക്കേസിനെ തുടർന്ന് ഒളിവിലായ, പെന്തക്കോസ്റ്റ് പാസ്റ്ററും ആശ്വാസഭവൻ ഉടമയുമായ ജോസഫ് മാത്യുവിനെത്തേടി പൊലീസ് പരക്കം പായുകയാണ്. ഇയാളെ കണ്ടെത്താനായി കാഞ്ഞിരപ്പള്ളി ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരിക്കുകയാണ്. കോട്ടയത്തെ അറിയപ്പെടുന്ന പാസ്റ്ററായ ജോസഫ് മാത്യു (പാപ്പ)വിന്റെ പീഡനകഥ പുറത്തുവന്നത് ആരോരുമില്ലാത്ത പെൺകുട്ടിയുടെ പരാതിയിലാണ്. പോക്‌സോ പ്രകാരം പാമ്പാടി പൊലീസ് കേസ് എടുത്തുവെങ്കിലും കേസ് ഒതുക്കാനുള്ള ചരടുവലികളുമായി അണിയറയിൽ പാസ്റ്റർ സജീവം. അത്താഴത്തിനുശേഷമാണത്രേ ജോസഫ് മാത്യുവിന്റെ നിറം മാറുന്നത്. പാപ്പയ്ക്കു രാത്രിയായാൽ കാലു കഴയ്ക്കും. കഴയ്ക്കൽ മാറ്റാ
കോട്ടയം: കോട്ടയം ജില്ലയിലെ പ്രമുഖ ആശ്രയകേന്ദ്രമായി അറിയപ്പെടുന്ന പാമ്പാടി ആശ്വാസഭവനെപ്പറ്റി ഒട്ടും ആശ്വാസം തരാത്ത വാർത്തകൾ പുറത്തുവരുന്നു. തടവുപുള്ളികളുടെ അശരണരായ മക്കളെ സംരക്ഷിക്കുന്നവരായി കരുതപ്പെട്ടിരുന്ന ആശ്വാസഭവൻ അവരെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുകയും ചെയ്യുന്നതായാണ് കേസുണ്ടായിരിക്കുന്നത്.
പീഡനക്കേസിനെ തുടർന്ന് ഒളിവിലായ, പെന്തക്കോസ്റ്റ് പാസ്റ്ററും ആശ്വാസഭവൻ ഉടമയുമായ ജോസഫ് മാത്യുവിനെത്തേടി പൊലീസ് പരക്കം പായുകയാണ്. ഇയാളെ കണ്ടെത്താനായി കാഞ്ഞിരപ്പള്ളി ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരിക്കുകയാണ്. കോട്ടയത്തെ അറിയപ്പെടുന്ന പാസ്റ്ററായ ജോസഫ് മാത്യു (പാപ്പ)വിന്റെ പീഡനകഥ പുറത്തുവന്നത് ആരോരുമില്ലാത്ത പെൺകുട്ടിയുടെ പരാതിയിലാണ്. പോക്‌സോ പ്രകാരം പാമ്പാടി പൊലീസ് കേസ് എടുത്തുവെങ്കിലും കേസ് ഒതുക്കാനുള്ള ചരടുവലികളുമായി അണിയറയിൽ പാസ്റ്റർ സജീവം.
അത്താഴത്തിനുശേഷമാണത്രേ ജോസഫ് മാത്യുവിന്റെ നിറം മാറുന്നത്. പാപ്പയ്ക്കു രാത്രിയായാൽ കാലു കഴയ്ക്കും. കഴയ്ക്കൽ മാറ്റാൻ തിരുമ്മണം, പാപ്പായുടെ വേദന പോകും വരെ. കുട്ടികൾ പാപ്പായായി കാണുന്നതിനാൽ വീട്ടുകാർക്കും മറ്റ് അന്തേവാസികൾക്കും തെല്ലും സംശയവും തോന്നിയില്ല.
ബന്ധുക്കൾ ആശ്വാസഭവനിലെത്തിച്ച ഇടുക്കി സ്വദേശിനിയായ നിർധന പെൺകുട്ടി രാത്രി കാലുതടവാനെത്തിയപ്പോൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി പിറ്റേന്ന് തന്നെ ആരുമറിയാതെ നാട്ടിലേക്ക് പോയി. ഈ കുട്ടിയുടെ അച്ഛൻ മരിച്ചുപോയതാണ്. അമ്മ മനോരോഗ ചികിത്സയിലും. കുട്ടി പിന്നീട് ചൈൽഡ് ലൈനിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസിന് കൈമാറി. വിവരം അറിഞ്ഞതോടെ തന്റെ ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ഇയാൾ രക്ഷപ്പെടാൻ ശ്രമം നടത്തി.
കോൺഗ്രസിലെ പ്രമുഖനും സിപിഎമ്മിലെ മുൻ എംഎൽഎയും ആശ്വാസഭവനുമായി ഏറ്റവും അടുത്ത ബന്ധമുണ്ട്. പൊലീസ് കേസെടുക്കുമെന്ന് ഉറപ്പായതോടെ ഇയാൾ ഒളിവിൽ പോയതായാണ് വിവരം. ആശ്വാസഭവനിലെ ചില പുരുഷസ്റ്റാഫ് അന്തേവാസികളായ ആൺകുട്ടികളോടു മോശമായി പെരുമാറുന്നുവെന്നു ചൈൽഡ് ലൈനു സൂചന ലഭിച്ചതിനെത്തുടർന്ന് അവിടത്തെ മുഴുവൻ കുട്ടികളിൽനിന്നു മൊഴിയെടുക്കുമെന്നു പൊലീസ് അറിയിച്ചു.
സമാനമായ രീതിയിൽ ലൈംഗിക പീഡനം നേരത്തേ ഉണ്ടായെങ്കിലും പാപ്പാ രക്ഷപ്പെട്ടു. ഇടതു- വലതു നേതൃനിരയിലുള്ള ഉന്നത ബന്ധമാണ് തുണച്ചത്. ഇക്കുറി പക്ഷേ പരാതി ചൈൽഡ് ലൈനിൽ എത്തിയതിനാൽ പണി പാളി. രണ്ടു വർഷം മുമ്പ് ഇവിടെ നിന്നും ഒരു ആൺകുട്ടി ഒളിച്ചോടി പോയി. നാലു ദിവസത്തിനുശേഷം പൊലീസ് പിടികൂടിയപ്പോൾ കുട്ടി പറഞ്ഞത് പ്രകൃതിവിരുദ്ധ പീഡനത്തിന്റെ കഥകൾ. പക്ഷേ ഈ കേസും പാപ്പാ മുക്കി. തണലായത് ഇടത്- വലതു നേതാക്കളുടെ അനന്തമായ സൗഹൃദം. അക്കാലത്ത് ബിജെപിയുടെ നേതൃത്വത്തിൽ ഇവിടെ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. പിന്നീട് ഇക്കൂട്ടരെയും ഒതുക്കി. ഇക്കുറി ഉടമ മുങ്ങിയിട്ടും രാഷ്ട്രീയ പാർട്ടികൾ അറിഞ്ഞ ഭാവം നടിച്ചിട്ടില്ല.
മാതാപിതാക്കൾ നഷ്ടപ്പെട്ട, നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ആശ്വാസം നൽകാനായാണ് മാത്യു ആശ്വാസ ഭവൻ തുടങ്ങിയത്. സാമ്പത്തികമായി ഏറെ മെച്ചമുള്ള പരിപാടിയാണ് ഇതെന്ന് മനസിലായി. നിരാശ്രയരായ കുട്ടികൾക്കുള്ള വിവാഹമാണ് മറ്റൊരു പരിപാടി. സർക്കാർ ധനസഹായത്തിന് പുറമേ വിദേശ മലയാളികളുടെ സഹായവും ഇഷ്ടം പോലെ ലഭിക്കും. കൂടാതെ കുട്ടികളെ സ്പോൺസർ ചെയ്യിക്കും. അതുവഴിയും സ്ഥാപനത്തിന് നേട്ടം.
രണ്ടുവർഷം മുമ്പ് ഒരു സ്‌കൂളും തുറന്നു. ഫീസ് ഇല്ലാത്ത പഠനമെന്നായിരുന്നു കൊട്ടിഘോഷിക്കൽ. പക്ഷേ വൈകാതെ കാര്യം പിടികിട്ടി. അഡ്‌മിഷനാണ് ഫ്രീ. പഠിക്കണമെങ്കിൽ കാശു നൽകണം.