- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് മണിക്കൂർ നേരം ക്രൂര പീഡനത്തിനിരയായി മുപ്പത്തെട്ടുകാരി; പീഡനം നടന്നത് വാഹനത്തിലും പുറത്തും;സ്റ്റേഷനിൽ പരാതിപെട്ടിട്ടും കേസെടുക്കാൻ തയാറാവാതെ പൊലീസുകാർ; ഒടുിവിൽ കേസെടുത്തത് റെയിൽവേ പൊലീസ്
ഭോപ്പാൽ: പീഡന പരമ്പര രാജ്യത്ത് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇത്തവണ മുപ്പെത്തിയെട്ടുകാരിയായ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. അഞ്ച് പേർ ചേർന്ന് ഏഴു മണിക്കൂറോളം പീഡിപ്പിക്കുകയായിരുന്നു.ഭോപ്പാലിലെ ഒബൈദുള്ളഗഞ്ച് റെയിൽവെ സ്റ്റേഷനു സമീപം ബുധനി ജില്ലയിലെ സെഹോറിൽ ജോലിചെയ്യുന്ന സത്രീയാണ് അതിക്രൂര പീഡനത്തിന് ഇരയായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സ്ത്രീക്കെതിരെ അതിക്രമം നടന്നത്. ഉടൻ തന്നെ ഇവർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഒബൈദുള്ളഗഞ്ച് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ കേസെടുക്കാൻ തയാറാവാതെ റെയിൽവെ പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞ് യുവതിയെ തിരിച്ചയച്ചു.തുടർന്ന് യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച റെയിൽവെ പൊലീസ് പരാതി എടുക്കുകയായിരുന്നു. ഒബൈദുള്ളഗഞ്ച് റെയിൽവെ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ബുധനിയിലേക്കു പോകാൻ നിൽക്കുകയായിരുന്ന യുവതി ഒരു പരിചയക്കാരനെ കാണാൻ ഇടയായി. മറ്റൊരാളുടെ ബൈക്കിൽ ഇയാൾ യുവതിക്ക് യാത്ര വാഗ്ദാനം ചെയ്തു.ഇയാളെ വിശ്വസിച്ച് ബൈക്കിൽ കയറിയ യുവതി ബുധനിക്കു സമീപം വിജനമായ സ്ഥലത്തായിരുന്നു എത്തപ്പെട്ടത്. ഇവ
ഭോപ്പാൽ: പീഡന പരമ്പര രാജ്യത്ത് തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇത്തവണ മുപ്പെത്തിയെട്ടുകാരിയായ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. അഞ്ച് പേർ ചേർന്ന് ഏഴു മണിക്കൂറോളം പീഡിപ്പിക്കുകയായിരുന്നു.ഭോപ്പാലിലെ ഒബൈദുള്ളഗഞ്ച് റെയിൽവെ സ്റ്റേഷനു സമീപം ബുധനി ജില്ലയിലെ സെഹോറിൽ ജോലിചെയ്യുന്ന സത്രീയാണ് അതിക്രൂര പീഡനത്തിന് ഇരയായത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സ്ത്രീക്കെതിരെ അതിക്രമം നടന്നത്. ഉടൻ തന്നെ ഇവർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഒബൈദുള്ളഗഞ്ച് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ കേസെടുക്കാൻ തയാറാവാതെ റെയിൽവെ പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞ് യുവതിയെ തിരിച്ചയച്ചു.തുടർന്ന് യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച റെയിൽവെ പൊലീസ് പരാതി എടുക്കുകയായിരുന്നു.
ഒബൈദുള്ളഗഞ്ച് റെയിൽവെ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ബുധനിയിലേക്കു പോകാൻ നിൽക്കുകയായിരുന്ന യുവതി ഒരു പരിചയക്കാരനെ കാണാൻ ഇടയായി. മറ്റൊരാളുടെ ബൈക്കിൽ ഇയാൾ യുവതിക്ക് യാത്ര വാഗ്ദാനം ചെയ്തു.ഇയാളെ വിശ്വസിച്ച് ബൈക്കിൽ കയറിയ യുവതി ബുധനിക്കു സമീപം വിജനമായ സ്ഥലത്തായിരുന്നു എത്തപ്പെട്ടത്. ഇവിടെ വെച്ച് ഇയാൾ യുവതിയെ പീഡിപ്പിച്ചു.ശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും യുവതിയെ ഇവർ ഇവിടെനിന്നും ജീപ്പിൽ ഒബൈദുള്ളഗഞ്ചിൽ തിരികെകൊണ്ടുവരികയും ചെയ്തു. ശേഷം റെയിൽവെ സ്റ്റേഷനു സമീപത്തെ അടിപ്പാതയിലെത്തിച്ച ശേഷം ഏഴുമണിക്കൂറോളം അതിക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.