- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; രണ്ട് യുവാക്കൾ അറസ്റ്റിൽ; യുവാക്കൾ പെൺകുട്ടിയുമായി പരിചയപ്പെട്ടത് മൊബൈൽ ഫോണിലുടെ
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റുചെയ്തു. ചിന്നക്കനാൽ സൂര്യനെല്ലി കണ്ണംപള്ളിയിൽ ശ്രീക്കുട്ടൻ(18), സുഹൃത്ത് നെടുങ്കണ്ടം കൽകൂന്തൽ കുഴിയോടിയിൽ രാജേഷ്(19) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
കട്ടപ്പന സ്വദേശിനിയായ പതിനേഴുകാരിയുമായി ശ്രീക്കുട്ടൻ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ടു. തുടർന്ന് സുഹൃത്ത് രാജേഷിന്റെ സഹായത്തോടെ രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാക്കളെ രക്ഷിതാക്കൾ പിടികൂടിയതോടെയാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഡിവൈ.എസ്‌പി. വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ സിഐ.വിശാൽ ജോൺസൻ, എസ്‌ഐ. കെ.ദിലീപ്കുമാർ, എഎസ്ഐ. കെ.സി.ഹരികുമാർ, പ്രശാന്ത് മാത്യു, എബിൻ ജോസ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ