പാലക്കാട്: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന് 65 വർഷം കഠിനതടവ്. ഒറ്റപ്പാലം മുളഞ്ഞൂർ പാഞ്ഞാകോട്ടിൽ വീട്ടിൽ അപ്പു (72) വിനെയാണ് ശിക്ഷിച്ചത്.

രണ്ടു ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. കഴിഞ്ഞവർഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.