മുംബൈ: വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ചുകൊന്ന് കിണറ്റിൽ തള്ളി. മഹാരാഷ്ട്രയിൽ ഒളിവിൽ കഴിയവേയാണ് സംഭവം. പീഡനക്കേസ് പ്രതി വിനോദ് കുമറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിൽ വിനോദ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കല്ലുകെട്ടി താഴ്‌ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു വിനോദ്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിന്റെ മൃതദേഹം മഹാരാഷ്ട്രയിൽ തന്നെ സംസ്‌കരിച്ചു.

മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിന്റെ മൃതദേഹം മഹാരാഷ്ട്രയിൽ തന്നെ സംസ്‌കരിച്ചു. കുപ്രസിദ്ധ കുറ്റവാളി ശോഭാ ജോൺ അടക്കമുള്ളവരാണ് വരാപ്പുഴ പീഡന കേസിൽ പ്രതിയയിരുന്നു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരി ഭർത്താവാണ് വിനോദ്. സഹോദരി പുഷ്പവതി, പെൺകുട്ടിയെ പിഡിപ്പിച്ച രാജശേഖരൻ നായർ എന്നിവരും പ്രതികളായിരുന്നു.

2011 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം. വരാപ്പുഴയിൽ ശോഭാ ജോൺ വാടകയ്‌ക്കെടുത്ത വീട്ടിൽ വച്ചു പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ആദ്യം അനാശാസ്യത്തിനു കേസെടുത്ത പൊലീസ് പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ പെൺവാണിഭക്കുറ്റത്തിനു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.