- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫിനെതിരെ ബലാൽസംഗ കുറ്റം ആരോപിച്ച് ബ്ലാക്ക് മെയിലിങ് സംഘത്തിലെ പ്രധാന കണ്ണി ജലറാണി രംഗത്ത്; ബിന്ധ്യാസ് തോമസിന്റെ അടുത്ത അനുയായി പരാതിയുമായി എത്തിയത് തോമസ് ജോസഫ് പദവിയേറ്റതിനു പിന്നാലെ
ആലപ്പുഴ: ഉന്നതരെ കുടുക്കി ലക്ഷങ്ങൾ തട്ടുന്ന ബ്ലാക്ക്‌മെയിലിങ്ങ് സംഘത്തിലെ പ്രധാന കണ്ണിയായ ജലറാണി ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫിനെതിരെ ബലാൽസംഗ കുറ്റം ആരോപിച്ച് രംഗത്ത്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ജലറാണി വീണ്ടും തട്ടിപ്പ് രംഗത്ത് സജീവമാകുന്നത്. എറണാകുളം കേന്ദ്രമാക്കി കൺസൾട്ടിങ് ഏജൻസി നടത്തുന്ന ജലറാണി ബ്ലാക്ക് മെയിലിങ്
ആലപ്പുഴ: ഉന്നതരെ കുടുക്കി ലക്ഷങ്ങൾ തട്ടുന്ന ബ്ലാക്ക്‌മെയിലിങ്ങ് സംഘത്തിലെ പ്രധാന കണ്ണിയായ ജലറാണി ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫിനെതിരെ ബലാൽസംഗ കുറ്റം ആരോപിച്ച് രംഗത്ത്. നീണ്ട ഇടവേളയ്ക്കുശേഷമാണ് ജലറാണി വീണ്ടും തട്ടിപ്പ് രംഗത്ത് സജീവമാകുന്നത്.
എറണാകുളം കേന്ദ്രമാക്കി കൺസൾട്ടിങ് ഏജൻസി നടത്തുന്ന ജലറാണി ബ്ലാക്ക് മെയിലിങ് സംഘ നേതാവ് ബിന്ധ്യാ തോമസിന്റെ അടുത്ത അനുയായിയാണ്. ഇവർ ഒരുമിച്ച് ജയിൽവാസം അനുഭവിച്ചവരുമാണ്. തോമസ് ജോസഫിനെതിരെ ബലാൽസംഘ കുറ്റം ആരോപിച്ച് മാദ്ധ്യമ പ്രവർത്തകർക്കു മുന്നിൽ ജലറാണിയെത്തിയത് അനുരാധ എന്ന പേരിൽ.
ആളെ തിരിച്ചറിയാതിരിക്കാൻ താൻ അനുരാധയെന്ന പേരിലെത്തിയതെന്ന് പിന്നീട് അവർ പറഞ്ഞു. തോമസ് ജോസഫ് ചെയർമാൻ പദവി ഏറ്റെടുത്ത് ഒരുദിവസം പിന്നിട്ടശേഷമാണ് ജലറാണി വാർത്താസമ്മേളനം നടത്തിയത്. വിവിധ കേസുകളിൽ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ജലറാണി ഇപ്പോൾ തോമസ് ജോസഫിനെതിരെ വാർത്താസമ്മേളനം നടത്താനാണ് പ്രത്യക്ഷപ്പെട്ടത്. ജലറാണിയുടെ പരാതിയെ തുടർന്ന് ചെയർമാനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2010 ൽ ആലപ്പുഴ കരളകം വാർഡിൽ പൂണിയിൽ വീട്ടിൽ പി ജെ ജോസഫിന്റെ ഭാര്യ മെറ്റ് ലൈഫ് ഇൻഷ്വറൻസ് കമ്പിനിയിൽ ഫിനാൻസ് അഡൈ്വസറായ എലിസബത്ത് ജോസഫിന് ചങ്ങാനാശേരിയിലെ കെ ബി സി വണ്ടർ ഹോമിൽനിന്നും ഒരു കോടിയുടെ ഇൻഷ്വറൻസ് തരപ്പെടുത്താമെന്നേറ്റ് 1.25 ലക്ഷം രൂപയും 15 പവൻ സ്വർണ്ണാഭരണവും തട്ടിയെടുത്തിരുന്നു. ഇതിൽ ജലറാണിക്കും ഭർത്താവ് വർഗീസിനുമെതിരെ ആലപ്പുഴ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. നെടുങ്കുന്നം പഞ്ചായത്തിൽ കുടുംബശ്രീ യൂണിറ്റകൾക്ക് ക്ലാസെടുക്കാൻ എത്തിയ ജലറാണിയും സുഹൃത്ത് ബിജോയിയും അവിടെ പരിചയപ്പെട്ട യുവതിയിൽനിന്നും 3 ലക്ഷം അടിച്ചു മാറ്റിയിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ തനിക്ക് ഒരു ജോലി തരപ്പെട്ടിട്ടുണ്ടെന്നും മാരകമായ അസുഖം മൂലം തനിക്ക് ജോലിക്ക് പോകാൻ കഴിയില്ലെന്നും ഈ ജോലി മറിച്ച് നൽകാമെന്ന് കാണിച്ചാണ് കറുകച്ചാൽ സ്വദേശിനിയിൽനിന്നും ലക്ഷങ്ങൾ അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. ഇതിനെതിരെ ചങ്ങാനാശേരി കോടതിയിൽ 420 വകുപ്പ് പ്രകാരം വഞ്ചനാകുറ്റത്തിന് കേസ് നിലനിൽക്കുന്നുണ്ട്. മുൻ അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ കുടുംബ സുഹൃത്തായ വീട്ടമ്മയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ജലറാണി 2008 ൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ലോട്ടറി അടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവല്ല ഇരവിപേരൂർ സ്വദേശിനി പൊന്നമ്മയിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിലും തിരുവല്ല പൊലീസ് സ്‌റ്റേഷനിൽ കേസ് നിലവിലുണ്ട്. 2012 ൽ എറണാകുളത്തെ വസ്ത്രവ്യാപാരിയായ പി എം അഹമ്മദ് സാഹിബിൽനിന്നും 11.5 ലക്ഷം തട്ടിയ കേസിൽ ഒളിവിലാണ് കാവാലം മറ്റകോണം സ്വദേശി ജലറാണി. ഇപ്പോൾ ആലപ്പുഴ മുനിസിപ്പൽ ചെയർമാനെ കുടുക്കാൻ നേരത്തെ ജലറാണിയുടെ തട്ടിപ്പിനിരയായ മെറ്റലൈഫ് ഫിനാൻസ് അഡൈ്വസർ എലിസബത്തിനെ കരുവാക്കി മറിച്ച് കേസ് കൊടുത്തിരിക്കുകയാണ് ജലറാണി. എലിസബത്തിന്റെ വീട്ടിൽവച്ചാണ് ചെയർമാൻ തന്നെ ബലാൽസംഗം ചെയ്തതെന്നാണ് ജലറാണി ആരോപിച്ചിട്ടുള്ളത്.